നടക്കാന്‍ പോലും പ്രയാസം. ശ്രീയുടെ സേവനം കേരളത്തിനു നഷ്ടമാകും

Sreesanth injury updates scaled

കേരളത്തിന്‍റെ രഞ്ജി ട്രോഫി ടൂര്‍ണമെന്‍റിനു തിരിച്ചടി നല്‍കി സീനയര്‍ പേസര്‍ ശ്രീശാന്തിനു പരിക്ക്. ശക്തരായ ഗുജറാത്തിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിലാണ് ശ്രീശാന്തിനു പരിക്കേറ്റത്. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മത്സരത്തിനുണ്ടാകില്ലെന്ന് ആരാധകര്‍ക്കായി അറിയിച്ചു.

രാജ്കോട്ടില്‍ ഫെബ്രുവരി 24 മുതല്‍ 27 വരെയാണ് മത്സരം. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ മേഖാലയെ പരാജയപ്പെടുത്തിയിരുന്നു. വിജയത്തോടെ 7 പോയിന്‍റുമായി കേരളമാണ് ഒന്നാമത്. ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒമ്പതിന് 505നെതിരെ മേഘാലയുടെ ഇന്നിംഗ്‌സ് 148ന് അവസാനിച്ചു. പിന്നാലെ ഫോളോഓണ്‍ ചെയ്ത മേഘാലയ 191ന് പുറത്തായി.

Screenshot 20220223 195030 Instagram 2

മത്സരത്തില്‍ ശ്രീശാന്ത് 2 വിക്കറ്റ് നേടിയിരുന്നു. അതേസമയം 2022 ഐപിഎല്ലിനു മുന്നോടിയായുള്ള താരലേലത്തില്‍ ശ്രീശാന്തിനെ സ്വന്തമാക്കാന്‍ ആരും താത്പര്യപ്പെട്ടില്ലാ.

Kerala Ranji Squad: Sachin Baby (Cap), Vishnu Vinod (V.Cap, WK), Anand Krishnan, Rohan Kunnumel, Vatsal Govind, Rahul P, Salman Nizar, Jalaj Saxena, Sijomon Joseph, Akshay KC, Mithun S, Basil NP, Nideesh MD, Manu Krishnan, Basil Thampi, Fanoos F, Sreesanth S, Varun Nayanar, Vinoop Manoharan, Eden Apple Tom.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top