2022 ഐപിഎല്ലിന്‍റെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ രണ്ട് ടീമുകളായ അഹമ്മദാബാദും ലക്നൗവും അവരുടെ 3 താരങ്ങളെ പ്രഖ്യാപിച്ചു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഹാര്‍ദ്ദിക്ക് പാണ്ട്യ (15 കോടി) റാഷീദ് ഖാന്‍ (15 കോടി) ശുഭ്മാന്‍ ഗില്‍ (8 കോടി) എന്നിവരെയാണ് ടീമില്‍ എത്തിച്ചത്. ലക്നൗ ടീം കെല്‍ രാഹുല്‍ (17 കോടി) മാര്‍ക്കസ് സ്റ്റോണിസ് (9.2 കോടി) രവി ബിഷ്ണോയി (4 കോടി ) എന്നിവരുമായാണ് കരാറിലെത്തിയത്.
അഹമ്മദാബാദിന്‍റെ ഡയറക്ടറായി വിക്രം സോളങ്കി എത്തുമ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുക. ആശീഷ് നെഹ്റ ഹെഡ് കോച്ചായി എത്തുമ്പോള്‍ ബാറ്റിംഗ് കോച്ചായി ഗാരി കിര്‍സ്റ്റ്യെനാണ്.
ലക്നൗ ടീമിനെ നയിക്കുക മുന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെല്‍ രാഹുലാണ്. ആന്‍ഡി ഫ്ലവര്‍ കോച്ചും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ മെന്‍ററുമായും ലക്നൗ ഫ്രാഞ്ചൈസി നിയമിച്ചട്ടുണ്ട്. ജനുവരി 22 നകമാണ് ഇരു ടീമിനോടും താരങ്ങളുടെ പേര് തരാന്‍ ആവശ്യപ്പെട്ടിരുന്നത്.
ടീമുകള്‍ നിലനിര്‍ത്താതിരുന്ന പരമാവധി 3 താരങ്ങളെയാണ് ഇരു ടീമുകള്‍ക്കും സ്വന്തമാക്കാന്‍ കഴിയുമായിരുന്നുള്ളു. ഫെബ്രുവരി 12 നും 13 നുമാണ് മെഗാ ലേലം നടക്കുക.