സഞ്ചു സാംസണിന്‍റൊപ്പം ഈ രണ്ടു പേര്‍. രാജസ്ഥാന്‍ മാനേജ്മെന്‍റിന്‍റെ തീരുമാനം ഇങ്ങനെ

ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ചു സാംസണ്‍, ജോസ് ബട്ട്ലര്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ തുടരും. ബെന്‍ സ്‌റ്റോക്ക്സ്, ലിയാം ലിവിങ്ങ്സ്റ്റോണ്‍, ക്രിസ് മോറിസ്, ജൊഫ്രാ ആര്‍ച്ചര്‍ എന്നിവരെ ഒഴിവാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ മൂന്നു താരങ്ങളെ തിരഞ്ഞെടുത്തത്.

സഞ്ചു സാംസണില്‍ വിശ്വാസമര്‍പ്പിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനവും ഓഫര്‍ ചെയ്തട്ടുണ്ട്. അതേ സമയം വമ്പന്‍ പേരുകളാണ് രാജസ്ഥാന്‍ റോയല്‍സ് വെട്ടുന്നത്. വമ്പന്‍ തുക കൊടുത്ത് ടീമിലെത്തിച്ച് ബെന്‍ സ്റ്റോക്ക്സ്, ക്രിസ് മോറിസ് എന്നിവര്‍ പ്രതീക്ഷിച്ചതിലും താഴെയായിരുന്നു പ്രകടനം. ജൊഫ്രാ ആര്‍ച്ചറാകട്ടെ പരിക്കിന്‍റെ പിടിയിലാണ്.

ഇക്കഴിഞ്ഞ സീസണിന്‍റെ രണ്ടാം പാദത്തില്‍ ജോസ് ബട്ട്ലര്‍ കളിച്ചിരുന്നില്ലാ. ആദ്യ മത്സരങ്ങളില്‍ സെഞ്ചുറിയടക്കം മികച്ച പ്രകടനം ജോസ് ബട്ട്ലര്‍ നടത്തിയിരുന്നു. ടി20 ലോകകപ്പിലും ആ ഫോം തുടര്‍ന്നതോടെ രാജസ്ഥാന്‍ മാനേജ്മെന്‍റിനു വേറെ ആലോചിക്കേണ്ടി വന്നില്ലാ.

യശ്വസി ജയസ്വാളകട്ടെ ഭാവി ഇന്ത്യന്‍ ഓപ്പണര്‍ എന്ന് വിശേഷണമുള്ള താരമാണ്. ഡൊമസ്റ്റിക്ക് സീസണിലെ തകര്‍പ്പന്‍ പ്രകടനവും മറ്റ് കാരണം ഭാവി മുന്‍കൂട്ടി രാജസ്ഥാന്‍റെ തീരുമാനമാണ് ഈ നിലനിര്‍ത്തല്‍.