മാക്‌സ്‌വെൽ എന്നോട് ബാറ്റിങിനിടയിൽ ദേഷ്യപ്പെട്ട് ചൂടായി : രസകരമായ സംഭവം വെളിപ്പെടുത്തി ഡിവില്ലേഴ്‌സ് -കാണാം വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ വൈകീട്ട്  നടന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരത്തിനിടയിലെ വളരെ രസകരമായ ഒരു അനുഭവം തുറന്ന് പറഞ്ഞ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ  സ്റ്റാർ ബാറ്റ്സ്മാൻ ഡിവില്ലേഴ്‌സ് .ടോസ് നേടി  ആദ്യം ബാറ്റിംഗ് ചെയ്ത ബാംഗ്ലൂർ 204 റൺസെന്ന വമ്പൻ സ്കോർ അടിച്ചെടുത്തിരുന്നു .ബാറ്റിങ്ങിൽ ഡിവില്ലേഴ്‌സ് -മാക്‌സ്‌വെൽ ജോഡി തിളങ്ങിയിരുന്നു .ഇപ്പോൾ ബാറ്റിങ്ങിൽ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടു എന്നാണ് ഡിവില്ലേഴ്‌സ് പറയുന്നത് .

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന മാസ്‌വെൽ തളർന്നിരിക്കുകയായിരുന്നു .
ബാറ്റ് ചെയ്യുവാൻ വന്ന എന്നോട് അദ്ദേഹം ഒരുപാട് ഓടാന്‍ തനിക്ക്  കഴിയില്ല എന്ന് തുടക്കത്തിലേ പറഞ്ഞു .പക്ഷേ ഞാൻ ഇന്നിംഗ്സ് തുടക്കം സിംഗിളുകളും ഡബിളുകളും തന്നെ  അനായാസം നേടുവാൻ തുടങ്ങി .ചെന്നൈയിലെ  ചൂടിൽ ഏറെ വലഞ്ഞ മാസ്‌വെൽ ഇതോടെ എന്നോട് വളരെ ദേഷ്യപെട്ടു എന്നാണ് ഡിവില്ലേഴ്‌സ് പറയുന്നത് .മത്സരശേഷം സഹതാരം ചാഹലിനോട് സംസാരിക്കവെയാണ് ഡിവില്ലേഴ്‌സ് ഇക്കാര്യം ഏവരോടുമായി  വെളിപ്പെടുത്തിയത് .

എന്നാൽ മാസ്‌വെൽ ഒപ്പമുള്ള ബാറ്റിംഗ് ഏറെ ആസ്വദിച്ചതായും ഡിവില്ലേഴ്‌സ് പറഞ്ഞു .”സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടു പേരും പരസ്പരം ആസ്വദിച്ചു കളിച്ച ഇന്നിങ്‌സായിരുന്നു അത്. ഞങ്ങള്‍ ഒരുപാട് എനര്‍ജിയുള്ള, ഒരുപോലെയുള്ള കളിക്കാരാണ്. 
ഞങ്ങൾ  ടീമിനായി എല്ലാ മത്സരത്തിലും   മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ ആഗ്രഹിക്കുന്നവരാണ് ” ഡിവില്ലേഴ്‌സ് നയം വിശദമാക്കി .

അതേസമയം മത്സരത്തിൽ ബാംഗ്ലൂരിന് ആധിപത്യം നൽകിയത് ഗ്ലെൻ  മാസ്‌വെലിന്റെയും  ഡിവില്ലേഴ്‌സിന്റെയും
വെടിക്കെട്ട് ബാറ്റിങ്ങാണ് .ടോസ് നേടി ബാറ്റിങ് തിരിഞ്ഞെടുത്ത ബാഗ്ലൂരിന് ഗ്ലെന്‍ മാക്‌സ്‌വെല്‍ (49 പന്തില്‍ 78), എബി ഡിവില്ലിയേഴ്‌സ് (34 പന്തില്‍ 76) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്‌ .