Category: IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

  • ജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍

    ജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍

    2024 ഐപിഎല്‍ സീസണില്‍ പുതിയ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് എത്തുന്നത്. ഗുജറാത്തില്‍ നിന്നും ട്രേഡ് ചെയ്ത് എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുക. ഇപ്പോഴിതാ മുംബൈ ടീമിന്‍റെ ദൗര്‍ബല്യം ചൂണ്ടികാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.

    ഡെത്ത് ഓവര്‍ ബൗളിംഗാണ് സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ സുനില്‍ ഗവാസ്കര്‍ ചൂണ്ടികാട്ടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറ ഒരു വശത്ത് ഉണ്ടെങ്കിലും മറുവശത്ത് ആരാകും എന്നാണ് മുന്‍ ഇന്ത്യന്‍ താരം ചോദ്യം ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജസ്പ്രീത് ബുംറ പരിക്കേറ്റത് കാരണം സീസണ്‍ നഷ്ടമായിരുന്നു.

    ” ഡെത്ത് ഓവര്‍ ബൗളിംഗ്, ബുംറ ഉണ്ട്. എന്നാല്‍ മറുവശത്ത് നിന്നും റണ്‍സുകള്‍ ധാരാളം ലീക്ക് ചെയ്യും ” ഗവാസ്കര്‍ പറഞ്ഞു.

    ജസ്പ്രീത് ബുംറയോടൊപ്പം, ലൂക്ക് വുഡ്, ജെറാള്‍ഡ് കോട്ട്സെ, മധുശങ്ക, ആകാശ് മധ്വാള്‍ എന്നിവരാണ് മുംബൈ നിരയിലുള്ളത്. മാര്‍ച്ച് 24 ന് ഗുജറാത്ത് ജയന്‍റസിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

  • അവസാനം മൗനം വെടിഞ്ഞ് പാണ്ഡ്യ. മുംബൈ നായകനായതിനെ പറ്റി വെളിപ്പെടുത്തൽ.

    അവസാനം മൗനം വെടിഞ്ഞ് പാണ്ഡ്യ. മുംബൈ നായകനായതിനെ പറ്റി വെളിപ്പെടുത്തൽ.

    ഒരുപാട് നാടകീയ സംഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേല പ്രക്രിയ. കഴിഞ്ഞ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ വളരെ നന്നായി തന്നെ നയിച്ച ഹർദിക് പാണ്ഡ്യയെ വലിയ ട്രേഡിലൂടെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് ഇത്തവണ സാധിച്ചു. താരത്തെ സ്വന്തമാക്കുക എന്നതിലുപരിയായി താരത്തിന് നായക സ്ഥാനവും മുംബൈ നൽകുകയുണ്ടായി.

    ഇതിന് പിന്നാലെ മുംബൈ ആരാധകരടക്കം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ സമയങ്ങളിൽ മുംബൈയെ വളരെ മികച്ച രീതിയിൽ നയിച്ച് കിരീടങ്ങൾ വാങ്ങിക്കൊടുത്ത രോഹിത് ശർമയെ ഒഴിവാക്കിയാണ് ഹർദിക്കിനെ മുംബൈ നായകനാക്കിയത്. ഇതേ സംബന്ധിച്ച് ഹർദിക് പാണ്ഡ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്റെ മൗനം വെടിഞ്ഞിരിക്കുകയാണ് പാണ്ഡ്യ ഇപ്പോൾ.

    മുംബൈ ഇന്ത്യൻസിനെ 5 തവണ കിരീടം ചൂടിച്ച ഒരു നായകൻ രോഹിത് ശർമയെ പുറത്താക്കി തന്നെ ക്യാപ്റ്റനാക്കിയതിനെ പറ്റിയാണ് ഹർദിക്ക് സംസാരിച്ചത്. മുംബൈയുടെ ഹെഡ് കോച്ച് മാർക്ക് ബൗച്ചറിനൊപ്പം പത്രസമ്മേളനത്തിലാണ് പാണ്ഡ്യ തന്റെ മൗനം വെടിഞ്ഞത്. മുംബൈ ആരാധകരുടെ വികാരത്തെ പൂർണമായും താൻ ബഹുമാനിക്കുന്നു എന്നാണ് പാണ്ഡ്യ പറഞ്ഞത്.

    “ആരാധകരുടെ വികാരങ്ങളെ ഞാൻ എല്ലാത്തരത്തിലും ബഹുമാനിക്കുന്നു. പക്ഷേ എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നത് മാത്രമേ നിയന്ത്രിക്കാനാവു. മുംബൈ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്.”- പാണ്ഡ്യ പറഞ്ഞു.

    മുംബൈ ടീമിലേക്ക് തിരികെയെത്തിയതിന് ശേഷം രോഹിത് ശർമയുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല എന്ന് പാണ്ഡ്യ പറയുന്നു. മുംബൈ ടീമിൽ പല പ്രശ്നങ്ങളും നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് പാണ്ഡ്യയുടെ ഈ പ്രസ്താവനകൾ.

    “നിലവിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കുകയാണ്. അതിനാൽ തന്നെ അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം എനിക്ക് ഇതുവരെ ലഭിച്ചില്ല. രോഹിത് മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു.

    “എന്റെ നായകനായുള്ള ഈ വേഷത്തിൽ എനിക്ക് ആവശ്യമായ സഹായങ്ങൾ രോഹിത് ശർമ നൽകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാ ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്ന താരമാണ് രോഹിത് ശർമ. അദ്ദേഹത്തിന്റെ കീഴിൽ ഒരുപാട് മത്സരങ്ങൾ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രോഹിത് ശർമയെ നയിക്കുക എന്നത് എനിക്ക് അത്ര ബുദ്ധിമുട്ടേറിയ കാര്യമായിരിക്കില്ല.”- പാണ്ഡ്യ പറഞ്ഞു വയ്ക്കുകയുണ്ടായി.

    രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ വലിയ ജനരോക്ഷം തന്നെയായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഇതിനുള്ള മറുപടിയാണ് പാണ്ഡ്യ നൽകിയത്.

  • സഞ്ജു ലോകകപ്പിൽ കളിക്കാൻ വലിയ സാധ്യത. ഐപിഎൽ നിർണായകമെന്ന് ആകാശ് ചോപ്ര.

    സഞ്ജു ലോകകപ്പിൽ കളിക്കാൻ വലിയ സാധ്യത. ഐപിഎൽ നിർണായകമെന്ന് ആകാശ് ചോപ്ര.

    2024 ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മലയാളി താരം സഞ്ജു സാംസണിനെ സംബന്ധിച്ചും വളരെ വലിയൊരു ഇന്ത്യൻ പ്രീമിയർ ലീഗ് എഡിഷനാണ് എത്താൻ പോകുന്നത്. ടൂർണമെന്റിന് ശേഷം ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ തന്നെ സഞ്ജു അടക്കമുള്ള താരങ്ങൾക്ക് ഈ ഐപിഎല്ലിൽ മികവ് പുലർത്തേണ്ടതുണ്ട്.

    ഈ സാഹചര്യത്തിൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലെത്താൻ സഞ്ജുവിന് വലിയൊരു അവസരം തന്നെയാണ് വന്നിരിക്കുന്നത് എന്ന് സൂചിപ്പിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ ഐപിഎല്ലിൽ മികവ് പുലർത്തിയാൽ സഞ്ജുവിന് അനായാസം ഇന്ത്യയുടെ ടീമിൽ ഇടം പിടിക്കാൻ സാധിക്കും എന്ന് ചോപ്ര വിശ്വസിക്കുന്നു.

    ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ മധ്യനിര വിക്കറ്റ് കീപ്പർ ബാറ്ററെ സംബന്ധിച്ച് ഒരുപാട് ആശങ്കകൾ നിലനിൽക്കുകയാണ്. നിലവിൽ സഞ്ജു സാംസൺ, രാഹുൽ, റിഷഭ് പന്ത്, ജിതേഷ് ശർമ, ദ്രുവ് ജൂറൽ എന്നിവരിൽ ഒരാൾക്കാവും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സെലക്ഷൻ ലഭിക്കുക. ഈ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പരാമർശം.

    “ഈ ഐപിഎല്ലിൽ ഒരുപാട് അവസരങ്ങൾ എല്ലാവരെയും കാത്തിരിക്കുകയാണ്. ഓറഞ്ച് ക്യാപ് സ്വന്തമാക്കാനുള്ള അവസരമാണ് ജയസ്വാളിനെ കാത്തിരിക്കുന്നത്. ലീഗിൽ കൃത്യമായി ആധിപത്യം സ്ഥാപിക്കാനുള്ള അവസരം ജോസ് ബട്ലറിനെ കാത്തിരിപ്പുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം പിടിക്കാൻ സഞ്ജുവിന് അവസരമുണ്ട്. അതേപോലെ തന്നെയാണ് ധ്രുവ് ജൂറലിന്റെയും കാര്യം.”- ചോപ്ര പറയുന്നു.

    “രാജസ്ഥാന്റെ ടീമിൽ തന്നെ ട്വന്റി20 ലോകകപ്പിൽ സ്ഥാനം കണ്ടെത്താൻ കളിക്കാർ തമ്മിൽ വലിയൊരു മത്സരം നടക്കുന്നുണ്ട്. ഒരു സ്ഥാനത്തിനായി രണ്ടു താരങ്ങളാണ് ഇപ്പോൾ അണിനിരക്കുന്നത്. ഇന്ത്യയ്ക്ക് ഇഷാൻ കിഷൻ എന്ന ഓപ്പണിങ് വിക്കറ്റ് കീപ്പറുണ്ട്. പക്ഷേ അവന് അവസരം ലഭിക്കാൻ സാധ്യതയില്ല. പന്ത് ഇപ്പോൾ പരിക്കിൽ നിന്ന് തിരികെ എത്തിയിട്ടുണ്ട്. എന്നിരുന്നാലും നേരിട്ട് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് പന്തിനെ തിരഞ്ഞെടുക്കുമെന്ന് കരുതാൻ സാധിക്കില്ല.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

    ഇവർക്കൊപ്പം സ്പിന്നർ ചാഹലിനും തിരികെ ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള അവസരമാണ് ഐപിഎല്ലിലൂടെ ഒരുങ്ങുന്നത് എന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു. “ചഹലിനെ സംബന്ധിച്ച് ഇതൊരു വലിയ അവസരമാണ്. കഴിഞ്ഞ സമയങ്ങളിൽ റഡാറിൽ നിന്ന് ചഹൽ പുറത്തു വന്നിട്ടുണ്ട്. അതിനാൽ തന്നെ തനിക്ക് ലഭിക്കുന്ന അവസരം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനാണ് ചാഹൽ ശ്രമിക്കുന്നത്. ‘ഈ ഐപിഎൽ എന്റെ സ്വന്തമായി ഞാൻ മാറ്റുകയാണെങ്കിൽ ആർക്ക് എന്നെ ഒഴിവാക്കാൻ സാധിക്കും’ എന്ന ചോദ്യമാവും ചാഹൽ ചോദിക്കുന്നത്.”- ചോപ്ര പറഞ്ഞു വയ്ക്കുന്നു.

  • ഹർദിക്കിനെ പിടിച്ചു നിർത്താൻ ശ്രമിച്ചില്ല. മുംബൈയിൽ പോകാൻ സമ്മതം മൂളി. നെഹ്റ പറയുന്നു.

    ഹർദിക്കിനെ പിടിച്ചു നിർത്താൻ ശ്രമിച്ചില്ല. മുംബൈയിൽ പോകാൻ സമ്മതം മൂളി. നെഹ്റ പറയുന്നു.

    ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലം വളരെയധികം സർപ്രൈസുകൾ നിറഞ്ഞതായിരുന്നു. ഇതിൽ ചരിത്രപരമായ ഒരു ട്രേഡും നടക്കുകയുണ്ടായി. ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ഹർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതാണ് ചരിത്രത്തിൽ ഇടം നേടിയ ഇത്തവണത്തെ ട്രേഡ്.

    നായകനായ ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ കിരീടം ചൂടിച്ച താരമാണ് പാണ്ഡ്യ. എന്നാൽ എന്തുകൊണ്ടാണ് പാണ്ഡ്യയെ ഗുജറാത്ത് വിട്ടു നൽകിയത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. എന്നാൽ ഹർദിക്കിനോട് ഒരിക്കലും ഗുജറാത്ത് ടീം വിട്ടുപോകരുത് എന്ന് താൻ പറഞ്ഞിട്ടില്ല എന്ന് സമ്മതിക്കുകയാണ് ടീമിന്റെ പരിശീലകനായ ആശിഷ് നെഹ്റ.

    “ഗുജറാത്ത് ടീമിൽ തന്നെ നിൽക്കണമെന്ന് ഒരുതവണ പോലും ഞാൻ ഹർദിക് നെഹ്റയെ നിർബന്ധിച്ചിട്ടില്ല. ടീമിൽ എത്രനാൾ കളിക്കാൻ സാധിക്കുമോ അത്രയും നാൾ അവന് അനുഭവസമ്പത്ത് ഉണ്ടാകും എന്നതു മാത്രമാണ് സത്യാവസ്ഥ. എന്നാൽ ഇപ്പോൾ ഞാൻ അവനെ തടഞ്ഞാലും അവൻ ഭാവിയിൽ മറ്റൊരു ടീമിലേക്ക് പോകും. ഗുജറാത്തിൽ പാണ്ഡ്യ രണ്ടുവർഷം കളിക്കുകയുണ്ടായി.”

    “പക്ഷേ അഞ്ച്- ആറ് വർഷം കളിച്ച തന്റെ പഴയ ടീമിലേക്കാണ് ഇപ്പോൾ പാണ്ട്യ തിരികെ പോയിരിക്കുന്നത്. ക്രിക്കറ്റ് ഇങ്ങനെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. മുൻപ് ഫുട്ബോളുകളിൽ കണ്ടിരുന്ന കൈമാറ്റങ്ങളാണ് ഇപ്പോൾ ക്രിക്കറ്റിലും നമുക്ക് കാണാൻ സാധിക്കുന്നത്. മുംബൈ ഇന്ത്യൻസിൽ ഹർദിക്കിന് വലിയ ഉത്തരവാദിത്വം തന്നെയാണ് മുൻപിലുള്ളത്. എല്ലാവിധ ആശംസകളും.”- നെഹ്റ പറഞ്ഞു.

    ഒപ്പം വരുന്ന ഐപിഎൽ സീസണുകളിൽ ഗില്ലിന്റെ പ്രാധാന്യത്തെ പറ്റിയും നെഹ്റ കൂട്ടിച്ചേർക്കുകയുണ്ടായി. “ലോകത്തുള്ള ക്രിക്കറ്റ് ആരാധകർ ഉറ്റു നോക്കുന്ന താരമാണ് ഗിൽ. മൂന്നു ഫോർമാറ്റുകളിലും മികവ് പുലർത്താൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഒരു നായകൻ എന്ന നിലയിൽ മികവ് പുലർത്താൻ ഗില്ലിന് പരിശീലകരും മാനേജ്മെന്റും എല്ലാവിധ പിന്തുണയും നൽകുന്നു. നായകനായി തന്നെ അവൻ വളരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

    ഗുജറാത്തിൽ എത്തുന്നതിന് മുൻപുള്ള സമയത്ത് ഹർദിക് നായക സ്ഥാനം ഏറ്റെടുത്തിരുന്നില്ല. ശ്രേയസ്, റാണ തുടങ്ങിയവരൊക്കെയും ഇത്തരത്തിൽ വളർന്ന നായകന്മാരാണ്. യുവ താരങ്ങളെ സംബന്ധിച്ച് ഇതുപോലെയുള്ള അവസരങ്ങളാണ് വേണ്ടത്. അത് നന്നായി മുതലാക്കാനും സാധിക്കണം.”- നെഹ്റ കൂട്ടിച്ചേർക്കുന്നു.

    ഒപ്പം ഹർദിക് പാണ്ഡ്യയുടെയും ഷാമിയുടെയും നഷ്ടം വലിയ രീതിയിൽ ഗുജറാത്തിനെ ബാധിക്കും എന്നും നെഹ്റ പറഞ്ഞു. “ഹർദിക് പാണ്ട്യയ്ക്കും ഷാമിക്കും പകരക്കാരെ കണ്ടെത്തുക എന്നത് അത്ര അനായാസ കാര്യമല്ല. പക്ഷേ ഇത്തരം പ്രതിസന്ധികളെയും ഒരു ടീം മറികടക്കേണ്ടതുണ്ട്”- നെഹ്റ പറഞ്ഞു വയ്ക്കുന്നു. ഇത്തവണയും വമ്പൻ ടീമുമായാണ് ഗുജറാത്ത് കളത്തിൽ എത്തുന്നത്. പക്ഷേ ബാറ്റിംഗ് ദൗർബല്യം ഗുജറാത്തിനെ ബാധിക്കുമൊ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു.

  • ലോകകപ്പ് സ്ക്വാഡില്‍ എത്തുമോ ? അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നേ ഇല്ലാ എന്ന് യുവ താരം.

    ലോകകപ്പ് സ്ക്വാഡില്‍ എത്തുമോ ? അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നേ ഇല്ലാ എന്ന് യുവ താരം.

    ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ താരങ്ങളെല്ലാം കഠിന പ്രയ്തനത്തിലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പ് ടി20 ടീമില്‍ കയറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. വിക്കറ്റ് കീപ്പര്‍ സ്പോട്ടാണ് ലോകകപ്പ് സ്ക്വാഡില്‍ ഒഴിഞ്ഞു കിടക്കണ ഒരു പൊസിഷന്‍.

    സഞ്ചു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ മത്സര രംഗത്തുണ്ട്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് ധ്രുവ് ജൂരലിന്‍റെ പേരും വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് ജൂറല്‍ കാഴ്ച്ചവച്ചത്.

    ലോകകപ്പ് സ്ക്വാഡില്‍ എത്തുമോ എന്ന ചോദ്യത്തിനു മറുപടി പറഞ്ഞിരിക്കുകയാണ് ഈ യുവതാരം ഇപ്പോള്‍.

    jurel

    ” ഞാന്‍ അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലാ. ലോകകപ്പ് കളിക്കുക എന്നത് എന്‍റെ സ്വപ്നമാണ്. അവസരം കിട്ടിയാല്‍ നല്ലത്. ഇല്ലെങ്കിലും പ്രശ്നമില്ലാ. കുറച്ച് റണ്‍സ് നേടുക. നല്ല ക്രിക്കറ്റ് കളിക്കുക. ടീമിനെ വിജയിക്കാന്‍ സഹായിക്കുക. ഏത് മത്സരമായാലും ഇതാണ് ഞാന്‍ ചിന്തിക്കുന്നത്. ” ജൂറല്‍ പറഞ്ഞു.

    ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് ജൂറല്‍. കഴിഞ്ഞ സീസണില്‍ ഇംപാക്ട് പ്ലെയറായി എത്തി മികച്ച പ്രകടനം നടത്തി ശ്രദേയ പ്രകടനം നടത്തിയ താരമാണ് ജൂറല്‍.

  • ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ധോണി. ചെന്നൈയിൽ കളിക്കാൻ സന്തോഷമെന്ന് താക്കൂർ.

    ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ധോണി. ചെന്നൈയിൽ കളിക്കാൻ സന്തോഷമെന്ന് താക്കൂർ.

    2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒരു പ്രധാന താരമാണ് ഓൾറൗണ്ടർ ഷർദൂൽ താക്കൂർ. മിനി ലേലത്തിൽ അതിവിദഗ്ധമായാണ് താക്കൂറിനെ ചെന്നൈ തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിലടക്കം മികച്ച പ്രകടനങ്ങളുമായി ചെന്നൈയ്ക്ക് വേണ്ട പ്രതീക്ഷയും നൽകാൻ താക്കൂറിന് സാധിച്ചു.

    ചെന്നൈ ടീമിലെ തന്റെ ഗെയിം പ്ലാനുകളെ പറ്റി താക്കൂർ സംസാരിക്കുകയുണ്ടായി. മഹേന്ദ്ര സിംഗ് ധോണി എന്ന നായകന്റെ കീഴിൽ കളിക്കാൻ തനിക്ക് ലഭിച്ച അവസരം ഇനിയും നന്നായി ഉപയോഗിക്കും എന്നാണ് താക്കൂർ പറയുന്നത്. മാത്രമല്ല ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി എന്ന് താക്കൂർ അംഗീകരിക്കുകയും ചെയ്യുന്നു.

    ധോണിയിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ തനിക്ക് സാധിക്കുമെന്ന് താക്കൂർ വിശ്വസിക്കുന്നു. “എനിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് പുലർത്താൻ പ്രത്യേക പ്ലാനുകളൊന്നും തന്നെയില്ല. ഞാൻ ധോണി ഭായിയുടെ കീഴിലാണ് കളിക്കുന്നത്. അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ്. വീണ്ടും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. മുൻപ് അദ്ദേഹത്തോടൊപ്പം ഞാൻ കളിച്ചിട്ടുണ്ട്.”

    “അതിനാൽ ഇനിയും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല മറ്റു താരങ്ങളിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം അദ്ദേഹം എങ്ങനെ പുറത്തെടുക്കുന്നു എന്ന കാര്യവും എനിക്ക് പഠിക്കാൻ സാധിക്കും.”- താക്കൂർ പറയുന്നു.

    രഞ്ജി ട്രോഫി ട്രോഫി ഫൈനൽ മത്സരത്തിലെ മുംബൈയുടെ വിജയത്തെ പറ്റിയും താക്കൂർ സംസാരിച്ചു. വിദർഭാ ടീമിനെ 169 റൺസിനായിരുന്നു ഫൈനലിൽ മുംബൈ പരാജയപ്പെടുത്തിയത്. “എപ്പോഴൊക്കെ നമ്മൾ കിരീടം സ്വന്തമാക്കിയാലും, അപ്പോഴൊക്കെ നമ്മുടെ ആത്മവിശ്വാസം വളരെ ഉയർന്ന നിലവാരത്തിലാവും. രഞ്ജി ട്രോഫിയിൽ കാഴ്ചവച്ച പ്രകടനങ്ങൾ, ആ മൊമന്റം ഇനിയും തുടരാൻ തന്നെയാണ് ഞങ്ങൾ കളിക്കാർ എന്ന നിലയിൽ ഇപ്പോൾ ശ്രമിക്കുന്നത്.”- ശർദുൾ കൂട്ടിച്ചേർക്കുകയുണ്ടായി.

    ചെന്നൈ ടീമിലെ മികച്ച പ്രകടനത്തോടെയായിരുന്നു ഷർദുൽ താക്കൂർ ഇന്ത്യൻ ക്രിക്കറ്റിൽ സജീവ സാന്നിധ്യമായി മാറിയത്. 2018 മുതൽ 2021 വരെയുള്ള ഐപിഎൽ സീസണുകളിലാണ് ചെന്നൈ സൂപ്പർ കിങ്സിനൊപ്പം താക്കൂർ കളിച്ചത്.

    ശേഷം താക്കൂർ ഡൽഹി ക്യാപിറ്റൽസിലേക്ക് മാറുകയും പിന്നീട് കൊൽക്കത്ത ടീമിൽ എത്തുകയും ചെയ്തു. 2021 ഇന്ത്യൻ പ്രീമിയർ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് ശർദൂർ 21 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇത്തവണയും താക്കൂർ തിരികെ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തുന്നതോടെ ടീം കൂടുതൽ ശക്തമാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

  • ബാറ്റിങ്ങിൽ ധോണി പൊളിക്കും, പക്ഷേ കീപ്പിംഗിൽ പണി പാളും. ഉത്തപ്പ തുറന്ന് പറയുന്നു.

    ബാറ്റിങ്ങിൽ ധോണി പൊളിക്കും, പക്ഷേ കീപ്പിംഗിൽ പണി പാളും. ഉത്തപ്പ തുറന്ന് പറയുന്നു.

    2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി നേരിടാൻ പോകുന്ന വലിയ വെല്ലുവിളി ചൂണ്ടിക്കാട്ടി റോബിൻ ഉത്തപ്പ. ഈ ഐപിഎല്ലിൽ ധോണി നേരിടാൻ പോകുന്ന പ്രധാന പ്രശ്നം വിക്കറ്റ് കീപ്പിംഗ് ആയിരിക്കും എന്നാണ് ഉത്തപ്പ പറയുന്നത്.

    മുൻപ് മികച്ച രീതിയിൽ കീപ്പിംഗ് ചെയ്ത ധോണിക്ക് ഇപ്പോൾ മത്സരങ്ങളിൽ നിന്നും മാറി നിൽക്കുന്നത് തിരിച്ചടിയായി മാറുമെന്ന് ഉത്തപ്പ കരുതുന്നു. എന്നിരുന്നാലും ധോണിയുടെ സാന്നിധ്യം ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് അങ്ങേയറ്റം കരുത്തു പകരുന്നതാണ് എന്ന് ഉത്തപ്പ വിശ്വസിക്കുന്നുണ്ട്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കിരീടം നേടിക്കൊടുത്ത നായകനാണ് മഹേന്ദ്ര സിംഗ് ധോണി.

    ജിയോ സിനിമയിൽ സംസാരിക്കുമ്പോഴാണ് ഉത്തപ്പ തന്റെ അഭിപ്രായം അറിയിച്ചത്. ഒരു വീൽചെയറിൽ ആണെങ്കിൽ പോലും മഹേന്ദ്ര സിംഗ് ധോണിയെ തങ്ങളുടെ ടീമിൽ കളിപ്പിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് തയ്യാറാവും എന്ന് ഉത്തപ്പ പറയുകയുണ്ടായി.

    “മഹേന്ദ്ര സിംഗ് ധോണി ഒരു വീൽചെയറിൽ ആണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സ് അദ്ദേഹത്തെ കളിപ്പിക്കാൻ തയ്യാറാകും. വീൽചെയർ ഒഴിവാക്കി ബാറ്റിംഗ് ചെയ്യാൻ സമ്മതിക്കുകയും പിന്നീട് അത് തിരികെ കൊണ്ടു വരികയും ചെയ്യും. ഇപ്പോൾ ധോണിക്ക് ബാറ്റിംഗ് ഒരു പ്രധാന പ്രശ്നമായി മാറും എന്ന് ഞാൻ കരുതുന്നില്ല. ഒരിക്കലും അത് അദ്ദേഹത്തിന് ഒരു പ്രശ്നമായി മാറിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല.”- ഉത്തപ്പ പറഞ്ഞു.

    എന്നാൽ ധോണിയെ വിക്കറ്റ് കീപ്പിംഗ് എന്നത് ബാധിക്കും എന്ന് ഉത്തപ്പ കരുതുന്നു. ക്ഷീണിതനായ കാൽമുട്ട് ധോണിക്ക് തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഉത്തപ്പ കരുതുന്നത്. “എനിക്ക് തോന്നുന്നത് ധോണി നേരിടാൻ പോകുന്ന വെല്ലുവിളി വിക്കറ്റ് കീപ്പിംഗ് ആവും എന്നാണ്. അദ്ദേഹത്തിന്റെ കാൽമുട്ട് ഇതിനോടൊപ്പം തന്നെ ക്ഷീണിച്ചു കഴിഞ്ഞു.”

    “എന്നിരുന്നാലും വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നതിൽ ധോണിക്ക് വലിയ താല്പര്യമുണ്ട്. പക്ഷേ മൈതാനത്ത് കൃത്യമായി വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ സാധ്യമല്ലെങ്കിൽ അദ്ദേഹം മത്സരത്തിൽ നിന്ന് അക്കാരണത്താൽ മാറിനിൽക്കാൻ സാധ്യതയുണ്ട്.”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.

    ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി എല്ലാ സീസണിലും മികവ് പുലർത്തിയിട്ടുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. ഇതുവരെ ഐപിഎല്ലിൽ 250 മത്സരങ്ങൾ കളിച്ച ധോണി 38.79 എന്ന ശരാശരിയിൽ 582 റൺസ് നേടിയിട്ടുണ്ട്.

    മാത്രമല്ല 142 ക്യാച്ചുകളും 42 സ്റ്റമ്പിങ്ങുകളും ധോണി തന്നെ പേരിൽ ചേർത്തിട്ടുമുണ്ട്. 2023 ഐപിഎല്ലിൽ ഒരു ഫിനിഷറുടെ റോളിൽ തന്നെയായിരുന്നു ധോണി കളിച്ചത്. 16 മത്സരങ്ങളിൽ നിന്ന് 182.46 എന്ന സ്ട്രൈക്ക് റേറ്റിൽ 104 റൺസ് കഴിഞ്ഞ സീസണിൽ ധോണി സ്വന്തമാക്കി.

  • ധോണി 2025 ഐപിഎല്ലിൽ കളിച്ചാലും അത്ഭുതമില്ല. അയാൾ അങ്ങനാണ്. കുംബ്ലെ പറയുന്നു.

    ധോണി 2025 ഐപിഎല്ലിൽ കളിച്ചാലും അത്ഭുതമില്ല. അയാൾ അങ്ങനാണ്. കുംബ്ലെ പറയുന്നു.

    2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റു നോക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വളരെക്കാലം മുൻപ് തന്നെ വിരമിച്ച ധോണി ഇപ്പോഴും തന്റെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം തുടരുകയാണ്.

    2023 ഐപിഎല്ലിൽ ചെന്നൈയെ ചാമ്പ്യന്മാരാക്കി മാറ്റാനും മഹേന്ദ്ര സിംഗ് ധോണിക്ക് സാധിച്ചിരുന്നു. ശേഷമാണ് ധോണി അടുത്ത ഐപിഎൽ കിരീടത്തിനായി തയ്യാറെടുക്കുന്നത്. എന്നാൽ ഇത്തവണ ധോണി തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുമോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. ചെന്നൈയ്ക്കായി ധോണി അടുത്ത സീസണുകളിൽ കളി തുടർന്നാലും തനിക്ക് വലിയ അത്ഭുതമാവില്ല എന്നാണ് കുംബ്ലെ പറയുന്നത്.

    നിലവിലെ ധോണിയുടെ പ്രകടനങ്ങളും മറ്റും കണക്കിലെടുത്താണ് കുംബ്ലെ ഇക്കാര്യം ബോധിപ്പിച്ചത്. മുൻപ് റാഞ്ചിയിൽ ഒരു പരിശീലന സെഷനിലെ ഉണ്ടായ സംഭവം കൂടി ചേർത്താണ് കുംബ്ലെ സംസാരിച്ചത്.

    “ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം കളിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ ടീമിൽ ഞാൻ കളിക്കുന്ന സമയത്ത് ധോണിയായിരുന്നു എന്നെ ഉയർത്തിയ ആദ്യ വ്യക്തി. മറ്റെല്ലാ താരങ്ങളെക്കാളും ശക്തനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. എന്നെ സംബന്ധിച്ച് ധോണിയോടൊപ്പം ഉള്ളതൊക്കെയും അവിശ്വസനീയ നിമിഷങ്ങൾ തന്നെയായിരുന്നു.”- കുംബ്ലെ പറയുന്നു.

    “അന്നുണ്ടായ ഒരു സംഭവം ഞാൻ ഓർക്കുന്നു. ഞാൻ ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്ന സമയത്ത് ധോണി നായകനായിരുന്നു. ഒരു ഏകദിന മത്സരത്തിനായി അന്ന് ഞങ്ങൾ റാഞ്ചിയിൽ ഉണ്ടായിരുന്നു. അന്നവിടെ നിർബന്ധിതമല്ലാത്ത ഒരു പ്രാക്ടീസ് സെഷൻ നടന്നു. റാഞ്ചി ധോണിയുടെ സ്ഥലമായതിനാൽ തന്നെ അദ്ദേഹത്തിന് അന്ന് ആ പ്രാക്ടീസ് സെഷനിൽ പങ്കെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം സെഷനായി എത്തി.

    എന്തിനാണ് നിങ്ങൾ വന്നത് എന്ന് ഞാൻ ധോണിയോട് ചോദിച്ചു. കാരണം മത്സരം രണ്ടു ദിവസങ്ങൾക്ക് ശേഷം മാത്രമായിരുന്നു. അപ്പോൾ ധോണി പറഞ്ഞ മറുപടി ഇങ്ങനെയാണ്. ‘എനിക്ക് ഇത്തരത്തിൽ ടീമിനോടൊപ്പം നിൽക്കേണ്ടതുണ്ട്.’ അതാണ് മഹേന്ദ്ര സിംഗ് ധോണി”- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.

    “സച്ചിനും ഇതേ പോലെ തന്നെയായിരുന്നു. മുംബൈ ഇന്ത്യൻസ് ടീമിൽ സച്ചിനൊപ്പം സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ആ സമയത്ത് സച്ചിൻ 25-26 വർഷങ്ങളോളം ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു. പക്ഷേ അന്നും നിർബന്ധിതമല്ലാത്ത ദിവസങ്ങളിൽ പോലും സച്ചിൻ ബസ്സിൽ ടീമിനൊപ്പം ഉണ്ടായിരുന്നു. ഈ രണ്ടു താരങ്ങളും ഇത്തരത്തിലാണ്.”

    “അവർ യാതൊരു തരത്തിലും ഇടവേളകൾ എടുക്കാറില്ല. മഹേന്ദ്ര സിംഗ് ധോണി ചെന്നൈക്കായി വരും സീസണുകളിൽ കളിച്ചാലും ഞാൻ അത്ഭുതപ്പെടില്ല. കാരണം ക്രിക്കറ്റ് ധോണിയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്. എല്ലായിപ്പോഴും മൈതാനത്ത് തുടരാനാണ് ധോണി ശ്രമിക്കുന്നത്.”- കുംബ്ലെ പറഞ്ഞു വയ്ക്കുന്നു.

  • റിങ്കു സിംഗ് അല്ല, കൊൽക്കത്തയുടെ ഇത്തവണത്തെ X ഫാക്ടർ അവനാണ്. തുറന്ന് പറഞ്ഞ് ഗംഭീർ.

    റിങ്കു സിംഗ് അല്ല, കൊൽക്കത്തയുടെ ഇത്തവണത്തെ X ഫാക്ടർ അവനാണ്. തുറന്ന് പറഞ്ഞ് ഗംഭീർ.

    2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോർഡ് തുകയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ തങ്ങളുടെ ടീമിലെത്തിച്ചത്. ഗുജറാത്ത് ടൈറ്റൻസുമായി വമ്പൻ ലേലത്തിന് ഒടുവിൽ 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്റ്റാർക്കിനെ സ്വന്തമാക്കുകയായിരുന്നു.

    9 വർഷങ്ങൾക്ക് ശേഷമാണ് സ്റ്റാർക് നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീമിലെ പ്രധാന ഘടകമായി സ്റ്റാർക്ക് മാറുമെന്നാണ് കൊൽക്കത്തയുടെ മെന്റർ ഗൗതം ഗംഭീർ ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.

    ഇത്ര വലിയ തുകയ്ക്ക് ലേലം കൊണ്ടതിനാൽ തന്നെ സ്റ്റാർക്കിന്റെ മുകളിൽ വലിയ സമ്മർദ്ദമുണ്ടാകും എന്ന് മുൻ താരങ്ങളടക്കം പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത്തരം സമ്മർദ്ദങ്ങൾ സ്റ്റാർക്കിനെ ബാധിക്കില്ല എന്ന് ഗംഭീർ വിശ്വസിക്കുന്നു.

    “ഒരു കാരണവശാലും ലേലത്തുക എന്നത് മിച്ചൽ സ്റ്റാർക്കിനെ പോലെ ഒരു താരത്തിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കില്ല എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയക്കായി എത്ര മികച്ച രീതിയിലാണോ അവൻ കളിക്കുന്നത് അതേപോലെതന്നെ കൊൽക്കത്തക്കായും അവന് കളിക്കാൻ സാധിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ഗൗതം ഗംഭീർ പറഞ്ഞു.

    ഒപ്പം കൊൽക്കത്ത ടീമിനോടുള്ള തന്റെ വികാരത്തെപ്പറ്റിയും ഗംഭീർ സംസാരിക്കുകയുണ്ടായി. കൊൽക്കത്തയെ താൻ വെറുമൊരു ടീമായി മാത്രമല്ല കാണുന്നത് എന്നാണ് ഗംഭീർ പറഞ്ഞത്. “കൊൽക്കത്ത എന്നെ സംബന്ധിച്ച് കേവലം ഒരു ഫ്രാഞ്ചൈസി മാത്രമല്ല എന്ന കാര്യം ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.”

    ”എനിക്ക് കൊൽക്കത്ത എന്നത് ഒരു വികാരം തന്നെയാണ്. അതുകൊണ്ടുതന്നെ കൊൽക്കത്തയ്ക്കൊപ്പം തിരികെയെത്താൻ സാധിച്ചത് എനിക്ക് വലിയ സന്തോഷം നൽകുന്നു. വലിയ പ്രതീക്ഷകൾ തന്നെ ഇവിടെയുണ്ട് എന്ന് എനിക്കറിയാം. ആ പ്രതീക്ഷകൾക്കൊപ്പം ഇത്തവണ ടീമിന് വരാൻ സാധിക്കുമെന്നും ആരാധകരെ സംതൃപ്തരാക്കാൻ സാധിക്കും എന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.”- ഗംഭീർ കൂട്ടിച്ചേർത്തു.

    മാർച്ച് 23നാണ് കൊൽക്കത്ത തങ്ങളുടെ ക്യാമ്പയിൻ ആരംഭിക്കുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. 2024 ഐപിഎല്ലിന്റെ ആദ്യപാദത്തിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് കൊൽക്കത്തയ്ക്ക് മുൻപിൽ ഉള്ളത്. എന്നാൽ ഈ 3 മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ടൂർണമെന്റിൽ വലിയ ചലനം സൃഷ്ടിക്കുക എന്നത് കൊൽക്കത്തയെ സംബന്ധിച്ച് വളരെ നിർണായകമാണ്.

  • “ഇത്ര തിടുക്കപെട്ട് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് എന്തിന്?”. മുംബൈയ്ക്കെതിരെ യുവരാജ് സിംഗ്.

    “ഇത്ര തിടുക്കപെട്ട് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് എന്തിന്?”. മുംബൈയ്ക്കെതിരെ യുവരാജ് സിംഗ്.

    2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീം മുംബൈ ഇന്ത്യൻസാണ്. വലിയ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യൻസ് ഇത്തവണ കളത്തിൽ എത്തുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഗുജറാത്ത് ടീമിന്റെ നായകനായി കളിച്ച ഹർദിക് പാണ്ഡ്യയെ തങ്ങളുടെ ടീമിലേക്ക് തിരികെയെത്തിക്കാൻ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്.

    മാത്രമല്ല വളരെക്കാലം മുംബൈയുടെ നായകനായിരുന്ന രോഹിത് ശർമയ്ക്ക് പകരക്കാരനായി പാണ്ഡ്യയെ നിയോഗിക്കാനും മുംബൈ ഫ്രാഞ്ചൈസിക്ക് സാധിച്ചു. ഇതിനെതിരെ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ മുംബൈ രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റേണ്ടിയിരുന്നില്ല എന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് പറയുന്നത്.

    മുംബൈ എടുത്ത തീരുമാനം വളരെ പ്രധാനപ്പെട്ടതാണ് എന്ന് യുവരാജ് സമ്മതിക്കുന്നു. എന്നാൽ ഹർദിക് പാണ്ഡ്യക്ക് പകരം രോഹിത്തിനെ ഒരു സീസണിൽ കൂടി മുംബൈ നായകനാക്കേണ്ടതായിരുന്നു എന്നാണ് യുവരാജിന്റെ അഭിപ്രായം. എന്നിരുന്നാലും ടീം എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഈ തീരുമാനം യുക്തിയുള്ളതാണ് എന്ന് യുവരാജ് പറയുന്നു.

    “രോഹിത് ശർമ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ്. അങ്ങനെയൊരു നായകനെ ആ സ്ഥാനത്തുനിന്ന് മാറ്റുക എന്നത് വലിയൊരു തീരുമാനം തന്നെയാണ്. ഹർദിക്ക് മോശം നായകനാണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷേ രോഹിത് ശർമയ്ക്ക് ഈ സീസണിൽ അവസരം നൽകാമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം.”- യുവരാജ് പറയുന്നു.

    “അങ്ങനെയെങ്കിൽ മുംബൈ ഹർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി നിലനിർത്തേണ്ടിയിരുന്നു. ശേഷം ഏത് തരത്തിൽ ടീം മുൻപോട്ട് പോകും എന്നത് ശ്രദ്ധിക്കണമായിരുന്നു. പക്ഷേ അത്തരമൊരു നീക്കം ടീമിൽ നിന്ന് ഉണ്ടായില്ല. ഫ്രാഞ്ചൈസി എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഈ തീരുമാനം യുക്തിപരമായി തന്നെയാണ് തോന്നുന്നത്. ഫ്രാഞ്ചൈസികൾ എല്ലായിപ്പോഴും തങ്ങളുടെ ടീമിന്റെ ഭാവിയെ പറ്റിയാണ് ചിന്തിക്കാറുള്ളത്.”

    “പക്ഷേ രോഹിത് ശർമ ഇപ്പോഴും ഇന്ത്യയുടെ നായകനാണ് എന്ന കാര്യം മറക്കാൻ സാധിക്കില്ല. മാത്രമല്ല എല്ലാത്തരം ക്രിക്കറ്റിലും നന്നായി കളിക്കാനും അവന് സാധിക്കുന്നുണ്ട്. എന്നിരുന്നാലും എല്ലാവർക്കും അവരുടെതായ അഭിപ്രായങ്ങളും മറ്റുമുണ്ട്. തീർച്ചയായും തങ്ങളുടെ ഭാവി മുന്നിൽ കണ്ടാവും മുംബൈ ഇത്തരമൊരു തീരുമാനമെടുത്തത്.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.

    “പ്രതിഭയും കഴിവും വെച്ച് അളക്കുമ്പോൾ ഹർദിക് പാണ്ഡ്യയെ വളരെ മികച്ച താരം തന്നെയാണ്. പക്ഷേ മറ്റൊരു കാര്യമുണ്ട് ഗുജറാത്തിന്റെ നായകനാവുക എന്നതും മുംബൈയുടെ നായകനാവുക എന്നതും വളരെ വ്യത്യസ്തമായ കാര്യങ്ങളാണ്. ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് മുംബൈ. അതിനാൽ തന്നെ പ്രതീക്ഷയുടെ ഭാരം ഉറപ്പായും ഹർദിക്കിന്റെ മുകളിലേക്ക് എത്തും.”

    “ആ സമ്മർദ്ദത്തെ ഹർദിക്ക് വളരെ നന്നായി നേരിടേണ്ടി വരും. ടീമിനുള്ളിൽ എന്തായാലും ഹർദ്ദിക്കിനെ വലിയ പിന്തുണ ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ മുംബൈയ്ക്ക് മികച്ച പ്രകടനം തന്നെ നടത്താൻ സാധിക്കട്ടെ.”- യുവരാജ് പറഞ്ഞു വയ്ക്കുന്നു.

  • “അന്ന് മുംബൈ ബുമ്രയെ പുറത്താക്കാൻ തീരുമാനിച്ചു. പക്ഷേ അവൻ തടഞ്ഞു”. പാർഥിവ് പട്ടേൽ പറയുന്നു..

    “അന്ന് മുംബൈ ബുമ്രയെ പുറത്താക്കാൻ തീരുമാനിച്ചു. പക്ഷേ അവൻ തടഞ്ഞു”. പാർഥിവ് പട്ടേൽ പറയുന്നു..

    ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസൺ മാർച്ച് 22ന് ആരംഭിക്കുകയാണ്. വമ്പൻ താരങ്ങളെ അണിനിരത്തിയാണ് ഇത്തവണയും ആരാധകരുടെ സ്വന്തം ഫ്രാഞ്ചൈസികൾ രംഗത്ത് എത്തുന്നത്. ഇതിൽ പ്രധാന ശ്രദ്ധ നേടിയിരിക്കുന്ന ടീം മുംബൈ ഇന്ത്യൻസ് തന്നെയാണ്. കഴിഞ്ഞ സമയങ്ങളിൽ തങ്ങളെ നയിച്ച രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ഡ്യയെ നായകനായി ഉയർത്തിക്കാട്ടിയാണ് ഇത്തവണ മുംബൈ എത്തുന്നത്.

    മുംബൈ ടീമിന്റെ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വളരെ മികച്ച ബോളിങ് നിരയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബുമ്ര എന്ന വിശ്വസ്തൻ മുംബൈയുടെ ബോളിങ് നിരയിലുണ്ട്. എല്ലായിപ്പോഴും മുംബൈയുടെ കാവലാളായി ബോളിങ്ങിൽ ബൂമ്ര തിളങ്ങിയിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ മുംബൈ ബൂമ്രയെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് മുംബൈ താരം പാർഥിവ് പട്ടേൽ പറയുന്നത്.

    പാർഥിവിന്റെ ഈ വെളിപ്പെടുത്തൽ എല്ലാവരെയും വളരെയധികം ഞെട്ടിച്ചിട്ടുണ്ട്. അവസാന ഓവറുകളിൽ എല്ലായിപ്പോഴും എതിരാളികളുടെ അന്തകനായി മാറാറുള്ള ബോളറാണ് ബുമ്ര. പക്ഷേ 2015 ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ചവച്ച ബൂമ്രയെ പുറത്താക്കാൻ ടീം മാനേജ്മെന്റ് ശ്രമിച്ചിരുന്നു എന്ന് പാർഥിവ് തുറന്നു പറയുന്നു.

    അന്ന് മുംബൈയുടെ നായകൻ രോഹിത് ശർമയാണ് ബൂമ്രയെ പിന്തുണച്ച് രംഗത്ത് എത്തിയതെന്നും പാർഥിവ് പറയുകയുണ്ടായി. രോഹിത്തിന്റെ ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പിന്നീട് ബുമ്ര കാഴ്ചവച്ചതെന്നും പാർഥിവ് കൂട്ടിച്ചേർത്തു.

    “2015 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമയത്ത് ബൂമ്രയെ ഒഴിവാക്കാൻ മുംബൈ ടീം തീരുമാനിച്ചിരുന്നു. കാരണം ആ സമയത്ത് അവന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാൽ തന്നെ അവനെ പൂർണമായും ഒഴിവാക്കുക എന്ന തീരുമാനത്തിലാണ് ടീം മാനേജ്മെന്റ് എത്തിയത്.”

    “പക്ഷേ അന്ന് ബുമ്രയുടെ പ്രതിഭ മനസ്സിലാക്കിയ രോഹിത് ശർമ അതിനെ തടഞ്ഞു. കൃത്യമായി ബുമ്രയ്ക്ക് പിന്തുണ നൽകുകയും ടീമിൽ നിലനിർത്തുകയും ചെയ്തു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീടുള്ള സീസണുകളിൽ ബുമ്ര കാഴ്ചവച്ചത്. തൊട്ടടുത്ത സീസണിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിച്ചു.”- പാർഥിവ് പറയുന്നു.

    ഒരുപക്ഷേ അന്ന് ബുമ്ര മുംബൈയെ ഒഴിവാക്കിയിരുന്നുവെങ്കിൽ അത് വലിയൊരു മണ്ടത്തരമായി മാറിയേനെ എന്ന കാര്യത്തിൽ സംശയമില്ല. പിന്നീട് മുംബൈക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബോളറായി ബൂമ്ര മാറിയിട്ടുണ്ട്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 120 മത്സരങ്ങളിൽ നിന്ന് 145 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയിട്ടുള്ളത്. ട്വന്റി20യിൽ 7.39 എന്ന മികച്ച എക്കണോമി റൈറ്റും ബൂമ്രയ്ക്കുണ്ട്. ഇത്തവണയും ടീമിനെ വളരെ മികച്ച നിലയിൽ എത്തിക്കാൻ താരത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

  • ചെന്നൈയും മുംബൈയുമല്ല, ഇത്തവണ ഐപിഎൽ കിരീടം അവർ നേടും. റോബിൻ ഉത്തപ്പ പറയുന്നു.

    ചെന്നൈയും മുംബൈയുമല്ല, ഇത്തവണ ഐപിഎൽ കിരീടം അവർ നേടും. റോബിൻ ഉത്തപ്പ പറയുന്നു.

    2024 ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 22ന് ആരംഭിക്കുകയാണ്. 21 മത്സരങ്ങൾ അടങ്ങുന്ന ആദ്യ പകുതിയുടെ ഷെഡ്യൂൾ ആണ് ഇപ്പോൾ ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഏറ്റുമുട്ടും.

    ആരാധകർ അടക്കം വലിയ പ്രതീക്ഷയോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നത്. ഈ സമയത്ത് ഒരു വലിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏത് ടീം കിരീടം ഉയർത്തും എന്നാണ് ഉത്തപ്പ പറയുന്നത്.

    മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകൾക്കായി കളിച്ച താരമാണ് ഉത്തപ്പാ. 2021- 22 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഉത്തപ്പ. നിലവിൽ തന്റെ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 2024 ഐപിഎല്ലിൽ ചാമ്പ്യന്മാരായി മാറും എന്നാണ് ഉത്തപ്പ പറയുന്നത്.

    തന്റെ പഴയ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള തന്റെ താൽപര്യം വ്യക്തമാക്കിയാണ് ഉത്തപ്പ സംസാരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കൊൽക്കത്തയ്ക്ക് അർഹതപ്പെട്ട രീതിയിൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല എന്നാണ് ഉത്തപ്പ കരുതുന്നത്.

    “ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നിരുന്നാലും കൊൽക്കത്ത ടീമിനോടുള്ള എന്റെ സ്നേഹം ഇപ്പോഴും തുടരുകയാണ്. അതിനാൽ തന്നെ അവർ ഐപിഎല്ലിൽ കിരീടം ഉയർത്തണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”- ഉത്തപ്പ പറഞ്ഞു.

    ഇന്ത്യൻ പ്രീമിയർ ലീഗ് 2014 സീസണിലാണ് അവസാനമായി കൊൽക്കത്ത ടീം കിരീടം ഉയർത്തിയത്. അന്ന് കൊൽക്കത്ത ടീമിലെ അംഗമായിരുന്നു ഉത്തപ്പ. 2021ൽ ഓയിൻ മോർഗന്റെ നായകത്വത്തിൽ കൊൽക്കത്തയ്ക്ക് ലീഗിന്റെ ഫൈനലിൽ എത്താൻ സാധിച്ചിരുന്നു. പക്ഷേ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് കൊൽക്കത്ത ഫൈനൽ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി.

    എന്നാൽ ഇത്തവണയും വളരെ മികച്ച ടീമുമായാണ് കൊൽക്കത്ത പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ഗുർബാസ്, ശ്രേയസ് അയ്യർ, റിങ്കു സിംഗ്, സുനിൽ നരെയൻ, മിച്ചൽ സ്റ്റാർക്ക് തുടങ്ങി വമ്പൻ താരങ്ങളുടെ നിര തന്നെയാണ് ഇത്തവണയും കൊൽക്കത്തക്കുള്ളത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് കൊൽക്കത്ത ആരാധകർ ഇത്തവണയും വച്ചിരിക്കുന്നത്. എന്നിരുന്നാലും താരങ്ങളുടെ അസ്ഥിരതയാർന്ന പ്രകടനം ടീ മാനേജ്മെന്റിനെ എല്ലായിപ്പോഴും വലയ്ക്കുന്ന ഒരു കാര്യമാണ്.

  • IPL 2024 : സൂപ്പര്‍ താരം ഇത്തവണ ഐപിഎല്ലിനില്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി.

    IPL 2024 : സൂപ്പര്‍ താരം ഇത്തവണ ഐപിഎല്ലിനില്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി.

    2024 ഐപിഎല്ലില്‍ നിന്നും ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പിന്‍മാറി. വ്യക്തിഗത കാരണങ്ങളാലാണ് ഇംഗ്ലണ്ട് താരം ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയത്. ഇക്കഴിഞ്ഞ മിനി ലേലത്തില്‍ 4 കോടി രൂപക്കാണ് ബ്രൂക്കിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

    വ്യക്തിഗത കാരണങ്ങളാലാണ് ബ്രൂക്ക് ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയത്. നേരത്തെ ഇക്കഴിഞ്ഞ ഇന്ത്യന്‍ ടെസ്റ്റ് സീരിസില്‍ നിന്നും താരം പിന്‍മാറിയിരുന്നു.

    കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്‍റെ താരമായ ഹാരി ബ്രൂക്കിന് മികച്ച പ്രകടനം നടത്താനായില്ലാ. 13.25 കോടി രൂപക്ക് ടീമില്‍ എത്തിയ താരത്തിനു 190 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്.

    നേരത്തെ ജേസണ്‍ റോയും ഈ സീസണ്‍ കളിക്കില്ലാ എന്നറിയിച്ചട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളുടെ ഈ പിന്‍മാറ്റം ഫ്രാഞ്ചൈസിയില്‍ നിന്നും കടുത്ത അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. ഈ പ്രശ്നം ഉടന്‍ ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും.

  • പണമുണ്ടാക്കുന്നത് നല്ലതാ, പക്ഷേ രാജ്യത്തിനായും കളിക്കണം.. പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യൻ താരം..

    പണമുണ്ടാക്കുന്നത് നല്ലതാ, പക്ഷേ രാജ്യത്തിനായും കളിക്കണം.. പാണ്ഡ്യയ്ക്കെതിരെ മുൻ ഇന്ത്യൻ താരം..

    കഴിഞ്ഞ കുറച്ചുകാലങ്ങളായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ സൂപ്പർ താരം ഹർദിക് പാണ്ഡ്യ. ലോകകപ്പിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യ പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല. മാത്രമല്ല രഞ്ജി ട്രോഫി അടക്കമുള്ള മറ്റ് ആഭ്യന്തര മത്സരങ്ങളിലും പാണ്ഡ്യ കളിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

    പക്ഷേ നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാൻ തയ്യാറെടുക്കുകയാണ് പാണ്ഡ്യ. ഈ സാഹചര്യത്തിൽ പാണ്ഡ്യയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. ഐപിഎല്ലിന് മുൻപ് സ്ഥിരമായി ഹർദിക് പാണ്ഡ്യ ഇത്തരത്തിൽ പരിക്കേൽക്കാറുണ്ട് എന്ന് പ്രവീൺ കുമാർ തുറന്നടിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ, നേരിട്ട് ഐപിഎല്ലിൽ കളിക്കാനുള്ള പാണ്ഡ്യയുടെ മനോഭാവത്തെ ചോദ്യം ചെയ്താണ് പ്രവീൺ കുമാർ സംസാരിച്ചത്.

    929k59p hardik pandya

    രാജ്യത്തിനായും തന്റെ സംസ്ഥാനത്തിനായി കളിക്കാത്ത ഹർദിക് പാണ്ഡ്യ നേരിട്ട് ഐപിഎല്ലിൽ കളിക്കാൻ ഇറങ്ങുന്നത് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് എന്ന് പ്രവീൺ കുമാർ കരുതുന്നു. “ഇത്തവണയും ഇന്ത്യൻ പ്രീമിയർ ലീഗിന് കേവലം രണ്ടു മാസങ്ങൾക്ക് മുൻപ് ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റു.”

    “പല സമയത്തും പാണ്ഡ്യ രാജ്യത്തിനായി കളിക്കാറില്ല. ആഭ്യന്തര ക്രിക്കറ്റിൽ തന്റെ സംസ്ഥാനത്തിനായി കളിക്കാനും ഈ താരം തയ്യാറാവില്ല. പക്ഷേ നേരിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനെത്തും. ഇത്തരത്തിലല്ല കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകേണ്ടത്. സ്വയം പണം സ്വരൂപിക്കുന്നത് വളരെ നല്ല കാര്യമാണ്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ നമ്മുടെ രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാൻ തയ്യാറാവണം. ഇപ്പോൾ പല താരങ്ങളും ഐപിഎല്ലിന് വലിയ പ്രാധാന്യം നൽകുന്നു.”- പ്രവീൺ കുമാർ വിമർശിച്ചു.

    2023 ഏകദിന ലോകകപ്പിനിടയായിരുന്നു ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ പാണ്ഡ്യ ടീമിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. എന്നാൽ ശേഷം ആഭ്യന്തര ക്രിക്കറ്റിലടക്കം കളിക്കാൻ അവസരമുണ്ടായിട്ടും പാണ്ഡ്യ അതിന് തയ്യാറായിരുന്നില്ല.

    അതുകൊണ്ടുതന്നെ തിരികെ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനും പാണ്ഡ്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗിമുന്നോടിയായി മുംബൈ ഇന്ത്യൻസ് പാണ്ഡ്യയെ തങ്ങളുടെ ടീമിൽ എത്തിക്കുകയാണ് ഉണ്ടായത്. ശേഷമാണ് പരിക്കിനെ മാറ്റി നിർത്തി പാണ്ഡ്യ മുംബൈ ക്യാമ്പിൽ പരിശീലനം തുടങ്ങിയത്.

    മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ രോഹിത് ശർമയെ മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കി മാറ്റിയ തീരുമാനത്തെയും പ്രവീൺ കുമാർ വിമർശിക്കുകയുണ്ടായി. രോഹിത് ശർമ അടുത്ത 2-3 സീസണുകളിൽ കൂടി മുംബൈ ഇന്ത്യൻസിനെ നയിക്കാൻ സാധിക്കുന്ന താരമായിരുന്നു എന്നാണ് പ്രവീൺ കുമാർ പറയുന്നത്.

    പക്ഷേ അവസാന തീരുമാനം മാനേജ്മെന്റിന്റെയാണ് എന്ന് പ്രവീൺ സമ്മതിക്കുന്നു. നിലവിൽ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് തിരികെ വന്നിരിക്കുന്നത്. മുംബൈയെ സംബന്ധിച്ച് വലിയ ശക്തി തന്നെയാണ് പാണ്ഡ്യയുടെ കടന്നുവരവ്.

  • IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

    IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

    അനായാസം സിക്സറിടക്കാന്‍ കഴിവുള്ള താരമാണ് സഞ്ചു സാംസണ്‍. ഐപിഎല്ലില്‍ സഞ്ചുവിന്‍റെ ബാറ്റില്‍ നിന്നും അതിമനോഹരമായ സിക്സറുകള്‍ ഒരുപാട് കണ്ടു കഴിഞ്ഞു. ഐപിഎല്ലില്‍ 152 ഇന്നിംഗ്സില്‍ നിന്നായി 182 സിക്സറുകള്‍ സഞ്ചു അടിച്ചട്ടുണ്ട്.

    രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ചു സാംസണ്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയത് ഏത് താരങ്ങള്‍ക്കെതെതിരെ എന്ന് നോക്കാം

    sanju vs pbks 2023

    1) സിദ്ദാര്‍ത് കൗള്‍, ഉമേഷ് യാദവ് (7)

    സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചിരിക്കുന്നത് പേസ് ബൗളര്‍മാരായ കൗളിനെതിരെയും, ഉമേഷ് യാദവിനെതിരെയുമാണ്. 7 സിക്സുകളാണ് ഇരുവര്‍ക്കുമെതിരെ സഞ്ചു നേടിയത്. ഐപിഎല്ലില്‍ സഞ്ചു ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ ലിസ്റ്റില്‍ കൗള്‍ (114) രണ്ടാമതാണ്.

    2) രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ (6)

    രണ്ടാമതായി സ്പിന്‍ ബൗളര്‍മാരായ ജഡേജയും, വാഷിങ്ങ് ടണ്‍ സുന്ദറുമാണ് ഏറ്റവും കൂടുതല്‍ സിക്സ് വഴങ്ങിയത്. ഇതില്‍ വാഷിങ്ങ്ടണ്‍ സുന്ദറിനെതിരെ മികച്ച റെക്കോഡാണ് സഞ്ചുവിനുള്ളത്. 24 പന്തില്‍ 51 റണ്‍സ് നേടാന്‍ മലയാളി താരത്തിന് കഴിഞ്ഞട്ടുണ്ട്.

    3) പീയൂഷ് ചൗള, കുല്‍വന്ത് ഖെജ്രോലിയ, മായങ്ക് മാര്‍ക്കണ്ടേ, റാഷീദ് ഖാന്‍. (5)

    ഈ ലിസ്റ്റില്‍ കുല്‍വന്ത് ഖെജ്രോലിയ മാത്രമാണ് പേസറായിട്ടുള്ളത്. ഈ ഇടംകയ്യന്‍ താരത്തിനെതിരെ മികച്ച റെക്കോഡ് സഞ്ചുവിന് ഉണ്ട്. 14 ബോളുകള്‍ നേരിട്ട സഞ്ചു 1 ഫോറും 5 സിക്സും അടക്കം 40 റണ്‍സ് സ്കോര്‍ ചെയ്തു. 2023 സീസണില്‍ റാഷീദ് ഖാനെതിരെ ഹാട്രിക്ക് സിക്സ് അടിക്കാന്‍ സഞ്ചുവിന് സാധിച്ചിരുന്നു.