അവന് കരിയർ ഏൻഡ് ഉടൻ : സൂചന നൽകി ഗവാസ്ക്കർ

ezgif 6 deb7e11a3e

സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പര 3-0ന് തോറ്റത് ഇന്ത്യൻ ക്യാമ്പിൽ സമ്മാനിച്ച നിരാശ ചെറുതല്ല. ടെസ്റ്റ്‌ പരമ്പരക്ക്‌ പിന്നാലെ ഏകദിന പരമ്പര കൂടി നഷ്ടമായതോടെ ഇന്ത്യൻ ടീം പുതിയ കോച്ചിംഗ് പാനൽ എതിരെയും വിമർശനം ശക്തമാകുകയാണ്. എന്നാൽ വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരയിൽ ഗംഭീരമായ പ്രകടനം കാഴ്ചവെച്ച് ഗംഭീരമായ തിരിച്ച് വരവ് തന്നെയാണ് ഇന്ത്യൻ ടീമിൽ നിന്നും ക്രിക്കറ്റ്‌ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

വിൻഡീസ് എതിരായ സ്‌ക്വാഡിൽ ചില യുവ താരങ്ങൾ അടക്കം സ്ഥാനം നേടിയപ്പോൾ മോശം ഫോമിലുള്ള സീനിയർ താരങ്ങൾ അടക്കമുള്ളവർക്ക്‌ അവസാന ചാൻസാണ് ഇതെന്നും സൂചനയുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.

പേസർ ഭുവനേശ്വർ കുമാറിനെയാണ് സുനിൽ ഗവാസ്ക്കർ വിമർശിക്കുന്നത്. സീനിയർ പേസർ ഭുവിയുടെ കരിയറിലാണ് മുൻ താരം ആശങ്ക പ്രകടിപ്പിക്കുന്നത്.രണ്ട് മത്സരങ്ങൾ സൗത്താഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചിട്ടും ഭൂവിക്ക് ഒരു വിക്കറ്റ് പോലും നേടാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ ഭുവിക്ക്‌ ഇനിയും ഈ ഫോമിൽ കരിയറിൽ മുൻപോട്ട് പോകാൻ സാധിക്കില്ല എന്നാണ് ഗവാസ്ക്കറുടെ അഭിപ്രായം.

Read Also -  സ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം

“എന്ത് തരത്തിലുള്ള ഭാവി ഇനി പേസർ ഭൂവിക്ക് മുൻപിലുണ്ട് എന്നത് എനിക്ക് വലിയ അറിവില്ല.പഴയ സ്വിങ്ങും വേഗതയും അദ്ദേഹത്തിന് നഷ്ടമായി കഴിഞ്ഞു.ന്യൂബോളിൽ മനോഹരമായി സ്വിങ് ചെയ്യിക്കാൻ കഴിവുണ്ടായിരുന്ന ഭൂവിക്ക് ഇപ്പോൾ ആ മികവും നഷ്ട്മായി കഴിഞ്ഞു. കൂടാതെ ഡെത്ത് ബോളിങ്ങിൽ ഭൂവിക്ക് ഭൂവിക്ക് മൂർച്ച നഷ്ടമായതായി തോന്നുന്നുണ്ട് ” ഗവാസ്ക്കർ തുറന്ന് പറഞ്ഞു.

Scroll to Top