ഇരട്ടസെഞ്ച്വറി അല്ല! ഏറ്റവും നല്ല നിമിഷം അതാണ്; ഇഷാൻ കിഷൻ

ഇന്ത്യൻ ടീമിലെ ശ്രദ്ധേയനായ യുവതാരമാണ് ഇഷാൻ കിഷൻ. അതുകൊണ്ടുതന്നെ ഇന്ത്യയുടെ 3 ഫോർമാറ്റുകളിലും താരത്തിന് ഇപ്പോൾ സ്ഥാനമുണ്ട്. എന്നാൽ താരത്തിന്റെ ഏറ്റവും വലിയ പ്രശ്നം സ്ഥിരതയാണ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ഇരട്ട സെഞ്ച്വറി നേടി താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 131 പന്തുകളിൽ നിന്നും 210 റൺസ് നേടിയ താരം ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി ആണ് സ്വന്തമാക്കിയത്.


കാറപകടത്തിൽ പരിക്കേറ്റ് പുറത്തായ റിക്ഷബ് പന്തിന്റെ അഭാവത്തിൽ ഇന്ത്യൻ ടീമിൽ സ്ഥിര സ്ഥാനം ലഭിക്കുവാൻ അവസരം ലഭിച്ച ഇഷാൻ കിഷൻ ഇതുവരെയും അത് മുതലാക്കിയിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ പരമ്പരയിലും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് താരം. തൻ്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായ ഇരട്ട സെഞ്ച്വറി പ്രകടനം അല്ല താൻ വിലപ്പെട്ടതായി കാണുന്നത് എന്നാണ് താരം പറയുന്നത്.

ishan kishan idolises ms dhoni


“എം എസ് ധോണിയോട് ഓട്ടോഗ്രാഫ് ചോദിച്ച ഒരു സമയം ഉണ്ടായിരുന്നു. അന്ന് എനിക്ക് 18 വയസ്സായിരുന്നു. ഞാൻ ജീവിതത്തിലെ മനോഹര നിമിഷമായി കരുതുന്നത് അന്ന് ധോണി ഭായ് നൽകിയ ഓട്ടോഗ്രാഫാണ്. അഭിമാന നിമിഷമായിട്ടാണ് എൻ്റെ ബാറ്റിൽ അദ്ദേഹത്തിൻ്റെ ഓട്ടോഗ്രാഫ് ലഭിച്ചത് ഞാൻ കാണുന്നത്.”- ഇഷാൻ കിഷൻ പറഞ്ഞു. ഒരുപാട് റെക്കോർഡുകൾ ഉള്ള താരമാണ് എം എസ് ധോണി. ഇപ്പോഴും ധോണിയുടെ കീപ്പിങ്ങിലെ റെക്കോർഡുകൾ തകർക്കാൻ പറ്റാത്തത് ആയിട്ടുണ്ട്.

Dhoni 1



ഒരുപാട് വിക്കറ്റ് കീപ്പർമാരുടെ റോൾ മോഡലാണ് എംഎസ് ധോണി. ഒരുപക്ഷേ ധോണിയുടെ അത്ര ആരാധകരുള്ള മറ്റ് ഒരു ക്രിക്കറ്റ് കളിക്കാരും ലോകത്ത് ഇല്ല എന്ന് തന്നെ പറയാം. ധോണിയുടെ വിക്കറ്റ് കീപ്പിങ്ങിലെ കഴിവ് തൻ്റെ വിക്കറ്റ് കീപ്പിങ്ങിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഇഷാൻ കിഷൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇഷാൻ കിഷൻ ധോണിയുമായി മൈതാനങ്ങളിൽ ലഭിച്ച നിമിഷങ്ങളെല്ലാം തന്റെ ജീവിതത്തിലെ വളരെ മനോഹരമായ നിമിഷങ്ങൾ ആയിട്ടാണ് കാണുന്നത്.

Previous articleസൗദി സൂപ്പര്‍ കപ്പില്‍ നിന്നും അല്‍ നാസറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുറത്ത്.
Next articleരോഹിത് ടോസ് നേടിയാൽ എന്ത് തിരഞ്ഞെടുക്കണമെന്ന് പോലും മറന്നിരിക്കുന്നു; പരിഹാസവുമായി മുൻ പാക് താരം.