ഐപിൽ മെഗാതാരാലേലത്തെ കുറിച്ചുള്ള ചർച്ചകൾ തന്നെയാണ് ക്രിക്കറ്റ് ലോകത്ത് സജീവം. ഫെബ്രുവരി 12,13തീയതികളിലായി നടക്കുന്ന മെഗാ താരലേലം ഒളിപ്പിക്കുന്ന സസ്പെൻസ് എന്തൊക്കെയെന്നാണ് ആരാധകരുടെ എല്ലാം ആകാംക്ഷ. അതേസമയം ഇത്തവണത്തെ ലേലത്തിൽ ചില സ്റ്റാർ വിദേശ താരങ്ങൾ അടക്കം പിന്മാറിയത് തീർത്തും ഞെട്ടലാണ് സൃഷ്ടിച്ചത്. ടി :20 ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ ലേലത്തിൽ നിന്നും പിന്മാറിയപ്പോൾ സ്റ്റാർ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കും ഇംഗ്ലണ്ട് നായകനായ ജോ റൂട്ടും താൻ ഐപിൽ കളിക്കാനായി എത്തില്ല എന്നത് അറിയിച്ച് കഴിഞ്ഞു. എന്നാൽ 2022ലെ ഐപിൽ സീസണിൽ കളിക്കില്ല എങ്കിലും ഐപിഎൽ മെഗാ ലേലത്തിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കിവീസ് സ്റ്റാർ ഫാസ്റ്റ് ബൗളർ ജാമിസൺ താനും ഇത്തവണത്തെ ഐപിഎല്ലിൽ ബൗൾ ചെയ്യാനില്ലയെന്നത് അറിയിച്ചത്. തന്റെ അപ്രതീക്ഷിത പിന്മാറ്റത്തിനുള്ള മുഖ്യ കാരണവും യുവ പേസർ വ്യക്തമാക്കി. “ഐപിഎല്ലിൽ പങ്കെടുക്കേണ്ട എന്നുള്ള എന്റെ തീരുമാനത്തിന് പിന്നിൽ അനേകം ചില കാര്യങ്ങളുണ്ട്. ബയോ ബബിൾ പ്രശ്നങ്ങൾ തന്നെയാണ് എന്റെ പ്രധാന വെല്ലുവിളി.
കഴിഞ്ഞ പന്ത്രണ്ട് മാസത്തെ ക്രിക്കറ്റ് ജീവിതം നോക്കിയാൽ എനിക്ക് കൂടുതൽ ബയോ ബബിളിലും കൂടാതെ ക്വാറന്റൈനിലും എല്ലാം കഴിയേണ്ടതായി വന്നിട്ടുണ്ട്.വരാനിരിക്കുന്ന 12 മാസം അനേകം കളികൾ ശേഷിക്കേ എനിക്ക് ലഭിക്കുന്ന എട്ട് ആഴ്ച കാലം എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് ആഗ്രഹം.”ജാമിസൺ തുറന്ന് പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ ഏറെ ചെറുപ്പമാണെന്ന് മനസിലാക്കുന്നു.ഒപ്പം വരാനിരിക്കുന്ന രണ്ട് വർഷം എനിക്ക് എന്റെ കളിയിൽ അനേകം കാര്യങ്ങൾ മെച്ചപെടുത്തേണ്ടിയിരിക്കുന്നു. അതിന് എനിക്ക് മതിയായ ഇടവേള ആവശ്യം തന്നെയാണ്.മൂന്ന് ഫോർമാറ്റിലും കിവീസ് ടീമിനായി കളിക്കണമെങ്കിൽ എനിക്ക് മികവ് എല്ലാകാലവും നിലനിർത്തണം ” കിവീസ് പേസർ നിലപാട് വിശദമാക്കി.