ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ 216 റൺസിന്റെ അത്ഭുതകരമായ ചേസ് ടീം ഇന്ത്യ ഏതാണ്ട് നടത്തിയിരുന്നു. സൂര്യകുമാർ യാദവിന്റെ ഗംഭീര സെഞ്ച്വറി ഉണ്ടായിരുന്നിട്ടും 17 റൺസിന് അകലെയാണ് ഇന്ത്യ വീണു പോയത്. സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്തുണ നല്‍കാനായി ടോപ്പ് ഓഡര്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ലാ.
മോശം ഫോം തുടരുന്ന വീരാട് കോഹ്ലി മത്സരത്തില്‍ 11 റണ്‍സാണ് നേടിയത്. മത്സരത്തിനു മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപിൽ ദേവ് ഉൾപ്പെടെ നിരവധി വിദഗ്ധരും മുൻ ക്രിക്കറ്റ് താരങ്ങളും കോഹ്ലിയെ വിമര്‍ശിച്ചിരുന്നു.
വിരാട് കോലിയുടെ സ്ഥാനം അനിശ്ചിതത്വത്തിലാണോ? ടി20 ലോകകപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ അദ്ദേഹത്തിന്റെ ഫോം വലിയ ആശങ്കയുണ്ടാക്കുന്നുണ്ടോ? രവിചന്ദ്രൻ അശ്വിനെ പോലെയുള്ള ഒരാളെ വിദേശ ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കാനാകുമ്പോൾ, എന്തുകൊണ്ട് കോഹ്‌ലിയെ ടി20യിൽ നിന്ന് ഒഴിവാക്കാം എന്ന കപിൽ ദേവിന്റെ അഭിപ്രായത്തെ പരാമർശിച്ച് ടി20 പരമ്പര അവസാനിച്ചതിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മയോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. കോഹ്ലിക്ക് പിന്തുണയുമായാണ് ക്യാപ്റ്റന്‍ രോഹിത് സാംസാരിച്ചത്.
‘എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ വിദഗ്ധര്‍ എന്നുവിളിക്കുന്നത് എന്നെനിക്ക് മനസിലാവുന്നില്ല. അവര്‍ക്കറിയില്ല ടീമിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞങ്ങള്‍ ടീമംഗങ്ങള്‍ പരസ്പരം ഡിസ്‌കസ് ചെയ്ത ശേഷമാണ് ടീം പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ താരങ്ങളെ തെരഞ്ഞെടുക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യും. അതിനാൽ, ഈ കാര്യങ്ങൾ നിങ്ങൾക്ക് പുറത്ത് നിന്ന് അറിയാൻ കഴിയില്ല. അതിനാൽ, പുറത്ത് നടക്കുന്നതെന്തും പ്രധാനമല്ല, പക്ഷേ ഉള്ളിൽ എന്താണ് സംഭവിക്കുന്നത് എന്നത് ഞങ്ങൾക്ക് പ്രധാനമാണ്, ”രോഹിത് മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓരോ കളിക്കാരനും അവരുടെ കരിയറിൽ ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ അവരുടെ മുൻകാല പ്രകടനങ്ങൾ അവർക്ക് അവഗണിക്കാൻ കഴിയുമെന്നത് അർത്ഥമാക്കുന്നില്ലെന്നും രോഹിത് പറഞ്ഞു.
“നിങ്ങൾ ഫോമിനെക്കുറിച്ച് പറഞ്ഞാൽ, എല്ലാവരും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്നു. കളിക്കാരന്റെ നിലവാരത്തെ ബാധിക്കില്ല. അതിനാൽ, നമ്മൾ ഈ കാര്യങ്ങൾ നമ്മുടെ മനസ്സിൽ സൂക്ഷിക്കണം. ഒരു കളിക്കാരൻ ഇത്രയും വർഷമായി നന്നായി കളിച്ചപ്പോള്‍, ഒന്നോ രണ്ടോ മോശം പരമ്പരകൾ. അവനെ ഒരു മോശം കളിക്കാരനാക്കുന്നില്ല. അവന്റെ മുൻകാല പ്രകടനങ്ങൾ നമ്മൾ കാണാതെ പോകരുത്. ടീമിലുള്ളവർക്ക് കളിക്കാരന്റെ പ്രാധാന്യം അറിയാം. അവർക്ക് അതിനെ കുറിച്ച് സംസാരിക്കാൻ എല്ലാ അവകാശവുമുണ്ട്, പക്ഷേ ഞങ്ങൾക്ക് അത് കാര്യമാക്കേണ്ടതില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ഏകദിനത്തിലേക്ക് മടങ്ങുമ്പോൾ കോഹ്‌ലി തന്റെ മികവ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 12 ചൊവ്വാഴ്ച ലണ്ടനിലെ ഓവലിലാണ് പരമ്പര ആരംഭിക്കുന്നത്.