സഞ്ചു സാംസണിനു എന്തുകൊണ്ടാണ് അവസരം നല്‍കാഞ്ഞത് ? കാരണം കണ്ടെത്തി ആശീഷ് നെഹ്റ

Ashish Nehra Sanju Samson

അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ടോസ് തന്നെ വിജയിക്കാനായി ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് കഴിഞ്ഞു. മത്സരത്തില്‍ ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റം നടത്തി.

എന്നാല്‍ ഇന്ത്യന്‍ ലൈനപ്പില്‍ മലയാളി താരം സഞ്ചു സാംസണിനു ഇടം നല്‍കാനത് കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. സഞ്ചു സാംസണിനു പകരം ദീപക്ക് ഹൂഡക്കാണ് അവസരം നല്‍കിയത്. അഞ്ചു മത്സരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ താരത്തിനു അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് സഞ്ചു സാംസണിനു പകരം ദീപക്ക് ഹൂഡയെ ഉള്‍പ്പെടുത്തി എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശീഷ് നെഹ്റ.

“ഇല്ല, ഇത് ഒട്ടും ബുദ്ധിമുട്ടുള്ള തീരുമാനമല്ലാ. ശ്രേയസ് അയ്യർക്കും ഋഷഭ് പന്തിനും പകരം സഞ്ജു സാംസണും രാഹുൽ ത്രിപാഠിയും എത്തിയിട്ടുണ്ട്. ദീപക് ഹൂഡ നേരത്തെ തന്നെ ടീമിലുണ്ടായിരുന്നു, വെങ്കിടേഷ് അയ്യർ പോലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. കൂടാതെ, ദീപക് ഹൂഡ ഐപിഎല്ലിൽ നടത്തിയ പ്രകടനം, രഞ്ജി ട്രോഫിയിൽ രാജസ്ഥാന് വേണ്ടി കളിച്ച കളിക്കാരിൽ ഒരാളാണ്, സീസൺ മുഴുവൻ അദ്ദേഹം റൺസ് നേടി, പിന്നെ ഐപിഎല്ലിലും, ”മുന്‍ താരം സോണി ലിവിന്റെ പ്രീ-മാച്ച് ഷോയില്‍ പറഞ്ഞു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Deepak Hooda. Photo IPL

” ഐപിഎല്ലില്‍ ലക്നൗനു വേണ്ടി അവന്‍ അഞ്ചാമതും ആറാമതുമാണ് ഇറങ്ങിയത്‌. പിന്നീട് മൂന്നാം സ്ഥാനത്ത് കളിച്ചു. അവിടെയും നന്നായി കളിച്ചു. സഞ്ചു എത്തുന്നതിനു മുന്‍പ് ഹൂഡ സ്ക്വാഡില്‍ ഉണ്ടായിരുന്നു. അവനെ പിന്തുണച്ചിരുന്നു. ” സൗത്താഫ്രിക്കന്‍ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതും ദീപക്ക് ഹൂഡക്ക് അവസരം കിട്ടാന്‍ കാരണമായി എന്ന് ആശീഷ് നെഹ്റ ചൂണ്ടികാട്ടി.

Scroll to Top