അവന് വിശ്രമം നൽകൂ അവനെ നിങ്ങൾക്ക് നഷ്ടമാകരുത് :മുന്നറിയിപ്പ് നൽകി മുൻ കോച്ച്

FB IMG 1650434391590

അന്താരാഷ്ട്ര കരിയറിലെ മോശം ബാറ്റിങ് ഫോമിന് പിന്നാലെ ഐപിൽ ക്രിക്കറ്റിലും ബാറ്റിങ് താളം കണ്ടെത്താൻ കഴിയാതെ വിരാട് കോഹ്ലി. ബാംഗ്ലൂർ സ്റ്റാർ താരമായ വിരാട് കോഹ്ലിക്ക് ഈ സീസണിൽ ഒരു ഫിഫ്റ്റി പോലും നേടാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ നടന്ന കളിയിൽ നേരിട്ട ആദ്യത്തെ ബോളിൽ തന്നെ കോഹ്ലി പുറത്തായി.

സീസണിൽ ഇതുവരെ 119 റൺസ്‌ മാത്രമാണ് നേടാൻ കഴിഞ്ഞത്. വരാനിരിക്കുന്ന ടി :20 ലോകകപ്പിന് മുന്നോടിയായി വിരാട് കോഹ്ലിയുടെ ഈ മോശം ബാറ്റിംഗ് ഫോം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മാനേജ്മെന്റിനും ആരാധകർക്കും നൽകുന്ന ടെൻഷൻ വളരെ വലുതാണ്. ഒപ്പം കോഹ്ലിയെ ലോകക്കപ്പ് സ്‌ക്വാഡിൽ നിന്നും പോലും ഒഴിവാക്കുമോയെന്നുള്ള സംശയം വരെ സജീവമാണ്.

എന്നാൽ ഇപ്പോൾ കോഹ്ലിയുടെ കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ കോച്ചായ രവി ശാസ്ത്രി. കോഹ്ലിക്ക് അത്യാവശ്യമായിട്ടുള്ളത് ഒരു ബ്രേക്ക്‌ തന്നെയെന്ന് പറഞ്ഞ ശാസ്ത്രി കരിയറിൽ ഇനിയും ആറ് ഏഴ് വർഷങ്ങൾ മുൻപിലുള്ള കോഹ്ലിയെ നമുക്ക് ഒരിക്കലും തന്നെ നഷ്ടമാകരുത് എന്നും ചൂണ്ടികാട്ടി.” വലിയ സമ്മർദ്ദം കോഹ്ലി തന്റെ ബാറ്റിങ്ങിൽ നേരിടുന്നതായി എനിക്ക് തോന്നുന്നുണ്ട്. അതിനാൽ തന്നെ കോഹ്ലിക്ക് ഒരു ബ്രേക്ക്‌ വേണം. അദ്ദേഹം അത്‌ അർഹിക്കുന്നുണ്ട്.” ശാസ്ത്രി നിരീക്ഷിച്ചു

See also  കോഹ്ലിയില്ലാതെ ഇന്ത്യയ്ക്ക് ലോകകപ്പ് ടീമുണ്ടാക്കാൻ പറ്റില്ല. റിപ്പോർട്ടുകൾക്കെതിരെ പാക് - ഇംഗ്ലണ്ട് താരങ്ങൾ.
FB IMG 1650434380112

“ഇനിയും ഏഴ് വർഷത്തെ എങ്കിലും മിനിമം കരിയർ കൊഹ്‌ലിക്കുണ്ടെന്നാണ് എന്റെ ഉറച്ച വിശ്വാസം. അദ്ദേഹത്തെ നമുക്ക് ആർക്കും നഷ്ടമായികൂടാ.കോഹ്ലി വൈകാതെ തന്നെ ഈ സ്പോർട്സിൽ നിന്നും വിശ്രമം ചോദിച്ചുവാങ്ങി മാറണം. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുൻപോ ശേഷമോ അത് കോഹ്ലി സെലക്ട്‌ ചെയ്യാം.” മുൻ ഇന്ത്യൻ കോച്ച് അഭിപ്രായം തുറന്ന് പറഞ്ഞു.

Scroll to Top