മെസ്സിക്കെതിരെയാണ് കളിക്കുന്നത് എന്നോർത്ത് അഭിമാനം ഇല്ല, മെസ്സിയെ തങ്ങൾ പൂട്ടും എന്ന് ഓസ്ട്രേലിയൻ പ്രതിരോധനിര താരം.

ലോകകപ്പില്‍ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയുടെ എതിരാളികൾ ഓസ്ട്രേലിയയാണ്. ശനിയാഴ്ചയാണ് ഇത് രാജ്യങ്ങളും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിയെ തടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിക്കുകയാണ് ഓസ്ട്രേലിയൻ താരം.

പ്രതിരോധ നിര താരം മീലോസ് ഡിജിനിക് ആണ് മെസ്സിയെ പൂട്ടും എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഡി യിൽ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഓസ്ട്രേലിയ ഫിനിഷ് ചെയ്തത്. ഫ്രാൻസ് ആയിരുന്നു ഒന്നാം സ്ഥാനക്കാർ. ഓസ്ട്രേലിയ സംബന്ധിച്ച് അവരെക്കാൾ ശക്തമായ ടീമാണ് അർജൻ്റീനക്ക് ഉള്ളത്.

images 2022 12 02T202153.631


“മെസ്സി എനിക്ക് വളരെയധികം ഇഷ്ടമുള്ള കളിക്കാരിൽ ഒരാളാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ മെസ്സിയാണ്. എന്നാൽ അദ്ദേഹം എല്ലാവരെയും പോലെ ഒരു മനുഷ്യനാണ്. എന്നെ സംബന്ധിച്ച് മെസ്സിക്കെതിരെ കളിക്കുന്നത് അല്ല അഭിമാനം. മറിച്ച് ലോകകപ്പ് പ്രീക്വാർട്ടർ കളിക്കുന്നതാണ് അഭിമാനം.

images 2022 12 02T202202.646


സാധ്യമായാലും ഇല്ലെങ്കിലും അർജൻ്റീനയുടെ എല്ലാ ആക്രമണങ്ങളും തടുക്കാൻ ശ്രമിക്കും. ടീമിനായി 100% പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും.”- അദ്ദേഹം പറഞ്ഞു. നാളെ വിജയിക്കുന്ന ടീം ക്വാർട്ടർ ഫൈനലിൽ അമേരിക്കയെയും നെതർലാൻഡ്സും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്ന ടീമിനെതിരെ കളിക്കും.