കോഹ്ലി തിരികൊളുത്തി. കാര്‍ത്തികും ലോംറോറും ഫിനിഷ് ചെയ്തു. ബാംഗ്ലൂരിനു വിജയം

lomror ad vk

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട് കോഹ്ലിയും ദിനേശ് കാർത്തിക്കുമായിരുന്നു.

വിരാട് കോഹ്ലി ഇന്നിങ്സിൽ ഒരു അത്യുഗ്രൻ പ്രകടനം കാഴ്ചവച്ചപ്പോൾ, ദിനേശ് കാർത്തിക് തന്റെ ഫിനിഷിംഗ് കഴിവുകൾ പുറത്തെടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവറിൽ ആവേശ പോരാട്ടം കാഴ്ച വച്ചാണ് കാർത്തിക് ബാംഗ്ലൂരിനെ വിജയിപ്പിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിന് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് നായകൻ ശിഖർ ധവാൻ നൽകിയത്. മറുവശത്ത് ബെയർസ്റ്റോ(8) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും ധവാൻ പതറാതെ മുന്നേറി. ഒപ്പം പ്രഭസിമ്രാന്റെ വക ചെറിയ ക്യാമിയോ കൂടിയായതോടെ പഞ്ചാബിന്റെ സ്കോർ കുതിക്കാൻ തുടങ്ങി.

ധവാൻ മത്സരത്തിൽ 37 പന്തുകളിൽ 45 റൺസ് ആയിരുന്നു നേടിയത്. എന്നാൽ ഇതിനിടെ കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കി ബാംഗ്ലൂർ മത്സരത്തിലേക്ക് തിരികെ വരികയുണ്ടായി. പിന്നീട് മധ്യനിരയിൽ 17 പന്തുകളിൽ 23 നേടിയ സാം കരനും, 20 പന്തുകളിൽ 27 റൺസ് നേടിയ ജിതേഷ് ശർമയുമാണ് പഞ്ചാബിന്റെ സ്കോർ ഉയർത്തിയത്.

ഒപ്പം അവസാന ഓവറുകളിൽ 8 പന്തുകളിൽ 21 റൺസുമായി ശശാങ്ക് സിങ്ങും മികച്ചു നിന്നതോടെ പഞ്ചാബിന്റെ സ്കോർ കുതിച്ചു. നിശ്ചിത 20 ഓവറുകളിൽ 176 റൺസാണ് പഞ്ചാബ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിനും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

നായകൻ ഡുപ്ലെസിയുടെ(3) വിക്കറ്റ് തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. പിന്നല്ലേ ക്യാമറോൺ ഗ്രീനും(3) മടങ്ങിയതോടെ ബാംഗ്ലൂർ പതറി. എന്നാൽ ഒരുവശത്ത് സൂപ്പർ താരം വിരാട് കോഹ്ലി ഉറച്ചുനിന്നത് ബാംഗ്ലൂരിന് പ്രതീക്ഷകൾ നൽകി. പവർ പ്ലേ ഓവർകളിലടക്കം തന്റേതായ രീതിയിൽ ബൗണ്ടറികൾ കണ്ടെത്താൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു.

മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥസഞ്ചറിയാണ് കോഹ്ലി സ്വന്തമാക്കിയത്. ഒരുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോൾ മറുവശത്ത് കോഹ്ലിയുടെ താണ്ഡവമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 49 പന്തുകളിൽ 11 ബൗണ്ടറികളും 2 സിക്സറുകളും അടക്കം 77 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.

പക്ഷേ നിർണായ സമയത്ത് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായത് ബാംഗ്ലൂരിന് തിരിച്ചടിയായി. ശേഷം മഹിപാൽ ലോംറോറും ദിനേശ് കാർത്തിക്കും ചേർന്നാണ് ബാംഗ്ലൂരിനെ കൈപിടിച്ചു കയറ്റിയത്. അവസാന രണ്ട് ഓവറുകളിൽ ബാംഗ്ലൂരിന് വിജയിക്കാൻ വേണ്ടിയിരുന്നത് 23 റൺസ് ആയിരുന്നു.

പത്തൊമ്പതാം ഓവറിൽ 13 റൺസാണ് ഹർഷൽ പട്ടേൽ വഴങ്ങിയത്. ഇതോടെ അവസാന ഓവറിലെ ബാംഗ്ലൂരിന്റെ വിജയലക്ഷ്യം 10 റൺസായി മാറി. അവസാന ഓവറിൽ ഒരു തകർപ്പൻ സിക്സറോടെയാണ് ദിനേശ് കാർത്തിക് ആരംഭിച്ചത്. കാർത്തിക്കിന്റെ അവസാന ഓവറിലെ എക്സ്പീരിയൻസ് ആ സിക്സറിൽ നിന്ന് വ്യക്തമായിരുന്നു. ഇങ്ങനെ ബാംഗ്ലൂർ ആവേശോജ്ജ്വലമായ വിജയം മത്സരത്തിൽ സ്വന്തമാക്കുകയായിരുന്നു. കാർത്തിക് 10 പന്തുകളിൽ 28 റൺസുമായി പുറത്താവാതെ നിന്നു. ലോംറോർ 8 പന്തുകളിൽ 17 റൺസ് ആണ് നേടിയത്.

Scroll to Top