സിക്സ് നേടാന്‍ സാധിക്കുന്നെങ്കില്‍ സ്ട്രൈക്ക് കൈമാറേണ്ട ആവശ്യമില്ലാ ; മത്സര ശേഷം ഇഷാന്‍ കിഷന്‍

ലക്നൗവിലെ തോൽവിക്കു റാഞ്ചിയിൽ ടീം ഇന്ത്യ മറുപടി നൽകി ശ്രേയസ് അയ്യരുടെ ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറിയും ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയോളും വരുന്ന 93 റണ്‍സാണ് ഇന്ത്യന്‍ ചേസില്‍ നിര്‍ണായകമായത്. 84 പന്തില്‍ 4 ഫോറും 7 സിക്സും സഹിതമാണ് ഇഷാന്‍റെ ഇന്നിംഗ്സ്.

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള ഇഷാന്‍റെ പോരായ്മ ആരാധകര്‍ ചൂണ്ടികാട്ടി. മത്സരത്തില്‍ 84 ബോളുകള്‍ ഇഷാന്‍ നേരിട്ടതില്‍ 41 ബോളിലും റണ്ണെടുക്കാനായില്ലാ.

മത്സരശേഷം ഇതിനെക്കുറിച്ച് താരം വാചാലാനായി. സിക്സ് നേടാന്‍ സാധിക്കുന്നെങ്കില്‍ സ്ട്രൈക്ക് കൈമാറേണ്ട ആവശ്യമില്ലാ എന്ന് പ്രതികരിച്ചു.

ishan kish innings detailed

“ചില കളിക്കാർക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കരുത്തുണ്ട്, സിക്‌സറുകൾ അടിക്കാനാണ് എന്റെ ശക്തി. ഞാൻ അനായാസമായി സിക്‌സറുകൾ അടിച്ചു, പലർക്കും അത് ചെയ്യാൻ കഴിയില്ല. സിക്‌സറുകൾ അടിച്ചാണ് ഞാൻ ജോലി ചെയ്യുന്നതെങ്കിൽ, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ല,” മത്സരത്തിന് ശേഷം ഇഷാന്‍ പറഞ്ഞു.

“വ്യക്തമായും റൊട്ടേഷൻ വളരെ പ്രധാനമാണ്. ഏഴ് റൺസ്, എനിക്ക് സിംഗിൾസ് എടുത്ത് സെഞ്ച്വറിയിലേക്ക് പോകാമായിരുന്നു, പക്ഷേ എനിക്കായി ഞാന്‍ കളിക്കില്ലാ. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ, എന്റെ വ്യക്തിഗത സ്‌കോറിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, പിന്നെ, ഞാൻ ആരാധകരെ നിരാശപ്പെടുത്തുകയാണ്.” യുവതാരം കൂട്ടിചേര്‍ത്തുേ

Previous articleശരാശരി 70 കടന്നു. ഒഴിവാക്കാനാവത്ത വിധം സഞ്ചു സാംസണ്‍ വളര്‍ന്നു കഴിഞ്ഞു
Next articleഅര്‍ദ്ധസെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ്. പരിശീലന മത്സരത്തില്‍ ഇന്ത്യ വിജയലക്ഷ്യം കുറിച്ചു.