ബിഗ് ബാഷിൽ കിരീടം സ്വന്തമാക്കി സിഡ്നി സിക്സേഴ്സ് : നേടിയത് മൂന്നാം കിരീടം

images 2021 02 07T082129.103

പ്രമുഖ ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ്ബാഷ് ഫൈനലിൽ പെർത്ത് സ്കോർച്ചേഴ്സിനെ 27 റണ്‍സിന് മറികടന്ന്  സിഡ്നി സിക്സേഴ്സിന് കിരീടം ലീഗിന്റെ ചരിത്രത്തിൽ  ഇതിപ്പോൾ മൂന്നാം തവണയാണ് സിഡ്നി സിക്സേഴ്സ് ചാമ്പ്യന്മാരാകുന്നത്.  ടോസ് നഷ്ടപ്പെട്ട്  ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് ജെയിംസ് വിന്‍സിന്‍ന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവില്‍(60 പന്തില്‍ 95) 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റൺസ് മാത്രമേ സാധിച്ചുള്ളൂ .

  189 റൺസ് വിജയലക്ഷ്യം  പിന്തുടർന്ന് ഇറങ്ങിയ പെർത്ത്  സ്കോര്‍ച്ചേഴ്സിന് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റും(19 പന്തില്‍ 30), ലിയാം ലിവിംഗ്സറ്റണും(35 പന്തില്‍ 45) തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍  അവരുടെ ബാറ്റിംഗ് നിരക്ക് സാധിച്ചില്ല . 22 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസും 26 റണ്‍സെടുത്ത ആരോണ്‍ ഹാര്‍ഡിയും മാത്രമെ പിന്നീട് സ്കോര്‍ച്ചേഴ്സിനായി പൊരുതിയുള്ളു. സിക്സേഴ്സിനായി ബെന്‍ ഡ്വാര്‍ഷ്വിസ് മൂന്നും ജാക്ക് ബേര്‍ഡ്, സീന്‍ ആബട്ട്, ഡാന്‍ ക്രിസ്റ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.

Read Also -  "15 റൺസ് ഞങ്ങൾക്ക് കുറവായിരുന്നു. പവർപ്ലേയിലെ ബോളിങും പാളി "- പരാജയകാരണം പറഞ്ഞ് പാണ്ഡ്യ.

സിക്സേഴ്സിനായി 60 പന്തിൽ 95 റൺസെടുത്ത ജയിംസ് വിൻസിന്‍റെ തകർപ്പൻ ബാറ്റിംഗാണ്  ഫൈനൽ മത്സരത്തിൽ വലിയ സ്കോർ  സമ്മാനിച്ചത്. 10 ഫോറും മൂന്ന് സിക്സും അടങ്ങിയതായിരുന്നു വിൻസിന്‍റെ ഇന്നിംഗ്സ്. ക്യപ്റ്റൻ ഹെൻറികസ്  (18 റൺസ്) ഡാനിയേൽ ഹ്യൂസ് (13 റൺസ് ) ക്രിസ്റ്റ്യൻ 20 റൺസിന് പുറത്തായി.
ജെയിംസ് വിന്‍സാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് .

Scroll to Top