അവൻ മൂന്ന് ഫോർമാറ്റിലും ഉടനെ കളിക്കും :പ്രശംസയുമായി രോഹിത് ശർമ്മ

ഐപിഎല്ലിൽ എക്കാലവും എൽ :ക്ലാസ്സിക്കോ എന്നൊരു വിശേഷണം നേടുന്ന മത്സരമാണ് ചെന്നൈ : മുംബൈ പോരാട്ടം. അതിനാൽ എന്നും ക്രിക്കറ്റ്‌ പ്രേമികൾ ആകാംക്ഷയോടെ തന്നെയാണ് ഈ മത്സരത്തെ നോക്കി കാണുന്നത്. ഇന്നലെ നടന്ന കളിയിൽ 5 വിക്കറ്റിന് ചെന്നൈയെ വീഴ്ത്തി മുംബൈ ഇന്ത്യൻസ് മറ്റൊരു ത്രില്ലിംഗ് വിജയം നേടിയപ്പോൾ അവസാനിച്ചത് 2022ലെ ഐപിൽ പ്ലേഓഫ് എന്നുള്ള ചെന്നൈ ടീമിന്റെ സ്വപ്നം കൂടിയാണ്. തോൽവിയോടെ മുംബൈക്ക് പിന്നാലെ ധോണിയും സംഘവും ഇത്തവണ ഐപിൽ പ്ലേഓഫ് കാണാതെ പുറത്തായി. ചെന്നൈ ഉയർത്തിയ 98 റൺസ്‌ ടാർഗറ്റ്‌ പിന്തുടർന്ന് കളിക്കാനായി ഇറങ്ങിയ മുംബൈ ടീമിന് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി എങ്കിലും മിഡിൽ ഓർഡറിൽ പതിവ് പോലെ രക്ഷകനായി എത്തിയ യുവ താരമായ തിലക് വർമ്മ തന്നെ.

32 ബോളിൽ നാല് ഫോറുകൾ അടക്കം 34 റൺസ്‌ അടിച്ച തിലക് വർമ്മ മുംബൈയെ വിജയതീരത്തിലേക്ക് എത്തിച്ചു. സീസണിൽ മുംബൈ ടീമിന്റെ ടോപ് സ്കോററാണ് തിലക് വർമ്മ.ഈ സീസണിൽ 12 കളികളിൽ നിന്നും 368 റൺസ്‌ അടിച്ച താരം ഇതിനകംതന്നെ രണ്ട് ഫിഫ്റ്റികൾ നേടി കഴിഞ്ഞു. രോഹിത് ശർമ്മ ഇഷാൻ കിഷൻ അടക്കമുള്ളവർ ഫോം കണ്ടെത്താൻ കഴിയാതെ വിഷമിക്കുമ്പോൾ തിലക് വർമ്മയുടെ പ്രകടനമാണ് മുംബൈ ടീമിന്റെ പ്ലസ് പോയിന്റ്. ഇന്നലെ മത്സരശേഷം യുവ താരത്തെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ അതിനാൽ തന്നെ വാചാലനായി.

FB IMG 1652423002294

“എനിക്ക് ഉറപ്പുണ്ട് ഭാവിയിൽ 3 ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കുന്ന താരമായി തിലക് വർമ്മ മാറും. അവന് അതിനുള്ള എല്ലാ മികവും ഉണ്ട്.തന്റെ ആദ്യത്തെ ഐപിൽ സീസണിൽ തന്നെ ഇത്ര ശാന്തമായ മനസ്സോടെ റൺസ്‌ നേടുക അത്ര എളുപ്പമല്ല. അതാണ്‌ ഞങ്ങൾക്ക് വേണ്ടി തിലക് വർമ്മ ഈ സീസണിൽ ഉടനീളം കാഴ്ചവെക്കുന്നത്. തിലക് വര്‍മ്മയുടെ കൈവശം മികച്ച ടെക്ക്നിക്ക് ഉണ്ട്, കൂടാതെ മെച്ചപ്പെടാനും കൂടുതൽ റൺസ്‌ അടിക്കാനുള്ള കൊതിയും അവനിൽ ഉണ്ട് ” രോഹിത് ശർമ്മ തുറന്ന് പറഞ്ഞു

Previous articleചെന്നൈക്കെതിരായ മത്സരത്തിൽ എന്തുകൊണ്ട് പൊള്ളാർഡ് കളിച്ചില്ല എന്ന് വ്യക്തമാക്കി സഹീർഖാൻ.
Next articleഎന്തിനാണ് ബാറ്റ് സമ്മാനമായി നൽകിയത് : ഉത്തരം നൽകി ക്യാപ്റ്റൻ സഞ്ജു