നീര്‍ഭാഗ്യമേ നിന്‍റെ പേരാ ❛ആന്ദ്രേ റസ്സല്‍❜

2022 ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആരംഭിച്ചു. ആദ്യ ദിവസം രണ്ട് ലീഗ് മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഖുലാന ടൈഗേഴ്സും മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ വിചിത്രമായ റണ്ണൗട്ട് കണ്ടു. ആന്ദ്രേ റസ്സലാണ് നീര്‍ഭാഗ്യമായ ഈ റണ്ണൗട്ടിനു ഇരയായത്.

മത്സരത്തിന്‍റെ 15ാം ഓവറില്‍ തിസാര പെരേരയുടെ പന്തില്‍ സിംഗിള്‍ ഇടാന്‍ റസ്സല്‍ ശ്രമിച്ചു. റണ്ണിനായി ഓടിയ മഹുമ്മദുള്ളയുടെ എന്‍ഡ് ലക്ഷ്യമാക്കി മെഹദ്ദി ഹെസന്‍ പന്ത് എറിഞ്ഞു. സ്റ്റംപില്‍ കൊണ്ടെങ്കിലും ബംഗ്ലാദേശ് താരം അനായാസം ക്രീസില്‍ കടന്നിരുന്നു.

എന്നാല്‍ ഇനിയാണ് മത്സരത്തിലെ വിചിത്ര സംഭവം നടന്നത്. സ്ട്രൈക്കര്‍ എന്‍ഡിലെ സ്റ്റംപില്‍ കൊണ്ടതിനു ശേഷം പന്ത് നോണ്‍ സ്ട്രൈക്കിങ്ങ് എന്‍ഡിലേക്ക് സഞ്ചരിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ പതിയെ ക്രീസിലേക്ക് എത്തിയ റസ്സലിനെ കാഴ്ച്ചക്കാരനാക്കി സ്റ്റംപില്‍ കൊണ്ടു.

വിചിത്രമായി ഈ സംഭവം നിമിഷനേരം കൊണ്ട് വൈറലായി.