വളരെ കുറച്ച് മാസങ്ങൾ മാത്രമാണ് ഐപിഎൽ പതിനാറാം സീസണിന് ഇനി ബാക്കിയുള്ളത്. മിനി ലേലങ്ങൾ എല്ലാം പൂർത്തിയാക്കിയ ടീമുകൾ ഇപ്പോൾ അവസാനഘട്ട ഒരുക്കത്തിലേക്ക് നീങ്ങുകയാണ്. ഐപിഎല്ലിലെ വമ്പൻ ടീമുകൾ ആയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ഫ്രാഞ്ചൈസികൾക്ക് കഴിഞ്ഞ സീസൺ വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അതിശക്തമായി തിരിച്ചുവരാനാണ് ഇതു കൂട്ടരും ശ്രമിക്കുക.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മുൻ സൂപ്പർതാരങ്ങൾ ബെസ്റ്റ് ഐപിഎൽ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്ന വാർത്തയാണ്. അനിൽ കുബ്ലെ, റോബിൻ ഉത്തപ്പ, പാർതിവ് പട്ടേൽ, ക്രിസ് ഗെയിൽ, സുരേഷ് റെയ്ന, സ്കോട്ട് സ്റ്റൈറിസ് എന്നിവർ ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഇതിഹാസ താരങ്ങൾ തിരഞ്ഞെടുത്ത ടീമിൽ ഓപ്പണർമാരായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയും ക്രിസ് ഗെയിലുമാണ് ഉള്ളത്. ഇതു താരങ്ങളും മികച്ച റെക്കോർഡുകൾ ഉള്ളതാണ്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും റൺസ് നേടി തലപ്പത്തുള്ള ആളാണ് കോഹ്ലി എങ്കിൽ ഒരു മത്സരത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിൻ്റെ റെക്കോർഡിന് ഉടമയാണ് ഗെയ്ൽ. മൂന്നാം നമ്പറിൽ ചെന്നൈയുടെ സൂപ്പർതാരം ആയിരുന്ന സുരേഷ് റെയ്നക്കാണ് സ്ഥാനം. നാലാം നമ്പറിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ഇറങ്ങുമ്പോൾ അഞ്ചാം നമ്പറിൽ ഇറങ്ങുന്നത് വെടിക്കെട്ട് താരം എ ബി ഡിവിലിയേഴ്സ് ആണ്. എന്നാൽ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരത്തെ ടീമിലേക്ക് പരിഗണിക്കുന്നതിന് ഇന്ത്യൻ ഇതിഹാസ താരം അനിൽ കുബ്ലെ അനുകൂലിച്ചില്ല.
പൊള്ളാർഡിനെ ഫിനിഷർ റോളിലേക്ക് പരിഗണിക്കുന്നതിന് വേണ്ടിയാണ് കുബ്ലെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരത്തെ തഴഞ്ഞത്. ആറാം നമ്പറിൽ ഇന്ത്യൻ മുൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ ധോണിയാണ് ഇറങ്ങുന്നത്. വിക്കറ്റ് കീപ്പറായും ധോണി തന്നെയാണ് കളിക്കുക. ഏഴാം നമ്പറിൽ അവസരം ലഭിച്ചിരിക്കുന്നത് ഇന്ത്യൻ സൂപ്പർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യക്കാണ്. മുംബൈ ഇന്ത്യൻസിലൂടെ വളർന്ന് വന്ന താരം നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനാണ്. സ്പിന്നറായി എട്ടാമത്തെ സ്ഥാനം നേടിയത് വെസ്റ്റിൻഡീസ് സൂപ്പർ താരം സുനിൽ നരയ്നാണ്. ഒമ്പതാം സ്ഥാനത്ത് ഇറങ്ങുന്ന സ്പിന്നർ ഇന്ത്യൻ സൂപ്പർ താരം ചാഹലാണ്. പേസർമാരായി ടീമിൽ സ്ഥാനം നേടിയിരിക്കുന്നത് ജസ്പ്രീത് ബുംറയും മലിംഗയുമാണ്