ജേസണ്‍ റോയ് പിന്‍മാറി. പുതിയ താരത്തെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

Jason Roy

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ജേസണ്‍ റോയ് പിന്‍മാറി. വ്യക്തിഗത കാരണങ്ങളാലാണ് ഇംഗ്ലണ്ട് ബാറ്റര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍മാറിയത്.

2023 സീസണില്‍ നായകന്‍ ശ്രേയസ്സ് അയ്യര്‍ക്കും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബിനും പരിക്കേറ്റപ്പോഴാണ് ജേസണ്‍ റോയ് ടീമിലേക്ക് എത്തിയത്. അടിസ്ഥാന വിലയായ 1.5 കോടി രൂപക്കാണ് ജേസണ്‍ റോയ് അന്ന് കൊല്‍ക്കത്തയില്‍ എത്തിയത്.

ജേസണ്‍ റോയ്ക്ക് പകരം മറ്റൊരു ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിനെ ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി കളിച്ച താരത്തെ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ലാ. ഇപ്പോഴിതാ ഫില്‍ സാട്ടിന് വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്.

മാര്‍ച്ച് 23 ന് സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

See also  ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.
Scroll to Top