പുഷ്പ ഡാൻസുമായി ബ്രാവോ : നിമിഷ നേരം കൊണ്ട് വൈറല്‍

1016758 fotojet 3

ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വെസ്റ്റ് ഇൻഡീസ് സ്റ്റാർ ആൾറൗണ്ടർ ഡ്വയൻ ബ്രാവോ വരാനിരിക്കുന്ന ഐപിഎല്ലിൽ കളിക്കുമെന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വരാനിരിക്കുന്ന മെഗാ താര ലേലത്തിന് മുന്നോടിയായി തന്റെ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണ അടിപൊളി ഡാൻസ് സ്റ്റെപ്പുകളാലാണ് താരം എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിച്ചത്.

അല്ലു അർജുൻ നായകനായ പുഷ്പയിലെ ഒരു മനോഹര ഗാനത്തിലെ ഡാൻസ് സ്റ്റെപ്പുകളാണ് ഇന്നലെ ബിപിഎൽ മത്സരത്തിനിടയിൽ കളിച്ചത്. മുൻപും സമാന നൃത്തചുവടുകളാൽ ബ്രാവോ ശ്രദ്ധേയനായിരുന്നു.സൂപ്പർ താരം അല്ലു അർജുന്റെ ‘പുഷ്പ: ദ റൈസ്’ എന്ന ഹിറ്റ് ചിത്രം ഇതിനകം ഇന്ത്യയിൽ തരംഗമായി മാറി കഴിഞ്ഞു.

നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരം (ബിപിഎല്ലിൽ കോമില്ല വിക്ടോറിയൻസിനെതിരായ നിർണായക മത്സരത്തിനിടെ വിക്കറ്റ് വീഴ്ത്തിയ ശേഷമാണ് അല്ലു അർജുന്റെ സ്റ്റൈലിൽ ഡാൻസ് സ്റ്റെപ്പുകൾ കാഴ്ചവെച്ചത്.ഈ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ്‌ ബ്രാവോ വീഴ്ത്തിയത് എങ്കിൽ കളിയിൽ ബാറ്റ് കൊണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചില്ല. റൺസ്‌ ഒന്നും തന്നെ നേടാതെ താരം പുറത്തായി . ബ്രാവോയുടെ ഈ സ്പെഷ്യൽ ഡാൻസ് ഡാൻസ് സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റായി മാറി.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

ഇന്നലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതേ ഗാനത്തിന്റെ തന്നെ മറ്റൊരു നൃത്തം ബ്രാവോ പങ്കുവെച്ചു. താരത്തിന്റെ ഈ പ്രകടനത്തിന് ചില താരങ്ങളിൽ നിന്നും അടക്കം പ്രശംസ ലഭിച്ചു. ഡേവിഡ് വാർണർ, സുരേഷ് റെയ്ന എന്നിവരാണ് താരത്തിനെ അഭിനന്ദിച്ച് കമന്റിട്ടത്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ബ്രാവോയെ ധോണി പട വീണ്ടും ടീമിലേക്ക് എത്തിക്കുമെന്നാണ്‌ സൂചന.

Scroll to Top