ഐപിൽ താരലേലം 2021 : അർജുൻ ടെണ്ടുൽക്കർ ,ശ്രീശാന്ത് , ഹർഭജൻ എന്നിവർ പട്ടികയിൽ ഇടം നേടി

ഐപിഎല്ലിൽ വരാനിരിക്കുന്ന  പതിനാലാം സീസൺ മുന്നോടിയായുള്ള  താരലേലത്തിൽ 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളും പങ്കെടുക്കും .ഏഴ്  വർഷത്തെ നീണ്ട വിലക്ക് മാറിയെത്തുന്ന മലയാളിതാരം എസ് ശ്രീശാന്തിനെ 75 ലക്ഷംരൂപ അടിസ്ഥാന വിലക്കാണ് താരലേല പട്ടികയിൽ ഉൾകൊള്ളിച്ചത് .
താരത്തെ ഏത് ഐപിൽ ഫ്രാഞ്ചൈസി
സ്വന്തമാക്കും എന്ന ആകാംക്ഷയിലാണ്  മലയാളി  ക്രിക്കറ്റ് പ്രേമികൾ .

അതേസമയം ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അ‍ർജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കും എന്ന് ചില സൂചനകൾ അണിയറയിൽ ലഭിക്കുന്നുണ്ട് .മുൻ ഇന്ത്യൻ താരം  ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്‍വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസ്സൻ, മോയീൻ അലി എന്നിവരുൾപ്പടെ പതിനൊന്ന് താങ്ങളാണ് ഏറ്റവും ഉയ‍ർന്ന അടിസ്ഥാന വിലയായ രണ്ട് കോടി പട്ടികയിലുള്ളത്. ട്വന്റി 20യിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മാലൻ, മുജീബുർ റഹ്മാൻ, അലക്സ് ക്യാരി ,ഓസീസ് പേസർ നേഥൻ കോൾട്ട‍ർനൈൽ, ടോം കറൺ  എന്നിവർക്ക്  ഒന്നരക്കോടി രൂപയാണ്  അടിസ്ഥാന  വില

ആരോൺ ഫിഞ്ച്, ഉമേഷ് യാദവ്, ഹനുമ വിഹാരി, മാർനസ് ലബുഷെയ്ൻ, ഷെൽഡൺ കോട്രൽ എന്നിവർക്ക് ഒരുകോടി രൂപയാണ് അടിസ്ഥാന വില ഇട്ടിരിക്കുന്നത് .ഇന്ത്യൻ താരങ്ങളായ  ചേതേശ്വർ പുജാര, കരുൺ നായർ, ശിവം ദുബേ, വരുൺ ആരോൺ എന്നിവർക്ക്   50 ലക്ഷം  രൂപയാണ്  അടിസ്ഥാന വില .അതേസമയം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കും താരലേല പട്ടികയിലില്ല. 

ആകെ രജിസ്റ്റര്‍ ചെയ്തിട്ടുളള കളിക്കാരില്‍ 814 പേര്‍ ഇന്ത്യന്‍ കളിക്കാരും 283 പേര്‍ വിദേശ താരങ്ങളുമാണ്. ആക രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 207 ക്യാപ്പ്ഡ് താരങ്ങളും(രാജ്യത്തിനായി കളിച്ചിട്ടുള്ളവര്‍) 863 അണ്‍ ക്യാപ്പ്ഡ് താരങ്ങളും 27 അസോസിയേറ്റ് താരങ്ങളുമാണുള്ളത്.

ക്യാപ്പ്ഡ് താരങ്ങളില്‍ ഇന്ത്യക്കാര്‍ 21 പേരും രാജ്യാന്തര താരങ്ങള്‍ 186 പേരും അസോസിയേറ്റ് താരങ്ങള്‍ 27 പേരുമാണുള്ളത്. വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. 56 കളിക്കാരാണ് വിന്‍ഡീസില്‍ നിന്ന് താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Previous articleബിഗ് ബാഷിൽ കിരീടം സ്വന്തമാക്കി സിഡ്നി സിക്സേഴ്സ് : നേടിയത് മൂന്നാം കിരീടം
Next articleഇന്ത്യക്ക്‌ മുൻപിൽ വമ്പൻ ഒന്നാം ഇന്നിംഗ്സ് സ്‌കോറുമായി ഇംഗ്ലണ്ട് : ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടമായി ടീം ഇന്ത്യ