ലങ്കൻ പര്യടനത്തിൽ മൂന്നാമത് ബാറ്റിങ്ങിന് സഞ്ജു എത്തും :മുൻ ഇന്ത്യൻ താരത്തിന്റെ പ്രവചനമേറ്റെടുത്ത് മലയാളികൾ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഒപ്പം ഇന്ത്യൻ ദേശിയ ടീമിൽ കളിക്കുവാൻ ആഗ്രഹിക്കുന്ന യുവ താരങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് വരാനിരിക്കുന്ന ഇന്ത്യ : ശ്രീലങ്ക ഏകദിന ,ടി:20 പരമ്പരകൾ . ജൂലൈ മാസം ആരംഭിക്കുന്ന ലങ്കൻ പര്യടനത്തിനുള്ള ലിമിറ്റഡ് ഓവർ പരമ്പരകളിൽ ആരൊക്കെ ഇടം നേടും എന്ന  ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം .ആരാകും ഇന്ത്യൻ ടീമിനെ നയിക്കുക എന്നതും ഇപ്പോഴത്തെ പ്രധാന  സസ്പെൻസുകളിലൊന്നാണ് .

എന്നാൽ ലങ്കൻ  പരമ്പരക്കുള്ള സാധ്യത  ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്  മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ്ദാസ് ഗുപ്ത. ഇന്നലെ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുമായി സംസാരിക്കുമ്പോഴാണ് ഗുപ്ത തന്റെ പ്രവചനം വിശദമാക്കിയത് . ധവാൻ നയിക്കുന്ന ടീമിൽ ഷാ ധവാൻ ഒപ്പം ഓപ്പണിങ് പങ്കാളിയാകും .ഡൽഹി ക്യാപിറ്റൽസ് ടീമിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു .

അതേസമയം മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റിങ് ഇറങ്ങും എന്നാണ് ഗുപ്തയുടെ പ്രവചനം   ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം നായകൻ കൂടിയായ സഞ്ജു സീസണിൽ ആദ്യ കളിയിൽ തന്നെ സെഞ്ച്വറി അടിച്ചു ഏറെ തിങ്ങിയിരുന്നു . ശേഷം ഇന്ത്യൻ  ബാറ്റിങ്ങിൽ  സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ എന്നിവർ മധ്യനിരക്ക് കരുത്ത്  പകരുമ്പോൾ ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിംഗ് നിരയും വളരെയേറെ ശക്തരാണ് എന്നും ഗുപ്ത അഭിപ്രായപ്പെടുന്നു .

ദീപ്ദാസ് ഗുപ്തയുടെ ടീം: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ടി നടരാജന്‍.