ഐപിൽ ആവേശം ക്രിക്കറ്റ് പ്രേമികളിൽ എല്ലാം തന്നെ സജീവമാണ്. അടുത്ത മാസം ആരംഭിക്കുന്ന മെഗാ താരലേലം ടീമുകൾക്കും ആരാധകർക്കും വളരെ ഏറെ നിർണായകമാണ്. ലേലത്തിൽ ഏതൊക്കെ താരങ്ങളെ ടീമുകൾ തങ്ങൾ സ്‌ക്വാഡിലേക്ക് എത്തിക്കുമെന്നത് കൂടി ശ്രദ്ധേയമാണ്.അതേസമയം പുതിയ ഐപിൽ ടീമായ അഹമദാബാദ് മൂന്ന് താരങ്ങളെയാണ് ലേലത്തിന് മുൻപായി സ്‌ക്വാഡിലേക്ക് എത്തിച്ചത്.
നായകന്റെ റോളിൽ ഹാർദിക്ക് പാണ്ട്യയാണ് എത്തുന്നത്. താരത്തെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ്. ഐപിഎല്ലിൽ കൂടി ഹാർഥിക്ക് പാണ്ട്യ വമ്പൻ തിരിച്ചുവരവ് തന്റെ കരിയറിൽ നടത്തുമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ നിരീക്ഷണം.
“ഹാർഥിക്ക് പാണ്ട്യ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പോലെ ആണ്. എതിരാളികൾക്ക് മുകളിൽ അതിവേഗം അധിപത്യം പുലർത്താൻ പാണ്ട്യക്ക് സാധിക്കും. കോഹ്ലിയെ പോലെ നായകനായി ഹാർഥിക്ക് മാറുമോയെന്ന കാര്യം ഈ ഐപിൽ തെളിയിക്കും.എല്ലാ അർഥത്തിലും മികച്ച ഒരു ക്യാപ്റ്റനായി വളരാൻ ഹാർഥിക്ക് പാണ്ട്യക്ക് കഴിയും.
കൂടാതെ എതിരാളികൾക്ക് മേലെ എല്ലാ മികവും പുറത്തെടുത്ത് അധിപത്യം ഉറപ്പിക്കാൻ തന്നെയാകും ഹാർഥിക്ക് പാണ്ട്യ ആഗ്രഹിക്കുക.അത്തരത്തിൽ ഒരു ശരീരഭാഷയാണ് നമുക്ക് എപ്പോഴും അദ്ദേഹത്തിൽ കാണാനായി കഴിയുക ” ബ്രാഡ് ഹോഗ് വാചാലനായി.
അതേസമയം അഹമ്മാദാബാദ് ടീമിന്റെ ബൗളിംഗ് കോച്ചായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റയെ നിയമിച്ചിരുന്നു. ഈ ഒരു കോമ്പോ സൂപ്പർ എന്നാണ് ബ്രാഡ് ഹോഗ് അഭിപ്രായം. “നെഹ്‌റക്ക് ഒപ്പം ഹാർഥിക്ക് പാണ്ട്യ കൂടി ചേരുമ്പോൾ ധാരാളം കാര്യങ്ങൾ അവർക്ക് ചെയ്യാൻ സാധിക്കും “ഹോഗ് അഭിപ്രായം പറഞ്ഞു.മെഗാലേലത്തിന് മുൻപായി ഹാർഥിക്ക് പാണ്ട്യ (15 കോടി ), റാഷിദ് ഖാൻ (15 കോടി ), ശുഭ്മാൻ ഗിൽ (8 കോടി )എന്നിവരെയാണ് അഹമ്മദാബാദ് ടീം ടീമിലേക്ക് എത്തിച്ചത്.