ഐപിൽ പതിനാലാം സീസണിൽ പഞ്ചാബ് കിങ്‌സ് ടീം നായകനായിരുന്ന ലോകേഷ് രാഹുൽ, ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ അതിരൂക്ഷ വിമർശനങ്ങൾ കേട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി റോളിൽ ചില പരമ്പരകളിൽ നയിച്ച രാഹുലിന് പക്ഷേ ശോഭിക്കാനായി കഴിഞ്ഞില്ല.
സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യൻ ടീം ഇന്ത്യൻ ടീം തോറ്റപോൾ വിമർശനം ക്ഷണിച്ചുവരുത്തിയത് രാഹുലിന്‍റെ ക്യാപ്റ്റൻസി തന്നെയാണ്. രോഹിത് ശർമ്മക്ക് ശേഷം ഭാവി നായകനെന്നുള്ള വിശേഷണം നേടിയ രാഹുൽ ക്യാപ്റ്റൻസി വളരെ മോശമെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെട്ടിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ ക്യാപ്റ്റൻസി തന്ത്രങ്ങളിൽ വളരെ ഏറെ മാറ്റം വന്നെന്ന് തെളിയിക്കുകയാണ് രാഹുൽ. ലക്ക്നൗ ടീം ക്യാപ്റ്റനായ രാഹുൽ സീസണിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റനായി ഇതിനകം കാഴ്ചവെക്കുന്നത്.
ഇപ്പോൾ ഇക്കാര്യം തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ.സീസണിൽ ഒരു സെഞ്ച്വറി അടക്കം അടിച്ചെടുത്ത് മികച്ച ബാറ്റിംഗ് ഫോമിലുള്ള രാഹുൽ തന്റെ നായകൻ റോളിൽ മികച്ച മികവാണ് പുറത്തെടുക്കുന്നത് എന്ന് പറഞ്ഞ മുൻ ഇന്ത്യൻ താരമായ വസീം ജാഫർ ബാംഗ്ലൂർ എതിരായ കളിയിൽ അടക്കം നമ്മൾ കണ്ടതാണെന്നും വിശദമാക്കി.” രാഹുൽ അവന്റെ ക്യാപ്റ്റൻസി സ്കിൽസ് വളരെ ഏറെ മികച്ചതാക്കി മാറ്റി കഴിഞ്ഞു. തീർച്ചയായും അതിന്റെ മാറ്റങ്ങൾ കാണാനുണ്ട്. ഇത് ഇന്ത്യൻ സെലക്ടർമാർക്കും ഫാൻസിനും എല്ലാം വളരെ നല്ല സൂചനകളാണ് “വസീം ജാഫർ അഭിപ്രായം വിശദമാക്കി.
“ഈ സീസൺ ഐപിൽ തുടക്കത്തിൽ ഞാൻ വിചാരിച്ചത് അദ്ദേഹം ബാംഗ്ലൂർ ടീമിലേക്ക് പോകുമെന്നാണ്. അദ്ദേഹം ഒരു കർണാടക സ്വദേശിയാണ്. അതിനാൽ തന്നെ രാഹുൽ സ്വന്തം ഫാൻസിന് കീഴിൽ കളിക്കാനായി ആഗ്രഹിച്ചേക്കാം.ഞാൻ പഞ്ചാബ് കിംഗ്സ് ടീമിന്റെ ഭാഗമായിരുന്നപ്പോൾ എല്ലാം അദ്ദേഹത്തിന്‍റെ സ്കിൽസും മികവും എല്ലാം തന്നെ കണ്ടതാണ്. മൂന്ന് ഫോർമാറ്റിലും ബാറ്റ്‌സ്മാൻ എന്നുള്ള നിലയിൽ വേറെ ലെവലാണ്.ഇപ്പോൾ രാഹുൽ കൂടുതൽ മെച്ചപ്പെട്ട ക്യാപ്റ്റനായി എന്നാണ് എനിക്ക് തോന്നുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടീം സെലക്ടർമാർക്കും ഇതൊരു നല്ല കാര്യം തന്നെ “മുൻ ഇന്ത്യൻ താരം വാചാലനായി.