2022 ഐപിഎല്‍ സീസണ്‍ മുതല്‍ അടിമുടി മാറ്റത്തിനൊരുങ്ങി ബിസിസിഐ. രണ്ട് പുതിയ ടീമുകള്‍, താരങ്ങളെ നിലനിര്‍ത്തല്‍, മെഗാ ലേലം തുടങ്ങിയവയെ സംമ്പന്ധിച്ച് ബിസിസിഐ തീരുമാനം എടുത്തു. പുതിയ രണ്ട് ടീമുകള്‍ക്ക് വേണ്ടി ആഗസറ്റില്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു ഒക്ടോബര്‍ മധ്യത്തില്‍ ടീമുകളെ പ്രഖ്യാപിക്കും.
പത്ത് ടീമുകള്‍.
2022 ഐപിഎല്ലില്‍ 10 ടീമുകളായിരുക്കും ടൂര്‍ണമെന്‍റില്‍ ഉണ്ടാവുക. ഇതിനു മുന്‍പ് 2011 സീസണിലാണ് 10 ടീമുകള്‍ മത്സരിച്ചത്. പുതിയ രണ്ട് ടീമുകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളാണ് രംഗത്തുള്ളത്. കൊല്‍ക്കത്തയില്‍ നിന്നുളള സഞ്ജീവ് ഗോയേങ്ക ഗ്രൂപ്പ്, അഹമ്മദാബാദില്‍ നിന്നും അദാനി ഗ്രൂപ്പ്, ഹൈദരബാദ് ആസ്ഥാനമായ അരബിന്ദോ ഫാര്‍മ ഗ്രൂപ്പ്, ഗുജറാത്തില്‍ നിന്നുള്ള ടൊറെന്‍റോ ഗ്രൂപ്പ് എന്നിവര്‍ ടീമുകള്‍ സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചട്ടുണ്ട്.
മത്സര ഫോര്‍മാറ്റ്
പത്ത് ടീമുകളായതിനാല്‍ മത്സരം മറ്റൊരു ഫോര്‍മാറ്റിലായിരിക്കും കളിക്കുക. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരം നടത്തും. ഗ്രൂപ്പിലെ 4 ടീമുകളുമായി ഹോം – എവേ മത്സരങ്ങള്‍ കളിക്കും. അതുപോലെ തന്നെ മറ്റ് ഗ്രൂപ്പിലെ ഒരു ടീമുമായി ഒരു ഹോം – എവേ മത്സരം കളിക്കണം. അതുപോലെ ഈ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ മത്സരങ്ങള്‍ കളിക്കണം. (ഹോം – എവേ മത്സരം എന്നത് നറുക്കിലൂടെ തീരുമാനിക്കും). ഈ ഫോര്‍മാറ്റിലൂടെ 14 ലീഗ് മത്സരമാണ് ഒരു ടീമിനു ലഭിക്കുക. ടൂര്‍ണമെന്‍റില്‍ 72 മത്സരങ്ങളാണ് ഉണ്ടാവുക
എന്തുകൊണ്ട് ഈ ഫോര്‍മാറ്റ് ?
പത്ത് ടീമുകള്‍ വരുന്നതോടെ അധികമായി മത്സരങ്ങള്‍ കളിക്കേണ്ടി വരും. ഇത് നിലവിലുള്ളതിനേക്കാള്‍ ടൂര്‍ണമെന്‍റ് ദൈര്‍ഖ്യം കൂടും. ഐപിഎല്‍ നടത്തുന്ന മാസങ്ങളില്‍ വിദേശ താരങ്ങളുടെ ലഭ്യത അനിവാര്യമാണ്. ഐപിഎല്‍ ദൈര്‍ഖ്യം കൂ കൂടുന്നതോടെ വിദേശ താരങ്ങളെ വിട്ടു നല്‍കുന്നതില്‍ രാജ്യങ്ങള്‍ വിമുഖത കാണിക്കും. നിലവിലുള്ള ഫോര്‍മാറ്റ് പിന്തുടരുകയാണെങ്കില്‍ 72 ല്‍ നിന്നും 94 മത്സരങ്ങളിലേക്ക് അത് ഉയരും
മെഗാ താര ലേലം
പുതിയ ടീമുകള്‍ എത്തുന്നതോടെ ഐപിഎല്ലിനു മുന്നോടിയായി മെഗാലേലം നടക്കും. ഡിസംമ്പറിലായിരിക്കും ലേലം നടക്കുക. ലേലത്തിനു മുന്നോടിയായി പ്രധാനപ്പെട്ട താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ അവസരം ഉണ്ടാകും. രണ്ട് വീതം ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും അല്ലെങ്കില്‍ മൂന്നു ഇന്ത്യന്‍ താരങ്ങളോ 1 വിദേശ താരമോ എന്നിങ്ങനെയാണ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു.
ലേലത്തിനു മുന്നോടിയായി പരമാവധി ചെലവാക്കുന്ന തുക 85 കോടിയില്‍ നിന്നും 90 കോടിയിലേക്കായി ഉയര്‍ന്നു. ഫ്രാഞ്ചൈസികള്‍ അവരുടെ 75% എങ്കിലും ഈ തുക ചെലവഴിക്കണം