ഇനിയും ഞാൻ ക്യാപ്റ്റൻ ആകുമോ :സംശയത്തിൽ സൂപ്പർ താരം

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ ദുബായിൽ തന്നെ സെപ്റ്റംബറിൽ പുനരാരംഭിക്കുവാനാണ്. താരങ്ങൾക്കിടയിലെ കോവിഡ് വ്യാപന സാഹചര്യം കാരണം ബിസിസിഐ വളരെ അവിചാരിതമായി നിർത്തിവെച്ച ബാക്കി ഐപിൽ മത്സരങ്ങൾ വീണ്ടും വളരെ ആവേശപൂർവ്വം തുടങ്ങുമ്പോൾ എല്ലാ ടീമുകളും നോക്കുന്നത് നിലവിലെ പോയിന്റ് ടേബിളിൽ മുന്നിലുള്ള ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പ്രകടനത്തിലാണ്. ആദ്യപാദ ഐപിഎല്ലിൽ കളിച്ച എട്ടിൽ ആറും ജയിച്ച റിഷാബ് പന്ത് നയിച്ച ഡൽഹി ടീമിന്റെ സ്ഥിരം നായകൻ ശ്രേയസ് അയ്യറുടെ വാക്കുകളാണ് ഏറെ ചർച്ചയായി മാറുന്നത്.

നിലവിൽ തോളിന് പരിക്കേറ്റ് പൂർണ്ണമായ വിശ്രമത്തിലുള്ള താരം വരുന്ന ഐപിൽ മത്സരങ്ങൾ കളിക്കാമെന്നുള്ള ഉറച്ച വിശ്വാസം യൂട്യൂബ് ചാനലിലെ പ്രിയ ആരാധകരുമായുള്ള ചർച്ചയിൽ തുറന്ന് പറഞ്ഞു. “പരിക്കിൽ ഞാൻ വളരെയേറെ നിരാശനായി മാറിയെങ്കിലും ഇപ്പോൾ പരിക്ക് ഭേദമായി വരികയാണ്. ഒരു മാസം കൊണ്ട് തന്നെ പരിക്കിൽ നിന്നും പൂർണ്ണ മുക്തനായി കളിക്കാമെന്നാണ് വിശ്വാസം. ഐപിഎല്ലിൽ കളിക്കാൻ കഴിയുമെന്ന് കരുതുന്നു അതിനാണ് ഇപ്പോഴത്തെ എല്ലാ പരിശീലനവും “അയ്യർ അഭിപ്രായം വിശദമാക്കി.

എന്നാൽ ഡൽഹി ക്യാപിറ്റൽസ് ടീമിൽ തിരികെ എത്തിയാലും പഴയത് പോലെ താൻ ക്യാപ്റ്റനായി എത്തണമെന്ന് ഇല്ല എന്നും ശ്രേയസ് അയ്യർ വിശദമാക്കി. “ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ ആരാകണം ക്യാപ്റ്റനായി നയിക്കേണ്ടത് എന്നൊക്കെ തീരുമാനം കൈകൊള്ളുന്നത് ടീം ഉടമസ്ഥരാണ്. ഈ സീസണിൽ റിഷാബ് പന്തിന്റെ നായക മികവിൽ നാം ഒന്നാം സ്ഥാനത്താനുള്ളത് ടീമിന്റെ വിജയമാണ് പ്രധാനം. ഐപിൽ കിരീടം ഡൽഹി ഉയർത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് “ശ്രേയസ് അയ്യർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.