ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ തുടർ ജയങ്ങളിൽ കൂടി ക്രിക്കറ്റ് പ്രേമികളുടെ എല്ലാം കയ്യടി നേടുന്ന ടീമാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത്.അതേസമയം കൊൽക്കത്തക്ക് എതിരായ കളിയിൽ ടോസ് നേടിയ നായകൻ ഹാർദിക്ക് തുടക്കത്തിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി ടോസ് നേടിയ താരം ബാറ്റിങ് ആദ്യം തിരഞ്ഞെടുത്തു.
ബാറ്റിങ് ആരംഭിച്ച ടീമിനെ മുന്നിൽ നിന്നും നയിക്കാനും ഹാർദിക്ക് മറന്നില്ല. ക്യാപ്റ്റന്‍റെ അർദ്ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ കളിയിൽ 20 ഓവറിൽ ടീം നേടിയത് 156 റൺസ്. ഒരുവേള വെടിക്കെട്ട് തുടക്കം ലഭിച്ചിട്ടും അത് ഉപയോഗിക്കാൻ ഗുജറാത്തിനെ കൊൽക്കത്ത ബൗളിംഗ് നിര സമ്മതിച്ചില്ല.
വെറും 49 ബോളിൽ നാല് ഫോറും രണ്ട് സിക്സ് അടക്കം ഹാർദിക്ക് പാണ്ട്യ 67 റൺസ് നേടി. ഒരുവേള ഒരുവേള 12 ഓവറിൽ 100 റൺസ് കടന്ന ഗുജറാത്തിന്റെ ടോട്ടൽ 156ൽ ഒതുക്കിയത് പേസർ സൗത്തീയുടെ പ്രകടനമാണ്. കമ്മിൻസിനു പകരം ടീമിലേക്ക് എത്തിയ സൗത്തീ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഒരൊറ്റ ഓവറിൽ എല്ലവരിലും ഞെട്ടൽ സൃഷ്ഠിച്ചത് സ്റ്റാർ ആൾറൗണ്ടർ റസ്സലാണ്.
കൊൽക്കത്ത ഇന്നിങ്സിലെ അവസാന ഓവർ എറിഞ്ഞ താരം നാല് വിക്കറ്റുകൾ വീഴ്ത്തി. അവസാന ഓവറിൽ അഭിനവ് മനോഹർ, ഫെർഗൂസൻ, രാഹുൽ തെവാട്ടിയ,യാഷ് ഡയാൽ എന്നിവരുടെ വിക്കറ്റുകൾ അടക്കം നാല് വിക്കെറ്റ് നേട്ടം റസ്സൽ പൂർത്തിയാക്കിയത്.ഇതോടെ അപൂർവ്വം ചില റെക്കോർഡുകൾക്കും വെസ്റ്റ് ഇൻഡീസ് താരം അവകാശിയായി.
ഐപിൽ ചരിത്രത്തിൽ നാല് വിക്കറ്റുകൾ ഒരൊറ്റ ഓവറിൽ വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറും ആദ്യത്തെ പേസ് ബൗളർ കൂടിയാണ് റസ്സൽ. അമിത് മിശ്ര, യൂസ്വേന്ദ്ര ചാഹൽ എന്നിവരാണ് മുൻപ് ഐപിഎല്ലിൽ ഒരു ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങൾ.കൂടാതെ ഇന്നിങ്സ് അവസാന ഓവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യത്തെ താരവുമായി റസ്സൽ മാറി.