സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിനും ആരാധകർക്കും വളരെ ഏറെ നിരാശയാണ് സമ്മാനിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമായ ഈ ടെസ്റ്റ് പരമ്പരയിൽ ജയിക്കേണ്ടത് വിരാട് കോഹ്ലിക്കും സംഘത്തിനും അഭിമാന പ്രശ്നമാണ്. ജനുവരി 11ന് തുടങ്ങുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജയിക്കേണ്ടത് ഇരു ടീമുകൾക്കും നിർണായകമാണ്. അതിനാൽ തന്നെ പോരാട്ടം വളരെ ഏറെ കനക്കുമെന്നത് തീർച്ച. രണ്ടാം ടെസ്റ്റിലെ വൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിൽ എന്തൊക്കെ മാറ്റം വന്നേക്കുമെന്നുള്ള ആകാംക്ഷയും ക്രിക്കറ്റ് ലോകത്ത് സജീവമാണ്.
പരിക്ക് മാറി മൂന്നാം ടെസ്റ്റിലേക്ക് എത്തുന്ന വിരാട് കോഹ്ലിക്ക് വേണ്ടി ആരാകും ടീമിൽ നിന്നും പുറത്താക്കുകയെന്നുള്ള ചർച്ച സജീവമാകവേ ഇന്ത്യൻ ടീം സെലക്ഷൻ രീതിക്ക് എതിരെ വിമർശനവുമായി എത്തുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം സാബ കരീം.മിഡിൽ ഓർഡറിലെ പല പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കനായി ഒന്നും നടക്കുന്നില്ലെനാണ് അദ്ദേഹം അഭിപ്രായം.
ഇന്ത്യൻ ടീമിലെ ബാറ്റിംഗ് നിരയാണ് ടെസ്റ്റ് ആരാധകർക്ക് എല്ലാം ഏറ്റവും അധികം ആശങ്കൾ സമ്മാനിക്കുന്നത്. ഇപ്പോഴും മിഡിൽ ഓർഡറിൽ പ്രശനങ്ങൾ ഒന്നും പരിഹരിക്കപെട്ടിട്ടില്ല.ബാറ്റ്‌സ്മന്മാർ പൂർണ്ണ പ്രകടനം നൽകുന്നുണ്ടോ എന്നത് പരിശോധിക്കാൻ രാഹുൽ ദ്രാവിഡും വിരാട് കോഹ്ലിയും സെലക്ടർമാരും തയ്യാറാവണം. അതിനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.
നമ്മൾ കുറച്ച് വർഷങ്ങളായി മിഡിൽ ഓർഡർ ബാറ്റിംഗ് പ്രശ്നങ്ങൾ നേരിടുകയാണ്.ഏതൊരു ബാറ്റിങ് നിരയുടെ നട്ടെല്ല് മിഡിൽ ഓർഡർ ബാറ്റ്‌സ്മാനമാരുടെ മികവ് തന്നെയാണ്. അവിടെയാണ് നമ്മൾ കുറച്ച് അധികം വർഷങ്ങാളായി ഏറെ പ്രശ്നം നേരിടുന്നത് ” സാബ കരീം തന്റെ അഭിപ്രായം വിശദമാക്കി.
“മിഡിൽ ഓർഡർ ബാറ്റിങ്ങിൽ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ ഇപ്പോഴും നാം തിരിച്ചറിയുന്നില്ല. ഇക്കാര്യങ്ങൾ നാം വൈകാതെ പരിഹരിക്കണം. വളരെ എക്സ്പീരിയൻസ് താരങ്ങളായവർക്ക് നാലോ അഞ്ചോ മോശം ഇന്നിങ്സ് ശേഷം ഒരു നാല്പത് റൺസ് ഇന്നിങ്സ് കളിക്കാൻ കഴിയും.എന്നാൽ ഇത് ഒരിക്കലും ആ താരത്തിന്റെ മികവ് കാണിക്കുന്നില്ല. നമ്മൾ അതാണ് ഇനി ചർച്ചയാക്കി മറ്റേണ്ടത് ” മുൻ ഇന്ത്യൻ താരം നിരീക്ഷിച്ചു.