അര്‍ദ്ധസെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ്. പരിശീലന മത്സരത്തില്‍ ഇന്ത്യ വിജയലക്ഷ്യം കുറിച്ചു.

india vs western australia

ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. അര്‍ദ്ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്കായി തിളങ്ങിയത്. ബെഹ്റന്ദോഫ്, ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ തുടങ്ങിയ ബോളിംഗ് നിരക്കെതിരെയായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മക്കൊപ്പം റിഷഭ് പന്താണ് ഓപ്പണിംഗില്‍ ഇറങ്ങിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഇന്ത്യ 39 ന് 2 എന്ന നിലയിലായിരുന്നു. രോഹിത് ശര്‍മ്മ 3 റണ്‍ നേടി പുറത്തായപ്പോള്‍. ദീപക്ക് ഹൂഡ 14 പന്തില്‍ 22 റണ്‍ നേടിയാണ് പുറത്തായത്.

Fer0 ATaEAE5X3

അതേ സമയം വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത് നിരാശപ്പെടുത്തി. ഓസ്ട്രേലിയന്‍ പിച്ചില്‍ പ്രയാസപ്പെട്ട താരം 17 പന്തില്‍ വെറും 9 റണ്‍സാണ് സ്കോര്‍ ചെയ്തത്. പിന്നീട് സൂര്യകുമാര്‍ യാദവും – ഹര്‍ദ്ദിക്ക് പാണ്ട്യയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

സ്കോര്‍ ബോര്‍ഡില്‍ 94 റണ്‍സുള്ളപ്പോള്‍ 27 റണ്‍സ് നേടി ഹര്‍ദ്ദിക്ക് പുറത്തായി. ക്രീസില്‍ തുടര്‍ന്ന സൂര്യകുമാര്‍ യാദവ് 52 റണ്‍സ് നേടി. ഫോറടിച്ച് ഫിഫ്റ്റി തികച്ച താരം 18ാം ഓവറിലാണ് പുറത്തായത്. 3 സിക്സും നേടി.

See also  രചിൻ ഒരു ബ്രഹ്മാസ്‌ത്രം. ഇത്ര ചെറിയ തുകയ്ക്ക് കിട്ടിയത് ചെന്നൈയുടെ ഭാഗ്യം. : കുംബ്ല
FesIJ7PaYAAqanT

10 റണ്‍സുമായി അക്സര്‍ പട്ടേല്‍ പുറത്തായപ്പോള്‍ ഇന്ത്യ 141 ന് 6 എന്ന നിലയിലായി. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലും (6) ദിനേശ് കാര്‍ത്തികും (19) ചേര്‍ന്നാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടികൊടുത്തത്.

India XI: Rohit Sharma, Rishabh Pant, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik, Axar Patel Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal

WA XI: D’Arcy Short, Nick Hobson, Aaron Hardie, Cameron Bancroft, Ashton Turner, Sam Fanning, Hamish McKenzie, Jhye Richardson, Andrew Tye, Matthew Ilelly, Jason Behrendorff

Scroll to Top