എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുന്ന കാര്യം അവതരിപ്പിക്കാൻ ഒരുങ്ങി ബി. സി. സി. ഐ. ഫുട്ബോളിന്റെ അതേ രീതിയിൽ ക്രിക്കറ്റിലും സബ്സ്റ്റിറ്റ്യൂഷന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഐപിഎല്ലിൽ ഇക്കാര്യം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് അറിയുന്നത്.
പുതിയ ഐപിഎൽ സീസണിൽ ഇമ്പാക്ട് പ്ലെയർ നിയമം വരും. മത്സരത്തിനിടയിൽ ഒരു ഇമ്പാക്ട് പ്ലെയറിനെ ഓരോ ടീമുകൾക്കും പ്ലെയിങ് ഇലവനിലെ കളിക്കാരന് പകരക്കാരനായി ഉപയോഗിക്കാം. നിലവിൽ ഫീൽഡ് ചെയ്യുന്ന ടീമിന് ഏത് പ്ലെയറിനെ വേണമെങ്കിലും സബ്സ്റ്റിറ്റ്യൂഷൻ ഇറക്കാം.
എന്നാൽ അവർക്ക് പന്തറിയാനോ ഒന്നിനും സാധിക്കുകയില്ല. എന്നാൽ പുതിയ നിയമം വരുന്നതോടെ കളത്തിൽ ഇറങ്ങുന്ന കളിക്കാരന് ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും സാധിക്കും. നാല് സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരുടെ പേരുകൾ ടീം സമർപ്പിക്കണം. അത് മത്സരത്തിന് ടോസ് ഇടുന്നതിന് മുൻപ് സമർപ്പിക്കണം.
ഇമ്പാക്ട് പ്ലെയറിനെ ഉപയോഗിക്കുന്നത് പതിനാലാം ഓവറിന് മുൻപ് മാത്രമാണ് സാധിക്കുകയുള്ളൂ. ബി സി സി ഐ പരീക്ഷണം ചെയ്ത് സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ നടത്തിയിരുന്നു. പരീക്ഷണം വിജയിച്ചതോടെയാണ് ഐപിഎല്ലിൽ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.