ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം കുറിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾ എല്ലാം കാത്തിരിക്കുന്നത് ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് വേണ്ടിയാണ്. ലോർഡ്‌സ് ടെസ്റ്റിൽ ചരിത്ര ജയം കരസ്ഥമാക്കിയ വിരാട് കോഹ്ലിക്കും ടീമിനും പക്ഷേ ലീഡ്സിൽ ബാറ്റിങ്ങിന് ഒപ്പം ബൗളിങ്ങിലും പൂർണ്ണ പരാജയമായി മാറി. ലീഡ്സിലെ ഇന്നിങ്സ് തോൽവി ടീം മാനേജ്മെന്റിനും വെല്ലുവിളികളാണ് ഉയർത്തുന്നത്. നാലാം ടെസ്റ്റിന് മുൻപായി ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്നുള്ള വമ്പൻ ആകാംക്ഷ ഇന്ത്യൻ ആരാധകരിൽ ഏറെ സജീവമണിപ്പോൾ. നാലാം ടെസ്റ്റിലെ ടീം ഇന്ത്യയുടെ പ്രകടനത്തിന് ഒപ്പം എല്ലാവരും കാത്തിരിക്കുന്നത് നായകൻ കോഹ്ലിയുടെ പ്രകടനത്തിനായിട്ടാണ്. കോഹ്ലിയുടെ മോശം ബാറ്റിങ് ഫോം നാലാം ടെസ്റ്റിൽ അവസാനിക്കുമെന്നാണ് ആരാധകരിൽ പലരും പ്രതീക്ഷിക്കുന്നത്.
എന്നാൽ നായകൻ വിരാട് കോഹ്ലിക്ക് ബാറ്റിങ്ങിൽ കഴിഞ്ഞ കുറച്ച് അധികം നാളുകളായി എന്താണ് സംഭവിക്കുന്നത് എന്ന് തുറന്നുപറയുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കോഹ്ലി ഈ പരമ്പരയിൽ അടക്കം ഒരേ തെറ്റുകൾ ആവർത്തിക്കുകയാണ് എന്നും പറഞ്ഞ ഇർഫാൻ പത്താൻ കോഹ്ലിക്കും ഇന്നും തന്റെ ബാറ്റിങ് മികവ് നഷ്ടമായിട്ടില്ല എന്നും വിശദമാക്കുന്നുണ്ട്.ഒരിക്കലും കോഹ്ലിയുടെ ടെക്നിക്കിൽ തെറ്റുകൾ കണ്ടെത്തുവാൻ നമുക്ക് സാധിക്കില്ല എന്നും പറഞ്ഞ ഇർഫാൻ പത്താൻ കോഹ്ലിക്ക് ചില കാര്യങ്ങളിൽ സംയമനം പാലിക്കുവാൻ കഴിയണമെന്നും ആവശ്യം ഉന്നയിച്ചു
“റൺസ് നേടുവാൻ കോഹ്ലിക്ക് വളരെ അധികം ആഗ്രഹമുണ്ട് എന്നും നമുക്ക് അറിയാം പക്ഷേ ഇപ്പോഴത്തെ എല്ലാവിധ പ്രശ്നങ്ങൾക്കും കാരണം ബൗളർമാർക്ക് എതിരെ അതിവേഗം ആധിപത്യം നേടണം എന്നുള്ള കോഹ്ലിയുടെ ചിന്തയാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് കൂടെ പോകുന്ന മോശം പന്തുകളിലെല്ലാം ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്ന കോഹ്ലി അമിതമായിട്ടുള്ള ആക്രമണചിന്തയിൽ സ്വയം വിക്കറ്റുകൾ നഷ്ടമാക്കാറുണ്ട്. ഒരിക്കലും പ്രാക്ടിസ് ലഭിക്കാത്ത കുറവോ അല്ലേൽ ഏതാനും ടെക്നിക്ക് പ്രശ്നങ്ങളോ കോഹ്ലിയുടെ ബാറ്റിങ്ങിൽ കാണുവാൻ സാധിക്കില്ല ” മുൻ ഇന്ത്യൻ താരം തന്റെ അഭിപ്രായം തുറന്നുപറഞ്ഞു