ക്യാപ്റ്റൻ ധോണിയും കോഹ്ലിയും സൂപ്പർ :വ്യത്യാസമെന്തെന്ന് ചൂണ്ടികാട്ടി വാട്സൺ

ഇന്ത്യൻ ക്രിക്കറ്റിൽ ഐതിഹാസിക നേട്ടങ്ങൾ സൃഷ്ടിച്ച നായകനാണ് ധോണിയും കോഹ്ലിയും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചെങ്കിൽ പോലും മൂന്ന് ഐസിസി കിരീടങ്ങൾ സ്വന്തമാക്കിയ നായകനെ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും തന്നെ മറക്കില്ല. കൂടാതെ ധോണിയുടെ പിൻഗാമിയായി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ നായകനായ കോഹ്ലി ലോകകപ്പ് നേടിയില്ല എങ്കിലും വിദേശത്ത് അടക്കം തുടർച്ചയായി പരമ്പര നേട്ടം സ്വന്തമാക്കിയ ക്യാപ്റ്റൻ കൂടിയാണ്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ നയിക്കുന്ന ധോണി വരാനിരിക്കുന്ന സീസണിൽ വിരമിക്കുമെന്നുള്ള ചർച്ചകൾ ഏറെ സജീവമാണ്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ ടീം ക്യാപ്റ്റൻസി ഒഴിഞ്ഞ വിരാട് കോഹ്ലി പുതിയ റോളിൽ തിളങ്ങുമെന്ന് ആരാധകർ അടക്കം പ്രതീക്ഷിക്കുന്നു. അതേസമയം രണ്ട് ക്യാപ്റ്റൻമാർക്കും കീഴിൽ ഐപിഎല്ലിൽ കളിച്ച ഓസ്ട്രേലിയൻ താരം വാട്സൻ രണ്ട് ക്യാപ്റ്റൻമാരെ കുറിച്ചും അഭിപ്രായം വിശദമാക്കുകയാണ് ഇപ്പോൾ.

.”രണ്ട് നായകൻമാർക്കും കീഴിൽ കളിക്കാൻ സാധിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്.മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യം നോക്കിയാൽ അദ്ദേഹം ഒരു ഐസ് ക്യൂബ് പോലെയാണ്. തന്റെ ചുറ്റുമുള്ള സമ്മർദ്ദത്തെ അതിവേഗം അതിജീവിക്കാനുള്ള മിടുക്ക് അദ്ദേഹത്തിന്‍റെ കയ്യിലുണ്ട്.തനിക്ക് ചുറ്റുമുള്ള ഓരോ താരത്തിനും എന്താണ് പുറത്തെടുക്കാൻ കഴിയുക എന്നതിൽ ധോണിക്ക് വളരെ കൃത്യമായ ബോധ്യമുണ്ട് “വാട്സൻ വാചാലനായി.

“തന്നെ കുറിച്ച് വലിയ പ്രതീക്ഷയുള്ള ഒരു താരമാണ് കോഹ്ലി. അദ്ദേഹം ആ ഒരു എനർജി ടീമിലേക്ക് എത്തിക്കാനും ഏറെ ശ്രമിക്കാറുണ്ട്. അതാണ്‌ കോഹ്ലിയുടെ സവിശേഷത.തനിക്ക് ചുറ്റുമുള്ള എല്ലാ താരങ്ങൾക്കും അർഹമായ പ്രാധാന്യം നൽകാറുള്ള കോഹ്ലി അവരെ എല്ലാം ഏറെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടുണ്ട്. ഫീൽഡ് പുറത്ത് എല്ലാവരോടും വളരെ നന്നായി പെരുമാറുന്ന ഒരു അമാനുഷിക താരമാണ് കോഹ്ലി.”മുൻ ഓസ്ട്രേലിയൻ താരം വിത്യാസം ചൂണ്ടികാട്ടി.

Previous articleസഞ്ജു കഴിവുള്ള ബാറ്റ്‌സ്മാൻ : വാനോളം പ്രശംസയുമായി രോഹിത് ശർമ്മ
Next articleനടക്കാന്‍ പോലും പ്രയാസം. ശ്രീയുടെ സേവനം കേരളത്തിനു നഷ്ടമാകും