മോശം ഫോമിൽ കോഹ്ലിക്ക് ഓസ്ട്രേലിയയില്‍ നിന്നും പിന്തുണ

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ പേരിനൊപ്പം ഇതിനോടകം എത്തിയ താരമാണ് വീരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വമായ അനേകം റെക്കോർഡുകൾ സ്വന്തമാക്കും എന്ന് ക്രിക്കറ്റ് ലോകം തന്നെ ഇതിനകം വിലയിരുത്താറുള്ള വിരാട് കോഹ്ലി തന്റെ കരിയറിലെ മോശം ഫോമിലാണ്.

2019 നവംബർ ശേഷം ഇതുവരെ അന്താരാഷ്ട്ര സെഞ്ച്വറികൾ ഒന്നും നേടിയിട്ടില്ലാത്ത വിരാട് കോഹ്ലി സൗത്താഫ്രിക്ക്ക്കെതിരെ ഒന്നാം ടെസ്റ്റിലും തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. ബാറ്റിങ്ങിൽ വളരെ ആവേശത്തോടെ കളിക്കാറുള്ള വിരാട് കോഹ്ലിയെ കാണാൻ സാധിക്കുന്നില്ല എന്നാണ് ആരാധകർ അടക്കം പല തവണ പറയുന്നത് ഇപ്പോൾ. എന്നാൽ മോശം ഫോമിൽ വിമർശനങ്ങൾ കേൾക്കുന്ന കോഹ്ലിക്ക്‌ സപ്പോർട്ടുമായി എത്തുകയാണിപ്പോൾ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ.

കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിൽ ആരും ആശങ്കപെടേണ്ടതില്ലെന്ന് പറയുന്ന ഡേവിഡ് വാർണർ പരാജയപെടാനുള്ള അവകാശവും വിരാട് കോഹ്ലിക്കുണ്ടെന്ന് പറയുകയാണ് ഇപ്പോൾ. ” അദ്ദേഹം ടീം ഇന്ത്യയെ എത്ര മത്സരങ്ങളിലാണ് വൻ ജയത്തിലേക്ക് നയിച്ചത്. കോഹ്ലിയുടെ ബാറ്റിങ് മികവ് നമ്മൾ എത്ര തവണയാണ് കണ്ടത്.ബാറ്റിങ്ങിൽ പരാജയപെടാൻ കോഹ്ലിക്ക് എല്ലാവിധ അവകാശവുമുണ്ട് അദ്ദേഹം മികച്ച അനേകം ബാറ്റിങ് ഇന്നിങ്സുകളിൽ കൂടി ഇതുനുള്ളതായ അവകാശം നേടിയതാണ് ” വാർണർ നിരീക്ഷിച്ചു.

“ഇക്കഴിഞ്ഞ രണ്ട് വർഷം എല്ലാവരും തന്നെ കോഹ്ലി ബാറ്റിങ് പ്രകടനത്തെ കുറിച്ചാണ് ആശങ്കകൾ പങ്കുവെക്കുന്നത്. എന്നാൽ നമ്മൾ എല്ലാം മഹാമാരിയുടെ കാലയളവിലാണ് ജീവിക്കുന്നത്. വിരാട് കോഹ്ലിക്ക്‌ ഈ സമയം ഒരു കുഞ്ഞും പിറന്നു. അദ്ദേഹവും ഒരു മനുഷ്യൻ തന്നെയാണ്.

വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത് പോലുള്ള താരങ്ങൾ നാലോ അഞ്ചോ ഇന്നിങ്സിൽ സെഞ്ച്വറി നേടിയില്ല എങ്കിൽ ആളുകൾ അത് ഏറെ ചർച്ചയാക്കി മാറ്റുന്നുണ്ട്. അവർക്ക്‌ മുകളിൽ വളരെ അധികം സമ്മർദ്ദം എന്നും കാണാറുണ്ട് “വാർണർ തന്റെ അഭിപ്രായം വിശദമാക്കി.