എന്തിനാണ് ബാറ്റ് സമ്മാനമായി നൽകിയത് : ഉത്തരം നൽകി ക്യാപ്റ്റൻ സഞ്ജു

ഐപിൽ പതിനഞ്ചാം സീസണിൽ മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം തന്നെ ഉറച്ച വിശ്വാസവും പ്രതീക്ഷയുമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. സീസണിൽ ഇതുവരെ കളിച്ച പന്ത്രണ്ടിൽ ഏഴിലും ജയിച്ച സഞ്ജുവും സംഘവും പ്ലേഓഫ് അരികിലേക്ക് എത്തി കഴിഞ്ഞു. സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് നിരകളിൽ ഒന്നായ രാജസ്ഥാൻ റോയൽസ് ടീമിന് ഇനിയുള്ള കളികൾ ഏറെ നിർണായകവുമാണ്.

എന്നാൽ ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം മനസ്സ് വളരെ അധികം കീഴടക്കിയ ഒരു സംഭവം കഴിഞ്ഞ ദിവസം രാജസ്ഥാൻ ക്യാമ്പിൽ സംഭവിച്ചു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയും ക്രിക്കറ്റ്‌ ലോകവും.രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന്റെ ഈ ഒരു അത്ഭുത പ്രവർത്തിക്കാണ് ക്രിക്കറ്റ്‌ ലോകത്തിന്റെ കയ്യടികൾ ലഭിച്ചത്.

20220513 172038

മെയ്‌ 7ന് നടന്ന ഐപിഎഎല്ലിലെ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ റോയൽസാണ് ആറ് വിക്കെറ്റ് ജയം നേടിയത്. അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ യുവ ഓപ്പണർ ജൈസ്വാൾ പ്രകടനമാണ് ടീമിന് മിന്നും ജയം സമ്മാനിച്ചത്. കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും താരം നേടി. എന്നാൽ കളിക്ക് ശേഷം രാജസ്ഥാൻ റോയൽസ് ടീം ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയ ജയ്സ്വാളിന് ക്യാപ്റ്റൻ സഞ്ജു ഒരു സമ്മാനം വാഗ്ദാനം ചെയ്യുകയും അതിനു ശേഷം സമ്മാനം നല്‍കുകയും ചെയ്തു.

ഒരു ബാറ്റ് ആണ് സഞ്ജു തന്റെ സഹതാരത്തിന് ‘ചേട്ടന്റെ സമ്മാനം’ എന്നുള്ള വാക്കുകൾ കൂടി പങ്കുവെച്ചുകൊണ്ട് സമ്മാനിച്ചത്.. നിന്റെ പ്രിയ ചേട്ടന്റെ ഒരു സമ്മാനം ജയ്‌സ്വാളിന് ഒരു പുതിയ ബാറ്റ്,” രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ പോസ്റ്റിൽ പങ്കുവെക്കപ്പെട്ട ഈ മനോഹരമായ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്.

SANJU ON BAT GIFT

ഇപ്പോൾ തന്റെ ഈ ഒരു പ്രവർത്തിക്കുള്ള വിശദമായ കാരണവുമായി എത്തുകയാണ് സഞ്ജു സാംസൺ തന്നെ.” എനിക്ക് ഇപ്പോഴും ഓർമയുണ്ട് എനിക്ക് ആദ്യത്തെ ഐപിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ച ശേഷം രാഹുൽ ദ്രാവിഡ്‌ സാർ ഒര് ബാറ്റ് സമ്മാനമായി തന്നത്. അതുകൊണ്ട് തന്നെ എനിക്കും അത്തരത്തിൽ ചെയ്യണം എന്ന് തോന്നി ” സഞ്ജു സാംസണ്‍ പറഞ്ഞു.