ക്യാപ്റ്റന്‍ കൂള്‍ സഞ്ചു. രാജസ്ഥാന്‍റെ കുതിപ്പിനു പിന്നില്‍

Picsart 22 04 23 14 11 10 176 scaled

വെള്ളിയാഴ്ച്ച നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. തുടരെ തുടരെ ടോസ് നഷ്ടമായിട്ടും പോയിന്‍റ് ടേബിളില്‍ 5 വിജയവുമായി സഞ്ചു സാംസണ്‍ നയിക്കുന്ന ടീം ഒന്നാമതാണ്. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുക്കുക എന്നതാണ് ഈ സീസണിലെ ട്രെന്‍ഡ്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് സീസണിലെ ഭൂരിഭാഗം മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

രാജസ്ഥാന്‍റെ ഈ വിജയകുതിപ്പിനു പിന്നില്‍ എടുത്തു പറയേണ്ടത് സഞ്ചു സാംസണിന്‍റെ ക്യാപ്റ്റന്‍സിയാണ്. റണ്‍സ് വഴങ്ങുമ്പോള്‍ ബോളറുടെ അടുത്ത് എത്തി സംസാരിക്കുന്നതും ക്യാച്ച് ഡ്രോപ്പാക്കിയ താരത്തെ ചേര്‍ത്തു പിടിച്ച് സഞ്ചു സംസാരിക്കുന്നതും പതിവ് കാഴ്ച്ചയാണ്. ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ അപകടകാരിയായ റിഷഭ് പന്തിന്‍റെ ക്യാച്ച് ചഹല്‍ ഡ്രോപ്പ് ചെയ്തിരുന്നു.

ഇതിനെ പറ്റി മത്സരശേഷം സഞ്ചുവിനോട് കാര്‍ത്തിക്ക് ചോദിച്ചിരുന്നു. ”ക്യാച്ച് ഡ്രോപ്പ് ആവുക എന്നതൊക്കെ സ്വാഭാവികം ആണെ്, അതിൽ നിന്ന് റിമൂവ് ആയി കളിയിലേക്ക് തിരിച്ചു വരിക എന്നതിനെ പറ്റി ഞാന്‍ മീറ്റിങ്ങില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കളിയിൽ താനും ക്രൂഷ്യൽ ആയ ക്യാച്ച് ഡ്രോപ്പ് ചെയ്തിരുന്നു ” വളരെ കൂളായുള്ള മറുപടിയായിരുന്നു സഞ്ചുവിന്‍റേത്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

ജോസ് ബട്ട്ലര്‍ അടക്കം നോബോള്‍ വിവാദത്തില്‍ കൂള്‍ നഷ്ടപ്പെട്ടപ്പോള്‍ ആദ്യം സഞ്ചു ഓടിയെത്തിയത് അവസാന ഓവര്‍ എറിഞ്ഞ മക്കോയിടെ അടുത്തേക്കാണ്. ചിരിച്ചുകൊണ്ട് എത്തിയ സഞ്ചു പറഞ്ഞത് കേട്ടാണ് മക്കോയുടെ അവസാന മൂന്നു പന്തും എറിഞ്ഞത്.

ടാക്ടിസ് ജീനിയസ് ഒന്നുമല്ലാ. എന്നാല്‍ എല്ലാവരെയും ഒത്തിണക്കത്തോട കൊണ്ടുപോകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. സീനിയര്‍ താരങ്ങളായ ബോള്‍ട്ടും ബട്ട്ലറുമെല്ലാം ഫീല്‍ഡ് പ്ലേസ്മെന്‍റില്‍ ഇടപെടുമ്പോഴും ഈഗോ കാണിക്കാതെ സഞ്ചു നോക്കി നില്‍ക്കാറുണ്ട്. പരസ്പര ധാരണയോടെ എടുക്കുന്ന ഈ തീരുമാനങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിനെ ഒന്നാമത് എത്തിച്ചിരിക്കുന്നത്.

Scroll to Top