ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിൽ മെഗാതാരാലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക പുറത്ത്. നേരത്തെ 1200ൽ അധികം താരങ്ങൾ ലേല നടപടികൾ ഭാഗമായി ഐപിൽ കളിക്കാൻ രജിസ്റ്റർ ചെയ്തപ്പോൾ ഇതിൽ നിന്നുമാണ് 590 താരങ്ങളെ ടീമുകളുടെ താല്പര്യം അനുസരിച്ച് മെഗാ താരലേലത്തിനായി സെലക്ട് ചെയ്തത്. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെരഞ്ഞെടുത്തു
ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, ഇഷാന്ത് ശർമ, ഉമേഷ് യാദവ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ലേല പട്ടികയില്‍ ഉണ്ട്. ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, കാഗിസോ റബാഡ, ട്രെന്റ് ബോൾട്ട്, ക്വിന്റൺ ഡി കോക്ക്, ജോണി ബെയർസ്റ്റോ, ജേസൺ ഹോൾഡർ, ഡ്വെയ്ൻ ബ്രാവോ, ഷാക്കിബ് അൽ ഹസൻ, ഹസരംഗ എന്നീ പേരുകളും ഇത്തവണത്തെ ലേലത്തില്‍ ഉണ്ട്
ഏറെ സർപ്രൈസായി മലയാളി സ്റ്റാർ പേസർ ശ്രീശാന്ത് ഈ പട്ടികയിൽ ഇടം നേടിയത് മലയാളി ക്രിക്കറ്റ് പ്രേമികളിൽ തന്നെ സന്തോഷവാർത്തയായി മാറി. നേരത്തെ കോഴ ആരോപണത്തെ തുടർന്ന് ഏഴ് വർഷം ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട ശ്രീക്ക് ഇതോടെ ഐപിഎല്ലിൽ തിരികെ എത്താനുള്ള അവസരം കൂടി വീണ്ടും തെളിയുകയാണ്.
നേരത്തെ കഴിഞ്ഞ വർഷവും താരം പേര് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അന്തിമ പട്ടികയിലേക്ക് താരത്തെ ആരും തന്നെ തിരഞ്ഞെടുത്തിരുന്നില്ല.ജനുവരി 20ന് അവസാന ഡെഡ് ലൈൻ സമയത്ത് ഐപിഎല്‍ ലേലത്തിനായി രജിസ്ട്രേഷന്‍ അവസാനിച്ചപ്പോള്‍ 1214 താരങ്ങളാണ് പേര് നല്‍കിയത്. ഇതില്‍ 896 ഇന്ത്യയിൽ നിന്നുള്ള താരങ്ങളും കൂടാതെ 318 വിദേശ താരങ്ങളുമായിരുന്നു. ഇതില്‍ നിന്നുമാണ് പത്ത് ഐപിൽ ടീമുകള്‍ക്ക് കൂടി ഏറെ താത്പര്യമുള്ള താരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്.
അതേസമയംബാംഗ്ലൂരിൽ ഫെബ്രുവരി 12,13 തീയതികളിലാണ് ഐപിൽ മെഗാ താരലേലം നടക്കുക. പുതിയ രണ്ട് ഐപിൽ ടീമുകൾ കൂടി എത്തുമ്പോൾ മെഗാലേലം വാശി നിറഞ്ഞതായി മാറും. പേസർ ശ്രീശാന്തിന് പുറമേ മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷണു വിനോദ്, കെ.എം ആസീഫ്, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, മിഥുന്‍,സിജോമോന്‍ ജോസഫ്, നിധീഷ്, ഷോണ്‍ റോജര്‍, റോഹന്‍ കുന്നുമേല്‍ എന്നിവരും കേരള ടീമില്‍ നിന്നും താര ലേലത്തിലേക്ക് സ്ഥാനം നേടി
ടീമുകളും അവര്‍ക്ക് ചിലവഴിക്കാവുന്ന പരമാവധി തുകയും പരമാവധി ലഭിക്കുന്ന താരങ്ങളും
Franchisee |
Salary Cap left for the 2022 Player Auction Rs. Crore |
No. of open player slots |
No. of open overseas player slots |
Chennai Super Kings |
48 |
21 |
7 |
Delhi Capitals |
47.5 |
21 |
7 |
Kolkata Knight Riders |
48 |
21 |
6 |
Lucknow Super Giants |
59 |
22 |
7 |
Mumbai Indians |
48 |
21 |
7 |
Punjab Kings |
72 |
23 |
8 |
Rajasthan Royals |
62 |
22 |
7 |
Royal Challengers Bangalore |
57 |
22 |
7 |
Sunrisers Hyderabad |
68 |
22 |
7 |
Team Ahmedabad |
52 |
22 |
7 |
വിദേശ താരങ്ങളുടെ രാജ്യങ്ങള്‍
Country |
Auction List |
Afghanistan |
17 |
Australia |
47 |
Bangladesh |
5 |
England |
24 |
Ireland |
5 |
New Zealand |
24 |
South Africa |
33 |
Sri Lanka |
23 |
West Indies |
34 |
Zimbabwe |
1 |
Namibia |
3 |
Nepal |
1 |
Scotland |
2 |
USA |
1 |
ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത താരങ്ങളുടെ മുഴുവന്‍ ലിസ്റ്റ്