ഔദ്യോഗികമായി. ടീമുകള്‍ നിലനിര്‍ത്തുന്നത് ഇവരെ

ഒടുവിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും ആകാംക്ഷകൾക്ക് അവസാനം. ഐപിൽ പതിനഞ്ചാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ആരംഭിക്കാനിരിക്കെ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ അപ്രതീക്ഷിതമായ വൻ സസ്‌പെൻസുകൾ. നിലവിലെ എട്ട് ഐപിൽ ടീമുകൾക്ക് പരമാവധി നാല് താരങ്ങളെ നിലനിർത്താൻ അവസരം ലഭിച്ചപ്പോൾ പുതിയ രണ്ട് ടീമുകൾക്ക് മൂന്ന് താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്തിയത് പ്രധാന സസ്പെൻസായയി മാറിയപ്പോൾ ചെന്നൈ ടീമിലേക്ക് യുവ താരം ഋതുരാജ് ഗെയ്ക്ഗ്വാദ് കൂടി സ്ഥാനം നേടി.ടീമുകൾ പലതും പഴയ സീസണിലെ നായകൻ മാരെ ഒഴിവാക്കി എന്നത് ശ്രദ്ധേയമായി. ധോണിക്ക്‌ പുറമേ രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെയ്ൻ വില്യംസൺ, സഞ്ജു സാംസൺ എന്നിവരാണ് ടീമിൽ സ്ഥാനം നിലനിർത്തിയ ക്യാപ്റ്റൻമാർ. കൂടാതെ ഏതാനും അൺക്യാപ്പ്ഡ് ഇന്ത്യൻ താരങ്ങൾ കൂടി ലേലത്തിനും മുൻപായി ഐപിൽ ടീമുകളിലേക്ക് നിലനിർത്തപെട്ടപ്പോൾ ഇക്കഴിഞ്ഞ ലേലത്തിലടക്കം വമ്പൻ ലേലത്തുക നേടിയ താരങ്ങളെ ടീമുകൾ ഒഴിവാക്കി എന്നതും ഞെട്ടലായി മാറി.

ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍

റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍

  • വീരാട് കോഹ്ലി – 15 കോടി
  • ഗ്ലെന്‍ മാക്സ്വെല്‍ – 11 കോടി
  • സിറാജ് – 7 കോടി

മുംബൈ ഇന്ത്യന്‍സ്

  • രോഹിത് ശര്‍മ്മ – 16 കോടി
  • ജസപ്രീത് ബൂംറ – 12 കോടി
  • സൂര്യകുമാര്‍ യാദവ് – 8 കോടി
  • കീറോണ്‍ പൊള്ളാര്‍ഡ് – 6 കോടി

പഞ്ചാബ് കിംഗ്സ്

  • മായങ്ക് അഗര്‍വാള്‍ – 14 കോടി
  • ആര്‍ഷദീപ് സിങ്ങ് – 4 കോടി

സണ്‍റൈസേഴ്സ് ഹൈദരബാദ്

  • കെയിന്‍ വില്യംസണ്‍ – 14 കോടി
  • അബ്ദുല്‍ സമദ് – 4 കോടി
  • ഉമ്രാന്‍ മാലിക്ക് – 4 കോടി

ചെന്നൈ സൂപ്പര്‍ കിംഗ്സ്

  • രവീന്ദ്ര ജഡേജ – 16 കോടി
  • മഹേന്ദ്ര സിങ്ങ് ധോണി – 12 കോടി
  • മൊയിന്‍ അലി – 8 കോടി
  • റുതുരാജ് ഗെയ്ക്വാദ് – 6 കോടി

ഡല്‍ഹി ക്യാപിറ്റല്‍സ്

  • റിഷഭ് പന്ത് – 16 കോടി
  • ആക്ഷര്‍ പട്ടേല്‍ – 9 കോടി
  • പൃഥി ഷാ – 7.5 കോടി
  • അന്‍റിച്ച് നോര്‍ക്കിയ – 6.5 കോടി

കൊല്‍ക്കത്താ നൈറ്റ് റൈഡേഴസ്‌

  • ആന്ദ്ര റസ്സല്‍ – 12 കോടി
  • വരുണ്‍ ചക്രവര്‍ത്തി – 8 കോടി
  • വെങ്കടേഷ് അയ്യര്‍ – 8 കോടി
  • സുനില്‍ നരൈന്‍ – 6 കോടി

രാജസ്ഥാന്‍ റോയല്‍സ്

സഞ്ചു സാംസണ്‍ – 14 കോടി
ജോസ് ബട്ട്ലര്‍ – 10 കോടി
യശ്വസി ജയ്സ്വാള്‍ -4 കോടി

നിലവില്‍ ടീമുകള്‍ നിലനിര്‍ത്താത്ത താരങ്ങളില്‍ നിന്നും പരമാവധി മൂന്നു താരങ്ങളെ പുതിയ ടീമുകള്‍ക്ക് തിരഞ്ഞെടുക്കാം. അതു കൂടാതെ പുതിയ സീസണിനു മുന്നോടിയായി മെഗാ ലേലം നടക്കുന്നുണ്ട്. അതുനുള്ള സമയം ബിസിസിഐ പിന്നീട് തീരുമാനിക്കും.

Previous articleസഞ്ചു സാംസണിന്‍റൊപ്പം ഈ രണ്ടു പേര്‍. രാജസ്ഥാന്‍ മാനേജ്മെന്‍റിന്‍റെ തീരുമാനം ഇങ്ങനെ
Next articleകോഹ്ലിയുടെ രണ്ട് കോടി വെട്ടി. ബാംഗ്ലൂരിന്‍റെ നീക്കം ഇങ്ങനെ