കോഹ്ലിയുടെ “നാണംകെട്ട” സെഞ്ച്വറി.. ഏറ്റവും വേഗത കുറഞ്ഞ ഐപിഎൽ സെഞ്ച്വറി. വിമർശനങ്ങളുമായി ആരാധകർ.

ഇന്ത്യൻ പ്രീമിയർ ലീഗ് 2024ലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു സെഞ്ച്വറി സ്വന്തമാക്കാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചു. ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ച്വറിയാണ് വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്ന് ജയ്പൂര് പിറന്നത്. മത്സരത്തിൽ 67 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

മത്സരത്തിൽ 72 പന്തുകൾ നേരിട്ട കോഹ്ലി 113 റൺസുമായി പുറത്താവാതെ നിന്നു. 12 ബൗണ്ടറികളും 4 സിക്സറുകളുമാണ് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. എന്നാൽ മത്സരത്തിലെ കോഹ്ലിയുടെ മെല്ലെപോക്കിനെ ചോദ്യം ചെയ്ത് ഇതിനോടകം തന്നെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയാണ് കോഹ്ലി മത്സരത്തിൽ നേടിയത്.

67 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി എന്ന ലിസ്റ്റിൽ മനീഷ് പാണ്ടെയ്ക്കൊപ്പം ഒന്നാം സ്ഥാനത്ത് എത്താൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മനീഷ് പാണ്ഡെ 2009ൽ ഡെക്കാൻ ചാർജേഴ്സിനെതിരെ 67 പന്തുകളിലായിരുന്നു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

66 പന്തുകളിൽ കൊച്ചി ടീമിനെതിരെ സെഞ്ച്വറി സ്വന്തമാക്കിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 66 പന്തുകളിൽ കൊൽക്കത്തക്കെതിരെ സെഞ്ചുറി നേടിയ ഡേവിഡ് വാർണറും ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 66 പന്തുകളിൽ മുംബൈയ്ക്കെതിരെ സെഞ്ച്വറി നേടിയ ബട്ലറും ലിസ്റ്റിലുണ്ട്.

എന്നിരുന്നാലും കോഹ്ലിയുടെ സെഞ്ച്വറിയുടെ പേസാണ് ആരാധകടക്കം ചോദ്യം ചെയ്യുന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിനായി മികച്ച തുടക്കം തന്നെയാണ് കോഹ്ലിയും ഡുപ്ലസിയും നൽകിയത്. ആദ്യ വിക്കറ്റിൽ 125 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു.

33 പന്തുകളിൽ 44 റൺസാണ് മത്സരത്തിൽ ഡുപ്ലസി നേടിയത്. ഡുപ്ലസി പുറത്തായ ശേഷം ക്രീസിലെത്തിയ മറ്റൊരു ബാറ്റാർക്കും മികവ് പുലർത്താൻ സാധിച്ചില്ല. മാത്രമല്ല അവസാന ഓവറുകളിൽ കോഹ്ലി പതറുന്നതും മത്സരത്തിൽ കാണാൻ സാധിച്ചു.

ഇത്തരത്തിലുള്ള കോഹ്ലിയുടെ മെല്ലെപ്പോക്ക് ചോദ്യം ചെയ്താണ് ആരാധകർ രംഗത്തെത്തിയത്. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 183 റൺസ് മാത്രമാണ് ബാംഗ്ലൂരിന് നേടാൻ സാധിച്ചത്. ഒരുപക്ഷേ കോഹ്ലി കുറച്ചുകൂടി വേഗതയിൽ കളിച്ചിരുന്നുവെങ്കിൽ ഇതിലും മികച്ച സ്കോർ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിക്കുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മത്സരത്തിൽ ബാംഗ്ലൂർ പരാജയം നേരിട്ടാൽ കോഹ്ലിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും പൊട്ടിപ്പുറപ്പെടും എന്ന കാര്യം ഉറപ്പാണ്.

Previous article2024 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി നേടി കിങ് കോഹ്ലി. ട്വന്റി20യിലെ കോഹ്ലിയുടെ 9ആം സെഞ്ച്വറി.
Next articleഇടിവെട്ട് ബാറ്റിങ്ങുമായി സഞ്ജു 🔥🔥 42 പന്തുകളിൽ 69 റൺസ്.. വമ്പൻ തിരിച്ചുവരവിൽ ബാംഗ്ലൂർ ഭസ്മം..