❝ഗംഭീരം അതി ഗംഭീരം❞ സൗത്താഫ്രിക്കന്‍ ബോളർമാരെ പറത്തി ഇഷാന്‍ കിഷാന്‍.

Picsart 22 06 09 20 25 54 604 scaled

സൗത്താഫ്രിക്കക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പരമ്പരക്ക് മുന്‍പേ ക്യാപ്റ്റനായി നിയമിതനായ കെല്‍ രാഹുല്‍ പുറത്തായപ്പോള്‍ ഓപ്പണിംഗില്‍ എത്തിയത് റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനുമാണ്.

തുടക്ക ഓവറുകളില്‍ സൗത്താഫ്രിക്കന്‍ പേസിനു മുന്നില്‍ പതറിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പിന്നീട് ഗിയര്‍ മാറ്റി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 38 പന്തില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്തു. റുതുരാജ് ഗെയ്ക്വാദ് (23) പുറത്തായെങ്കിലും ശ്രേയസ്സ് അയ്യര്‍ എത്തിയതോടെ സ്കോര്‍ അതിവേഗം ഉയര്‍ന്നു. 40 പന്തില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

FB IMG 1654785398223

13ാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് സിക്സറുകളും ഫോറുകളും പറത്തിയാണ് കേശവ് മഹാരാജിന്‍റെ പന്തില്‍ ഇഷാന്‍ കിഷാന്‍ പുറത്തായത്. അഞ്ചാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഇഷാന്‍ കിഷനെതിരെ ഔട്ട് വിളിച്ചെങ്കിലും റിവ്യൂവിലൂടെ തീരുമാനം തിരുത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബൗണ്ടറി ശ്രമത്തിനിടെ ബൗണ്ടറിയരികില്‍ ഫീല്‍ഡര്‍ പിടികൂടി.

Read Also -  ഇത് പഴയ സഞ്ജുവല്ല, "2.0" വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.
c8545c2d 7941 4083 a83f 925844451bf3

മത്സരത്തില്‍ 48 പന്തില്‍ 76 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. 11 ഫോറും 3 സിക്സും അടിച്ചു. ഒരു ഘട്ടത്തില്‍ 30 പന്തില്‍ 34 എന്ന നിലയില്‍ നിന്നുമാണ് ഇഷാന്‍ കിഷന്‍റെ പ്രകടനം അരങ്ങേറിയത്‌.

Scroll to Top