ജോസ് ബട്ട്ലറുടെ അഴിഞ്ഞാട്ടം ! തകര്‍പ്പന്‍ റെക്കോഡും സ്വന്തം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഓറഞ്ച് ക്യാപ്പ് തന്റെ തലയിൽ വളരെ അധികം ഭദ്രമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്ലർ.തന്റെ ഈ സീസണിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ബട്ട്ലർ കൊൽക്കത്തക്ക് എതിരായ കളിയിൽ രാജസ്ഥാൻ ടോട്ടൽ 200 കടത്തി. ജോസ് ബട്ട്ലർ കൊൽക്കത്ത ബൗളിംഗ് നിരയെ എല്ലാ അർഥത്തിലും സമ്മർദ്ദത്തിലാക്കിയാണ് തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. ഒന്നാമത്തെ വിക്കറ്റിൽ പഠിക്കലിനും ഒപ്പം 97 റൺസ്‌ പാർട്ണർഷിപ്പ് സൃഷ്ടിച്ച താരം തന്റെ ഇരുപത്തിയൊൻപതാം ബോളിൽ ഫിഫ്റ്റിയും അൻപത്തിയൊൻപതാം ബോളിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. വെറും 61 ബോളിൽ 9 ഫോറും 5 സിക്സും അടക്കം 103 റൺസാണ് ബട്ട്ലർ നേടിയത്.

ഐപിൽ കരിയറിൽ തന്റെ മൂന്നാമത്തെ സെഞ്ച്വറി സ്വന്തമാക്കിയ ബട്ട്ലർ നേരത്തെ മുംബൈ ഇന്ത്യൻസ് എതിരെയും ഈ ഐപിൽ സീസണിൽ സെഞ്ച്വറി നേടിയിരുന്നു.തന്റെ മൂന്നാം ഐപിൽ സെഞ്ച്വറിയാണ് താരം രാജസ്ഥാൻ റോയൽസ് കുപ്പായത്തിലും നേടുന്നത്. ഇതോടെ രാജസ്ഥാൻ ടീമിനായി മൂന്ന് സെഞ്ച്വറികൾ നേടുന്ന ആദ്യത്തെ താരമായി ബട്ട്ലർ മാറി.രണ്ട് വീതം സെഞ്ച്വറി നേടിയ രഹാനെ, വാട്സൺ എന്നിവരെയാണ് ഈ ലിസ്റ്റിൽ ബട്ട്ലർ പിന്നിലാക്കിയത്.ഒപ്പം മറ്റൊരു അത്യപൂർവ്വ റെക്കോർഡിനും ബട്ട്ലർ അവകാശിയായി.

01d6138c e9f9 412f a161 1129b9e6c58f

ഈ സീസണിൽ രണ്ടാം സെഞ്ച്വറി പായിച്ച ബട്ട്ലർ ഒരു ഐപിൽ സീസണിലെ ഒന്നിലേറെ സെഞ്ച്വറി സ്വന്തമാക്കുന്ന ആറാമത്തെ മാത്രം താരമായി മാറി. വിരാട് കോഹ്ലി(4),ക്രിസ് ഗെയ്ൽ, ഹാഷിം അംല,വാട്സൺ, ശിഖർ ധവാൻ എന്നിവരാണ് ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ച മറ്റുള്ള ബാറ്റ്‌സ്മന്മാർ.

ഈ സീസണിലെ മിന്നും ഫോം തുടരുന്ന ബട്ട്ലർ ഓറഞ്ച് ക്യാപ്പ് റൺസ്‌ പട്ടികയിൽ മറ്റുള്ളവരെ എല്ലാം തന്നെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. ഈ സീസണിൽ ബട്ട്ലർ നാലാമത്തെ ഫിഫ്റ്റി പ്ലസ് സ്കോർ കൂടിയാണ് ഇന്ന് പിറന്നത്

Previous articleറിലേ ക്യാച്ചുമായി കമ്മിന്‍സ് – മാവി. ഫിനിഷറായി എത്തിയ പരാഗ് ഫിനിഷായി
Next articleഅടിച്ചിടാന്‍ സുനില്‍ നരൈന്‍ എത്തി. ബോള്‍ പോലും നേരിടാതെ പുറത്ത്