സഞ്ചു സാംസണ്‍ മാത്രം ബാക്കി. മലയാളി താരങ്ങളെ ഒഴിവാക്കി ഫ്രാഞ്ചൈസികള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണിനു മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തു വിട്ടപ്പോള്‍ മലയാളി ആരാധകര്‍ക്ക് നിരാശ. നിലനിര്‍ത്തിയ താരങ്ങളുടെ പേരുകള്‍ വന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ചു സാംസണെ മാത്രമാണ് കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ നിലനിര്‍ത്തിയത്.

കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ടീമിന്‍റെ ഭാഗമായിരുന്ന വിഷ്ണു വിനോദിനെയും ബേസില്‍ തമ്പിയേയും ആസിഫിനെയം ടീമുകള്‍ ഒഴിവാക്കി. കഴിഞ്ഞ സീസണില്‍ 50 ലക്ഷം രൂപക്ക് വിഷ്ണു വിനോദിനെ സണ്‍ റൈസേഴ്സ് ഹൈദരബാദാണ് സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ ഒരു മത്സരം പോലും കളിക്കാനായില്ലാ.

Basil thampi mumbai indians

2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഭാഗമായിരുന്ന മലയാളി പേസര്‍ ആസിഫിന് അവസരങ്ങള്‍ ലഭിച്ചില്ലാ. അതേ സമയം ബേസില്‍ തമ്പി മുംബൈ ജേഴ്സിയില്‍ 5 മത്സരങ്ങള്‍ കളിച്ചു. ഈ മത്സരങ്ങളില്‍ നിന്നായി 5 വിക്കറ്റും നേടി.

മലയാളി താരങ്ങളെ നിലനിര്‍ത്തിയില്ലെങ്കിലും വരുന്ന ഐപിഎല്‍ ലേലത്തില്‍ ഇവരെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് കഴിയും. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ സ്വന്തമാക്കാന്‍ നിരവധി ടീമുകള്‍ ശ്രമിക്കും എന്നാണ് കരുതുന്നത്.

Previous articleഅധികം മാറ്റങ്ങളില്ലാ. ഫൈനല്‍ കളിച്ച ടീമിനെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്.
Next articleപാക്കിസ്ഥാൻ ഫൈനലിൽ എത്തിയത് ഭാഗ്യം കൊണ്ട്, ഫൈനൽ കളിക്കുവാൻ യാതൊരുവിധ അർഹതയും പാക്കിസ്ഥാനില്ല, ദൈവമാണ് പാക്കിസ്ഥാനെ സഹായിച്ചത്; മുഹമ്മദ് ആമിർ