ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് .5 തവണ ഐപിൽ കിരീടം സ്വന്തമാക്കിയ ടീം ഇത്തവണ ലക്ഷ്യമിടുന്നത് ഹാട്രിക്ക് കിരീടമാണ് .2019,2020 സീസണുകളിൽ ഐപിൽ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ഇത്തവണത്തെ ഐപിൽ സീസണിലും വിജയവഴിയിൽ തന്നെയാണ് .സീസണിലെ ആദ്യ മത്സരം തോറ്റ ടീം പിന്നീട് നടന്ന 2 മത്സരങ്ങളും ആധികാരികമായി ജയിച്ചു .ഇപ്പോൾ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുക ദുഷ്‌കരമാണെന്ന് അഭിപ്രായപ്പെടുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് .
“മുംബൈ ഇന്ത്യൻസിനെ പോലൊരു സന്തുലിത ടീമിനെ തോൽപ്പിക്കുക അത്ര എളുപ്പമല്ല .ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന മുംബൈ ടീമിന് മിക്ക മത്സരങ്ങളിലും ജയിക്കാന്‍ കഴിയുന്നതിന്റെ പ്രധാന കാരണം അവരുടെ കൈവശമുള്ള ആ വജ്രായുധമാണ് . മുംബൈ ഇന്ത്യൻസ് ടീമിന്റെ ഏറ്റവും വലിയ ബ്രഹ്മാസ്ത്രമാണ് ബുംറയെന്ന് പറയാം. വേണ്ടപ്പോഴൊക്കെ ടീമിന് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. മുംബൈയില്‍ അദ്ദേഹം കളിക്കുന്ന കാലത്തോളം അദ്ദേഹം മികവ് പുലര്‍ത്തും. അതുകൊണ്ട് തന്നെ മുംബൈയെ പരാജയപ്പെടുത്തുക എന്നത് അസാധ്യമായ കാര്യമാണ് . കഴിഞ്ഞ ദിവസം ഹൈദരാബാദ് ബാറ്റിങ്ങിലെ അവസാന ഓവറുകളില്‍ ബുംറയുടെ കൃത്യതയാര്‍ന്ന ബൗളിംഗാണ് നാം കണ്ടത് .ഏത് നിമിഷവും നായകൻ രോഹിത്തിന് വിശ്വസ്തതയോടെ ബുംറയെ പന്തേൽപ്പിക്കാം ” സെവാഗ് വാചാലനായി .
ഹൈദരാബാദ് എതിരായ മത്സരത്തിൽ ഹാർദിക് പന്തെറിയാത്തിനെയും വീരു വിമർശിച്ചു . “ഹൈദരാബാദിനെതിരെ പന്തെറിയാന്‍ ശരിക്കും ഹാർദിക് പാണ്ഡ്യയും വേണമായിരുന്നു. ജോണി ബെയർസ്റ്റോ ക്രുണാല്‍ പാണ്ഡ്യയെ ബൗണ്ടറി കടത്തിയ സമയത്ത് ബൗളിംഗ് മാറ്റം ഏറെ അനിവാര്യമായിരുന്നു. ആ സമയത്ത് ഹാർദിക് പന്തെറിഞ്ഞിരുന്നില്ല ഒരുപക്ഷേ ഉറപ്പായും ഹൈദരാബാദിനെ വട്ടംകറക്കാന്‍ പന്തെറിഞ്ഞിരുന്നേൽ ഹാർദിക് സാധിക്കുമായിരുന്നു. കിറോൺ പൊള്ളാര്‍ഡിനെയാണ് മുംബൈ ആ സമയം പന്തെറിയിച്ചത്. നേരത്തെ വിജയ് ശങ്കറിന് രണ്ട് വിക്കറ്റുകള്‍ കിട്ടിയ പോലെ പൊള്ളാര്‍ഡിനും കിട്ടുമെന്ന് മുംബൈ പ്രതീക്ഷിച്ചിരുന്നു .പക്ഷേ ഹാർദിക് പന്തെറിഞിരുന്നേൽ വിക്കറ്റ് ലഭിച്ചേനെ .
ഹാർദിക് മത്സരത്തിൽ വീഴ്ത്തിയ 2 റൺ ഔട്ട് വിക്കറ്റുകൾ മത്സരത്തെ ഏറെ സ്വാധീനിച്ചു ” സെവാഗ് അഭിപ്രായം വിശദമാക്കി .