രാജസ്ഥാന്‍ ജയിക്കാന്‍ മറന്നു. തുടര്‍ച്ചയായ നാലാം പരാജയം.

15863cec 061a 4ce7 af47 85b324241c78

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും രാജസ്ഥാൻ റോയൽസിന് പരാജയം. പഞ്ചാബിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് സഞ്ജുവിന്റെ ടീം പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 144 എന്ന ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി സാം കരൻ ഒരു വെടിക്കെട്ട് ഇന്നിങ്സ് തന്നെ കാഴ്ചവച്ചു. ഇതോടെ മത്സരത്തിൽ രാജസ്ഥാൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 41 പന്തുകൾ മത്സരത്തിൽ നേരിട്ട സാം കരൻ 63 റൺസാണ് നേടിയത്. രാജസ്ഥാനെ സംബന്ധിച്ച് വളരെയധികം നിരാശയുണ്ടാക്കുന്ന പരാജയമാണ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയസ്വാളിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ രാജസ്ഥാന് നഷ്ടമായി. ശേഷമെത്തിയ സഞ്ജു സാംസണും വലിയ സംഭാവന നൽകാതെ മടങ്ങിയതോടെ രാജസ്ഥാൻ പതറുകയായിരുന്നു. എന്നാൽ നാലാമനായി ക്രീസിലെത്തിയ റിയാൻ പരാഗ് ക്രീസിലുറച്ചത് രാജസ്ഥാന് പ്രതീക്ഷകൾ നൽകി.

മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും പരഗ് തന്റേതായ രീതിയിൽ റൺസ് ഉയർത്തി. 34 പന്തുകൾ നേരിട്ട പരഗ് 48 റൺസാണ് മത്സരത്തിൽ നേടിയത്. 19 പന്തുകളിൽ 28 റൺസ് നേടിയ അശ്വിനും ആവശ്യമായ സംഭാവന രാജസ്ഥാന് നൽകി.

ഇതോടെ ദുർഘട ഘട്ടത്തിൽ നിന്ന് രാജസ്ഥാൻ മെച്ചപ്പെട്ട ഒരു സ്ഥിതിയിലേക്ക് എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് രാജസ്ഥാൻ മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് കിംഗ്സിന് ഓപ്പണർ പ്രഭസിമ്രാന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം ബെയർസ്റ്റോയും റൂസോയും ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ സമയത്ത് വിക്കറ്റുകൾ സ്വന്തമാക്കാൻ രാജസ്ഥാന്റെ ബോളർമാർക്ക് സാധിച്ചു. ബെയർസ്റ്റോ 14 റൺസും റൂസോ 22 റൺസുമാണ് നേടിയത്. ശേഷം വലിയ പ്രതീക്ഷയായിരുന്ന ശശാങ്ക് സിംഗിനെ പൂജ്യനാക്കി മടക്കാനും ആവേഷ് ഖാന് സാധിച്ചു.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

ഇതോടെ 4 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ പഞ്ചാബ് പതറുകയുണ്ടായി. പിന്നീട് സാം കരനും ജിതേഷ് ശർമയും ചേർന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ടാണ് പഞ്ചാബിനായി കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ രാജസ്ഥാൻ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. പക്ഷേ നിർണായകമായ സമയത്ത് ജിതേഷ് ശർമയെ വീഴ്ത്തി ചാഹൽ രാജസ്ഥാന് പ്രതീക്ഷ നൽകി.

എന്നിരുന്നാലും ഒരു വശത്ത് സാം കരന്റെ പക്വതയാർന്ന ഇന്നിങ്സ് രാജസ്ഥാന് ഭീഷണിയായി. അവസാന 2 ഓവറുകളിൽ 15 റൺസായിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്.പക്ഷേ പത്തൊമ്പതാം ഓവറിൽ തന്നെ പഞ്ചാബ് വിജയം നേടുകയായിരുന്നു.

Scroll to Top