ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിനിടയിലും നാണക്കേടായി ഇഷാൻ കിഷന്റെ റൺഔട്ട്

ഇന്നായിരുന്നു ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൂടെ വിജയിച്ച പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യ അതിന് ശരിവെക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് ആണ് നേടിയത്. നായകൻ രോഹിത് ശർമയുടെയും 85 പന്തിൽ നിന്നും 101 റൺസ്,ഗില്ലിൻ്റെയും 78 പന്തുകളിൽ നിന്നും 112 റൺസ് സെഞ്ച്വറിയുടെയും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ 38 പന്തിൽ നിന്നും 54 തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. ഓപ്പണർമാരുടെ റെക്കോർഡ് കൂട്ടുകെട്ടിനിടയിലും ഇന്ത്യക്ക് വലിയ ഒരു നാണക്കേട് മത്സരത്തിനിടയിൽ സംഭവിച്ചിരിക്കുകയാണ്.



35 ആം ഓവറിൽ ജേക്കബ് ഡഫിയുടെ പന്തിൽ ഇഷാൻ കിഷന്റെ റൺ ഔട്ട് ആണ് ഇന്ത്യക്ക് വലിയ നാണക്കേട് സമ്മാനിച്ചിരിക്കുന്നത്. കോഹ്ലിയും ഇഷാൻ കിഷനും ക്രീസിൽ നിൽക്കുമ്പോൾ ആയിരുന്നു നാടകീയമായ ഈ പുറത്താകൽ.രണ്ട് പേരും ഒരേ എൻഡിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇഷാൻ കിഷൻ ഔട്ട് ആയത്. സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഇഷാൻ കിഷൻ കവറിലേക്ക് പന്ത് തട്ടിയിട്ട് അതിവേഗം സിംഗിളിന് ശ്രമിക്കുകയായിരുന്നു.

v64uiicg ishan kishan virat kohli

നോൺ സ്ട്രൈക്കർ എങ്കിൽ ഉണ്ടായിരുന്ന കോഹ്ലി റൺസ് പൂർത്തിയാക്കുവാൻ വേഗത്തിൽ ഓടുകയും ചെയ്തു. എന്നാൽ റൺസ് മുഴുവനാക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഇഷാൻ കിഷൻ തിരിച്ച് ഓടി. എന്നാൽ റൺസ് പൂർത്തിയാക്കാൻ ഓടിയ കോഹ്ലി ക്രീസിൽ ആദ്യം കാലുകുത്തി.


പന്ത് നോൺ സ്ട്രൈക്കർ എൻഡിലെ ബെയിൽസിൽ നിക്കോളാസ് തട്ടിക്കുമ്പോൾ ഇരുവരും ഒരുമിച്ച് സ്ട്രൈക്കർ എൻഡിലെ ക്രീസിൽ ഉണ്ടായിരുന്നു. 24 പന്തുകളിൽ നിന്നും ഒരു ഫോറും ഒരു സിക്സറും സഹിതം 17 റൺസുമായിയായിരുന്നു ഇഷാൻ കിഷൻ ഔട്ട് ആയത്. എന്തായാലും ഈ ഈ റൺഔട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Previous articleസെഞ്ചുറിയുമായി ഗില്ലും ഹിറ്റ്മാനും. ഫിനിഷ് ചെയ്ത് ഹര്‍ദ്ദിക്ക് പാണ്ട്യ. ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
Next articleതകർപ്പൻ സെഞ്ച്വറിയോടെ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പം എത്തി രോഹിത് ശർമ