തകർപ്പൻ സെഞ്ച്വറിയോടെ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പം എത്തി രോഹിത് ശർമ

KoTeShAm

ന്യൂസിലാൻഡിനെതിരെ തകർപ്പൻ പ്രകടനമായിരുന്നു നായകൻ രോഹിത് ശർമ ഇന്ന് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ ഇന്ന് നടന്ന മത്സരത്തിൽ സെഞ്ച്വറി നേടി തന്റെ സെഞ്ച്വറി ക്ഷാമം അവസാനിപ്പിച്ചിരിക്കുകയാണ്. മത്സരത്തിലെ സെഞ്ച്വറി നേട്ടത്തിനോടൊപ്പം ഒരു ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്ലിയുടെയും പിന്നിൽ എത്തിയിരിക്കുകയാണ് രോഹിത് ശർമ

9 ഫോറുകളും 6 സിക്‌സറുകളും അടക്കം 83 പന്തുകളിൽ നിന്നും 101 റൺസ് ആണ് രോഹിത് ശർമ ഇന്ന് നേടിയത്. ഏകദിനത്തിലെ മുപ്പതാമത്തെ സെഞ്ചുറിയാണ് രോഹിത് ശർമ ഇന്ന് നേടിയത്. ഇതോടെയാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാൻ എന്ന റെക്കോർഡിൽ ഓസ്ട്രേലിയൻ സൂപ്പർ താരം റിക്കി പോണ്ടിങ്ങിനൊപ്പം രോഹിത് ശർമ എത്തിയത്.

yhyu


375 മത്സരങ്ങളിൽ നിന്നുമാണ് ഓസ്ട്രേലിയൻ ഇതിഹാസം 30 സെഞ്ചുറി നേടിയത്. എന്നാൽ 241 മത്സരങ്ങളിൽ നിന്നാണ് രോഹിത് ശർമ റിക്കി പോണ്ടിങ്ങിനൊപ്പം എത്തിയത്. ലിസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ഇപ്പോഴും ഒന്നാമത്.

rohit ponting

49 സെഞ്ച്വറികളും ആയാണ് സച്ചിൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് 46 സെഞ്ച്വറികളാണ് ഉള്ളത്. വൈകാതെ തന്നെ സച്ചിൻറെ റെക്കോർഡ് വിരാട് തന്റെ പേരിലേക്ക് മാറ്റി കുറിക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. മോശം ഫോമിൽ നിന്നും തിരിച്ചു വന്ന താരം നിലവിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

Read Also -  ക്ലാസ് സെഞ്ച്വറിയുമായി ഋതു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തില്‍ ഇതാദ്യം.
Scroll to Top