സച്ചിൻ ഇന്നാണ് കളിച്ചത് എങ്കിൽ ഒരു ലക്ഷം റൺസ്‌ ഉറപ്പ് : അക്തർ

images 2022 01 29T084544.609

അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വമായ റെക്കോർഡുകൾ അനേകം സ്വന്തമാക്കി ക്രിക്കറ്റ്‌ ദൈവമെന്ന വിശേഷണം നേടിയ താരമാണ് സച്ചിൻ. വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ഇഷ്ടപെടുന്ന സച്ചിന്റെ നേട്ടങ്ങൾ ഇന്നും ഭേദിക്കാനാവതെ നില്‍ക്കുകയാണ്.24 വർഷങ്ങൾ നീണ്ട കരിയറിന് അവസാനം കുറിച്ച് 2013ലാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.മൂന്ന് ഫോർമാറ്റിലും തന്റെ ബാറ്റിങ് മികവിനാൽ റൺസ്‌ അടിച്ചുകൂട്ടിയിട്ടുള്ള സച്ചിൻ ഇന്നത്തെ ആധുനിക തലമുറ ക്രിക്കറ്റിലാണ് കളിച്ചിരുന്നത് എങ്കിൽ ഉറപ്പായും ഒരു ലക്ഷത്തിനും മുകളിൽ റൺസ്‌ സ്വന്തമാക്കിയേനെ എന്ന് പറയുകയാണ് ഇപ്പോൾ മുൻ പാക് പേസർ ഷോയിബ് അക്തർ.ബാറ്റിങ് നിരക്ക് കൂടുതൽ അനുകൂലമായി ക്രിക്കറ്റ്‌ നിയമങ്ങൾ മാറ്റുന്ന ഐസിസിക്ക്‌ എതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ചാണ് അക്തർ ശ്രദ്ധേയമായ അഭിപ്രായം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ കോച്ചായ രവി ശാസ്ത്രിയുമായി യൂട്യൂബ് സംഭാഷണത്തിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്

” അടുത്ത കാലത്തായി നിങ്ങൾ ക്രിക്കറ്റ്‌ നിയമങ്ങളും മറ്റും നോക്കിയാൽ അവിടെ ബാറ്റ്‌സ്മാനാണ് കൂടുതൽ പ്രാധാന്യം ലഭിച്ചിരിക്കുന്നത് എന്ന് വ്യക്തം.ഇപ്പോൾ രണ്ട് ന്യൂബോൾ എടുക്കാൻ കഴിയും. കൂടാതെ മൂന്ന് റിവ്യൂ വരെ ഒരു കളിയിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ഇതെല്ലാം സച്ചിൻ കളിച്ച കാലയളവിൽ നിലവിൽ ഉണ്ടായിരുന്നുവെങ്കിൽ എങ്കിൽ എനിക്ക് ഉറപ്പുണ്ട് സച്ചിൻ ഒരു ലക്ഷം റൺസ്‌ എങ്കിലും മിനിമം നേടിയേനെ. എന്റെ അഭിപ്രായത്തിൽ സച്ചിൻ ഏറ്റവും കടുപ്പമേറിയ ബാറ്റ്‌സ്മാൻ തന്നെയാണ്. അദ്ദേഹം പഴയ തലമുറയിലെ മിക്ക സ്റ്റാർ ബൗളർമാരെയും നേരിട്ടുണ്ട്.2013വരെ പുതിയ തലമുറയിലെ ബൗളിംഗ് നിരക്കും എതിരെ റൺസ്‌ അടിച്ചിട്ടുണ്ട് “അക്തർ വാചാലനായി.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.
images 2022 01 29T084549.513

എന്നാൽ അക്തർ അഭിപ്രായങ്ങളോട് വ്യത്യസ്തമായ രീതിയിലാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ചായ രവി ശാസ്ത്രി തന്റെ അഭിപ്രായം വിശദമാക്കിയത്. “ഇന്ന് ക്രിക്കറ്റിൽ സംഭവിച്ചിരിക്കുന്ന മാറ്റം നാം കാണണം. കാലം മാറുന്നത് അനുസരിച്ച് പരിഷ്കാരങ്ങൾ സംഭവിക്കണം.അത് വളരെ ആവശ്യമുള്ളത് തന്നെയാണ്. ഇപ്പോൾ ഏതൊരു ടീമും കളിക്കുന്ന മത്സരങ്ങൾ എണ്ണം വർധിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് ടി :20 ക്രിക്കറ്റ്‌ ഫോർമാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു പ്രധാന ഘടകമായി മാറി കഴിഞ്ഞു.”രവി ശാസ്ത്രി പറഞ്ഞു.

Scroll to Top