വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. യുവ താരങ്ങൾ അടക്കം സ്‌ക്വാഡിലേക്ക് സ്ഥാനം നേടിയപ്പോൾ രോഹിത് ശർമ്മ പരിക്ക് മാറി ടീമിലേക്ക് എത്തിയത് ഏറെ ശ്രദ്ധേയമായി. കൂടാതെ ഏകദിന ടീം ക്യാപ്റ്റനായി നിയമിതനായ ശേഷം രോഹിത് കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണ് ഇത്. അതേസമയം മൂന്ന് ഫോർമാറ്റിലും നായകന്റെ കുപ്പായം അഴിച്ച കോഹ്ലി ആദ്യമായി രോഹിത് ശർമ്മക്ക് കീഴിൽ കളിക്കുന്നതായ പരമ്പര കൂടിയാണ് വിൻഡീസ് എതിരെ വരുന്നത്. യുവ താരങ്ങളായ ഗെയ്ക്ഗ്വാദ്, ആവേശ് ഖാൻ, രവി ബിഷ്ണോയി എന്നിവർ ടീമിലേക്ക് സ്ഥാനം പിടിച്ചപ്പോൾ ദീപക് ഹൂഡ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് ഇടം പിടിച്ചു.
എന്നാൽ വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിലേക്ക് ആദ്യമായ് സ്ഥാനം പിടിച്ച ദീപക് ഹൂഡ, പേസർ ആവേശ് ഖാൻ, രവി ബിഷ്ണോയി എന്നിവരെ അഭിനന്ദിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരമായിട്ടുള്ള ഇർഫാൻ പത്താൻ.തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി താരങ്ങളെ പ്രശംസിച്ച പത്താൻ മൂവരും കഠിനമായ കഷ്ടത അനുഭവിച്ചും സ്ഥിരതയാർന്ന മികച്ച പ്രകടനത്തിലൂടെയാണ് ഇപ്പോൾ ടീം ഇന്ത്യയിലേക്ക് എത്തുന്നെത്തെന്നും ചൂണ്ടികാട്ടി.
” നിങ്ങൾ കഠിനമായ അനേകം സാഹചര്യങ്ങളിൽ കൂടിയാണ് കടന്ന് പോയിട്ടുള്ളത്. നിങ്ങൾ വീണ്ടും പോരാടി. സ്ഥിരതയോടെ പ്രകടനങ്ങൾ തന്നെ കാഴ്ചവെക്കാൻ തുടങ്ങി. ഈ അവസരം മാക്സിമം ഉപയോഗിക്കുക “ഇർഫാൻ പത്താൻ ഇപ്രകാരം കുറിച്ചു.കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് ടീമിനായി കളിച്ച ദീപക് ഹൂഡ, രവി ബിഷ്ണോയി എന്നിവർ മികച്ച ഫോമിലാണ്.കൂടാതെ ആവേശ് ഖാൻ പരിക്കിന് ശേഷമാണ് ഇന്ത്യൻ കുപ്പായത്തിലേക്ക് എത്തുന്നത്.
ഇന്ത്യൻ ടി: 20 സ്ക്വാഡ് :രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ),ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ,വെങ്കിടേഷ് അയ്യർ
ഇന്ത്യൻ ഏകദിന സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്,ഋഷഭ് പന്ത്,ദീപക് ചാഹർ, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്,ശ്രേയസ് അയ്യർ, ദീപക് ഹൂഡ, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.