ബേബി ഡീവില്ലേഴ്‌സ് കളിക്കുമോ :ടീം എപ്രകാരമെന്ന് പറഞ്ഞ് രോഹിത്

images 2022 03 24T082239.026

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ മത്സരങ്ങൾ ആരംഭിക്കാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ തയ്യാറെടുപ്പുകൾ വളരെ ഏറെ ശക്തമാക്കുകയാണ്. കഴിഞ്ഞ തവണ എല്ലാ ആരാധകരെയും നിരാശരാക്കിയ മുംബൈ ഇന്ത്യൻസ് ഇത്തവണ പുത്തൻ സ്‌ക്വാഡുമായി ഞെട്ടിക്കാനുള്ള വരവിലാണ്. മെഗാ താര ലേലത്തിൽ വ്യത്യസ്തമായ ഒരു ടീമിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് കിരീടം തന്നെയാണ് ലക്ഷ്യം.

ഐപിഎല്ലിൽ 5 തവണ കിരീടം സ്വന്തമാക്കിയ ഏക ടീമാണ് മുംബൈ ഇന്ത്യൻസ്. അതേസമയം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ചില സ്റ്റാർ താരങ്ങളുടെ പരിക്ക് മുംബൈ ക്യാമ്പിൽ ആശങ്ക സമ്മാനിക്കുകയാണ്.റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് എതിരെ മാർച്ച്‌ 27നാണ് മുംബൈയുടെ ആദ്യത്തെ മത്സരം. ഒന്നാമത്തെ കളിയിൽ സൂര്യകുമാർ യാദവ് കളിച്ചേക്കില്ല എന്നുള്ള സൂചനകൾക്കിടയിൽ പ്ലേയിങ് ഇലവനെ കുറിച്ചുള്ള സൂചനകൾ നൽകുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ. ഇന്നലെ പ്രസ്സ് മീറ്റിൽ സംസാരിക്കവേയാണ് താരം പ്ലാനുകൾ വിശദമാക്കിയത്.

ഓപ്പണിങ് റോളിൽ പതിവ് പോലെ താൻ എത്തുമെന്ന് പറഞ്ഞ രോഹിത് ശർമ്മ ഡീകോക്ക് ടീമിലില്ലാത്ത സാഹചര്യത്തിൽ ഓപ്പണർ റോളിൽ തനിക്ക് ഒപ്പം വിക്കെറ്റ് കീപ്പർ കൂടിയായ യുവ താരം ഇഷാൻ കിഷനാകും എത്തുകയെന്നും രോഹിത് ഉറപ്പിച്ചു “തീർച്ചയായും ഞാൻ ഓപ്പണിങ്ങിൽ എത്തും. ഇഷാൻ കിഷൻ ഒപ്പം ഓപ്പണർ റോളിൽ മികച്ച തുടക്കമാണ് ടീം ആഗ്രഹിക്കുന്നത്. എങ്കിലും ടീം ലൈനപ്പിന്റെ കാര്യത്തിൽ അന്തിമമായ ഒരു തീരുമാനമായിട്ടില്ല. ഈ വർഷത്തെ ഐപിൽ സീസണിൽ രണ്ട് ഡീആർഎസ്‌ അനുവദിച്ച തീരുമാനം വളരെ സ്വാഗതാർഹമാണ്.മങ്കാദ് നിയമപരമാക്കുമ്പോൾ കൂടുതൽ ശ്രദ്ധയും നൽകേണ്ടിയിരിക്കുന്നു “രോഹിത് ശർമ്മ തുറന്ന് പറഞ്ഞു.

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.

അതേസമയം പ്രസ്സ് മീറ്റിൽ രോഹിത്തിനും ഒപ്പം പങ്കെടുത്ത കോച്ച് ജയവർദ്ധന ടീമിലെ യുവ സൗത്താഫ്രിക്കൻ താരമായ ബ്രെവിസ് കുറിച്ച് വാചാലനായി. “അന്തിമമായി ടീമിനെ കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എങ്കിലും അവന്റെ നെറ്റ്സിലെ പ്രകടനം ഞങ്ങൾക്ക് നൽകുന്നത് വലിയ പ്രതീക്ഷകളാണ്. അവൻ നെറ്റ്സിൽ മനോഹരമായി കളിക്കുകയാണ്. കൂടാതെ അവൻ ഓരോ ദിവസവും ഏറെ കാര്യങ്ങൾ പഠിക്കുവാൻ ആഗ്രഹിക്കുന്നവന്‍ തന്നെയാണ്.”ജയവർദ്ധന അഭിപ്രായപ്പെട്ടു.

Scroll to Top