റുതുരാജ് ഗെയ്ക്വാദിന്‍റെ മോശം ഫോം. റോബിന്‍ ഉത്തപ്പക്ക് അവസരം ലഭിക്കുമോ ?

ചെന്നൈ സൂപ്പര്‍ കിംഗ്സിനു തലവേദനയായി ഓപ്പണര്‍ റുതുരാജിന്‍റെ മോശം ഫോം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും യുവ ഓപ്പണര്‍ നിരാശപ്പെടുത്തി. രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ 13 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു റുതുരാജ് ഗെയ്ക്വാദിന്‍റെ സമ്പാദ്യം. ഈ സീസണില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും വെറും 20 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം.

കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായ മൂന്നു അര്‍ദ്ധസെഞ്ചുറി നേടിയ താരമാണ് ഗെയ്ക്വാദ്. കഴിഞ്ഞ സീസണില്‍ അതിഗംഭീരമായി സീസണ്‍ പൂര്‍ത്തിയാക്കിയ റുതുരാജ് ഗെയ്ക്വാദിനെ ഈ സീസണില്‍ പ്രതീക്ഷയോടെയാണ് ടീം മാനേജ്മെന്‍റ് നോക്കി കണ്ടത്. എന്നാല്‍ താരം നിരാശപ്പെടുത്തി.

തുടരെ മൂന്നു കളികളിലും നിരാശപ്പെടുത്തിയ യുവതാരത്തിന് സിഎസ്‌കെ വീണ്ടും അവസരം നല്‍കുമോയെന്നാണ് അറിയാനുള്ളത്. കാരണം പുതുതായി ടീമിലേക്കു വന്ന പരിചയസമ്പന്നനായ റോബിന്‍ ഉത്തപ്പ ഇനിയും സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറിയിട്ടില്ല. റുതുരാജിനെ പുറത്തിരുത്തി ഉത്തപ്പയെ ഓപ്പണിങ്ങിലേക്ക് വിളിക്കും എന്നാണ് സൂചനകള്‍