അവസാന ഓവറില്‍ വിജയിക്കാന്‍ 20 റണ്‍സ്. ഒരു വിക്കറ്റ് മാത്രം ബാക്കി. ത്രില്ലിങ്ങ് പോരാട്ടത്തില്‍ ന്യൂസിലന്‍റിനു വിജയം.

ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെൽ പുറത്താകാതെ 127 റൺസ് നേടി ഡബ്ലിനിൽ നടന്ന അവസാന ഓവർ ത്രില്ലറിൽ അയര്‍ലണ്ടിനെതിരെ ന്യൂസിലന്‍റിനു ഒരു വിക്കറ്റ് വിജയം. അവസാന ഓവറില്‍ വിജയിക്കാന്‍ 20 റണ്‍സും 1 വിക്കറ്റും ബാക്കി നില്‍ക്കേയാണ് 1 ബോള്‍ ശേഷിക്കേ ന്യൂസിലന്‍റ് വിജയിച്ചത്. അയര്‍ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം മറികടന്നാണ് ന്യൂസിലന്‍റ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തിയത്.

അവസാന ഓവര്‍ എറിഞ്ഞ യങ്ങിന്‍റെ ആദ്യ രണ്ട് പന്തും ബ്രേസ്‌വെൽ ഫോറടിച്ചു. മൂന്നാം പന്തില്‍ സിക്സും അടുത്ത പന്തില്‍ ബൗണ്ടറിയും അടിച്ച് വിജയലക്ഷ്യം 2 ആക്കി കുറിച്ചു. എന്നാല്‍ അടുത്ത പന്തും അതിര്‍ത്തി കടത്തി ന്യൂസിലന്‍റിനു ത്രില്ലിങ്ങ് വിജയം നേടികൊടുത്തു. 82 പന്തില്‍ 10 ഫോറും 7 സിക്സും അടങ്ങുന്നതാണ് ബ്രേസ്‌വെല്ലിന്‍റെ ഇന്നിംഗ്സ്

Michael Bracewell

ന്യൂസിലന്‍റിനായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (51) ഗ്ലെന്‍ ഫിലിപ്പ്സ് (38) ഇഷ് സോധി (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 153 ന് 6 എന്ന നിലയില്‍ നിന്നായിരുന്നു ന്യൂസിലന്‍റ് ചേസ് ചെയ്തത്.

Harry tector

നേരത്തെ, ഹാരി ടാക്ടറിന്റെ കന്നി ഏകദിന സെഞ്ച്വറി, എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ, അയർലൻഡിനെ 300/9 എന്ന നിലയിൽ സഹായിച്ചു. നാലാം നമ്പറില്‍ എത്തി 117 പന്തില്‍ 113 റണ്‍സാണ് ഹാരി ടെക്ടര്‍ നേടിയത്. കാംഫര്‍ (43), ആന്‍ഡി മാക്‌ബ്രൈന്‍ (39), സിമി സിംഗ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍റിനായി ഫെര്‍ഗൂസന്‍, ടിക്നര്‍, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗ്ലെന്‍ ഫിലിപ്പ്സ്, മാറ്റ് ഹെന്‍റി ഓരോ വീതം വിക്കറ്റ് പങ്കിട്ടു.